Actress ambika: താൻ പണം മോഷ്ടിച്ചിട്ടില്ല, രാധ എനിക്ക് 97 കോടി തരാൻ ഉണ്ട്; നടി അംബിക

Actress ambika against Radha:ഇവരുടെ നേതൃത്വത്തിലുള്ള എആർഎസ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ചു ചെക്കുകൾ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു അംബികക്കെതിരെ സഹോദരി രാധ നൽകിയ പരാതി. എന്നാൽ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വർണാഭരണങ്ങളുടെ വിലയും ചേർത്ത് 97 കോടി രൂപ രാധ നൽകാൻ ഉണ്ടെന്നാണ് അംബിക പറയുന്നത്.....

Actress ambika: താൻ പണം മോഷ്ടിച്ചിട്ടില്ല, രാധ എനിക്ക് 97 കോടി തരാൻ ഉണ്ട്; നടി അംബിക

Radha, Ambika

Updated On: 

23 Sep 2026 | 02:45 PM

ചെന്നൈ: നടി അംബികക്ക് എതിരെ സഹോദരി രാധ നൽകിയ പരാതിക്കെതിരെ അംബിക. താൻ ആരുടെയും പണം മോഷ്ടിച്ചിട്ടില്ല എന്നും മോഷ്ടിച്ചു എന്നു രാധ പറഞ്ഞ ചെക്കുകൾ സെറ്റിൽമെന്റിന്റെ ഭാഗമായി തനിക്ക് നൽകിയതാണ് എന്നാണ് അംബിക വാർത്താ സമ്മേളനത്തിലൂടെ വ്യക്തമാക്കുന്നത്. രാധ തനിക്ക് 97 കോടി രൂപ തരാനുണ്ട് എന്നും കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം എന്നും അംബിക വ്യക്തമാക്കി.

ഇവരുടെ നേതൃത്വത്തിലുള്ള എആർഎസ് സ്റ്റുഡിയോയിൽ സൂക്ഷിച്ചിരിക്കുന്ന അഞ്ചു ചെക്കുകൾ അംബിക മോഷ്ടിച്ചെന്നും 46 കോടി രൂപ തട്ടിയെടുക്കാൻ ശ്രമിച്ചു എന്നായിരുന്നു അംബികക്കെതിരെ സഹോദരി രാധ നൽകിയ പരാതി. എന്നാൽ സ്റ്റുഡിയോയിലെ ഷെയറും തന്റെ സ്വർണാഭരണങ്ങളുടെ വിലയും ചേർത്ത് 97 കോടി രൂപ രാധ നൽകാൻ ഉണ്ടെന്നാണ് അംബിക പറയുന്നത്. അഞ്ചു ചെക്കുകൾ ആണ് തനിക്ക് നൽകിയത്. സെറ്റിൽമെന്റിന്റെ ഭാഗമായിട്ടാണ് രാധയുടെ മാനേജർ വീട്ടിലെത്തി തനിക്ക് ചെക്കുകൾ കൈമാറിയത് എന്നും അംബിക പറയുന്നു.

ALSO READ:സുഡാനിയിലെ ഉമ്മ, സാവിത്രി ശ്രീധരൻ അന്തരിച്ചു

രാധയ്ക്കെതിരെ കേസ് നൽകുമെന്നും അംബിക

എന്നാൽ ബാങ്കിൽ ചെക്ക് സമർപ്പിച്ച ഉടനെ രാധ അത് ബ്ലോക്ക് ചെയ്തു. കൂടാതെ സ്വത്ത് തർക്കവുമായി ബന്ധപ്പെട്ട് ഉണ്ടാക്കിയ അഫിഡഫിറ്റും തന്റെ പക്കൽ ഉണ്ട് വഞ്ചനയ്ക്കും മാനനഷ്ടത്തിലും ചെക്ക് മടങ്ങിയതിനും രാധയ്ക്കെതിരെ കേസ് നൽകുമെന്നും അംബിക അറിയിച്ചു.

അതേസമയം മൂന്ന് സഹോദരങ്ങൾക്കായി ഉള്ള എആർഎസ് ഗാർഡനിന്റെ പേരിൽ നിന്നും സ്വർണവും വട്ടിയൂർക്കാവിൽ ഉള്ള രണ്ട് സെന്റ് വസ്തുവും ചെന്നൈയിലുള്ള 47 സെന്ററും വ്യാജ പവർ ഓഫ് അറ്റോർണി ഉപയോഗിച്ച് തട്ടിയെടുത്തതിന് സഹോദരൻ മല്ലികാർജുന്റെ പരാതിയിൽ വട്ടിയൂർക്കാവ് സ്റ്റേഷനിൽ രാധക്കെതിരെ കേസ് ഉണ്ടെന്നും ആണ് അംബിക പറയുന്നത്.

വസ്തുതകൾ മറച്ചുവെച്ചുകൊണ്ട് രാധ കള്ള കരച്ചിൽ കരയുകയാണെന്നും അംബിക പറയുന്നു. അതേസമയം വീട്ടിൽ ഒപ്പിട്ടു സൂക്ഷിച്ചിരുന്ന ചെക്കുകൾ തട്ടിയെടുത്ത് 46 കോടി രൂപ തട്ടാൻ ശ്രമിച്ചു എന്നാണ് അംബികക്കും സഹോദരൻ മല്ലികാർജുനും എതിരെ രാധ പരാതി നൽകിയത്. രാവിലെ ചെന്നൈ പോലീസ് കമ്മീഷണർ ഓഫീസിൽ എത്തിയാണ് രാധ പരാതി സമർപ്പിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ENGLISH SUMMARY

Ambika has responded to the complaint filed against her by her sister, Radha. In a press conference, Ambika clarified that she had not stolen anyone’s money and stated that the cheques Radha claimed were stolen had actually been given to her as part of a settlement. Ambika further asserted that Radha owes her ₹97 crore and that she has decided to proceed with the legal case.

Loading...
Unable to load recommendations.
Follow Us
Related Stories
ദോശ മാവ് തലേന്ന് അരയ്ക്കേണ്ട, 10 മിനിറ്റിൽ റെഡിയാക്കാം
വില 50,000 ന് താഴെ! ടിവിഎസ് ഓർബിറ്റർ
7025mAh ബാറ്ററിയുണ്ട്, പിന്നെ ഡൈമെൻസിറ്റി 9500s പ്രോസസറും
സൗന്ദര്യം കൂട്ടണോ? പഴങ്കഞ്ഞി കുടിച്ചാൽ മതി
റോഡ് മോഷ്ടിക്കുന്ന ഗ്രാമീണർ | Video
വിവാദമായ ബഹ്‌റൈൻ കേരള സമാജത്തിൻ്റെ ചരടുപിന്നിക്കളി
ഓടുന്ന ട്രെയിനില്‍ പാമ്പ് കയറിയാൽ
വാഹനാപകടം, സംഭവ സ്ഥലത്ത് മുഖ്യമന്ത്രി