Drishyam 3: ” മക്കൾ രണ്ടും എന്തേ ഇങ്ങനെ…”; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ

Drishyam 3 Movie:അൻസിബ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് പറയുന്നത്. കേട്ടപ്പോൾ തനിക്ക് ശരിക്കും ചിരി വന്നു. താൻ അത് ചിരിച്ചുകൊണ്ട് ആലോചിക്കുകയും ചെയ്തു ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ എന്ന്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻസിബ സംസാരിച്ചത്......

Drishyam 3:  മക്കൾ രണ്ടും എന്തേ ഇങ്ങനെ...; ദൃശ്യത്തിലെ കാസ്റ്റിംഗിനെ പറ്റി എസ്തറിന്റെ അച്ഛൻ പറഞ്ഞതിനെക്കുറിച്ച് അൻസിബ

Ansiba Hassan, Drishyam 3 photo

Updated On: 

29 Apr 2026 | 02:01 PM

മലയാളികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജിത്തു ജോസഫ് ചിത്രമാണ് ദൃശ്യത്തിന്റെ മൂന്നാം ഭാഗം. മോഹൻലാൽ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മീനയാണ് നായിക. മക്കളായി എസ്തർ അനിൽ, അൻസിബ എന്നിവരും എത്തുന്നു. ഒരു സിനിമയുടെ ഒന്നാം ഭാഗം മുതൽ അതേ ആകാംഷയോടെ മറ്റു ഭാഗങ്ങൾക്ക് വേണ്ടി കാത്തിരിക്കുന്ന അപൂർവ്വം സിനിമകളിൽ ഒന്നാണ് ദൃശ്യം. കാത്തിരിപ്പിന് വിരാമമിട്ട് മെയ് 21ന് സിനിമ തിയേറ്ററിൽ എത്തും എന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. സിനിമയുടെ പ്രമോഷന്റെ ഭാഗമായി അൻസിബയും എസ്തറും നൽകിയ ഒരു അഭിമുഖമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. ദൃശ്യം മൂന്നാം ഭാ​ഗവുമായി ബന്ധപ്പെട്ട് നിരവധി വിശേഷങ്ങൾ ആണ് ഇരുവരും തമ്മിൽ പങ്കുവെക്കുന്നത്.

അതിനിടയിൽ അൻസിബ പറഞ്ഞ കാര്യങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തനിക്ക് സ്വയം തോന്നിയ ഒരു കാര്യത്തെക്കുറിച്ച് എസ്തറിന്റെ അച്ചൻ കൂടി പറഞ്ഞപ്പോൾ തനിക്ക് ശരിക്കും അത് അങ്ങനെയല്ലേ എന്ന് തോന്നിയെന്നാണ് പറയുന്നത്. മറ്റൊന്നുമല്ല, ദൃശ്യം സിനിമയിൽ അച്ഛനായി വരുന്നത് മോഹൻലാലാണ്. അമ്മയായി എത്തിയത് മീനയും. രണ്ടുപേരും നല്ല സൗന്ദര്യമുള്ളവരാണ്. എന്നാൽ മക്കളായി വന്നത് ഒന്ന് താനാണ്. ആ അച്ഛന്റെയും അമ്മയുടെയും സൗന്ദര്യത്തിന് അനുസരിച്ച് ഒരു മകളാണോ താനെന്ന് പലപ്പോഴും തമാശ രൂപേണ ചിന്തിച്ചിട്ടുണ്ട്. അങ്ങനെയിരിക്കെ ഒരു ദിവസം സെറ്റിൽവെച്ച് എസ്തറിന്റെ അച്ഛൻ അത് തുറന്നു പറയുകയും ചെയ്തു. അച്ഛനും അമ്മയും കാണാൻ നല്ല ഭംഗിയുണ്ട് എന്നിട്ട് മക്കൾ എന്തേ ഇങ്ങനെ ആയിപ്പോയി എന്ന്.

ALSO READ:ആ കാരണത്താൽ ദിലീപിനൊപ്പം അഭിനയിക്കുന്നത് കുഞ്ചാക്കോ ബോബന്റെ അച്ഛന് ഇഷ്ടമായിരുന്നില്ല; തുളസി ദാസ്

ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ….

അത് കേട്ടപ്പോൾ എനിക്ക് ശരിക്കും ചിരി വന്നു. ഞാൻ അത് ചിരിച്ചുകൊണ്ട് ആലോചിക്കുകയും ചെയ്തു ഞാനും ഇത് ചിന്തിച്ചിരുന്നുവല്ലോ എന്ന്. ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു അൻസിബ സംസാരിച്ചത്. അതേസമയം സിനിമയിലെ വിശേഷങ്ങൾ എസ്തറും പങ്കുവെച്ചു. സിനിമയുടെ ആദ്യഭാഗത്തിൽ പോലീസ് സ്റ്റേഷനിൽ അകത്തു വച്ച് ഉണ്ടായ ഒരു സീനിൽ ഷാജോൺ ചെയ്ത സഹദേവൻ എന്ന പോലീസുകാരന്റെ കഥാപാത്രം മോഹൻലാലിനെ ചവിട്ടുന്ന ഒരു രംഗമുണ്ട്. അത് ആ സമയത്ത് അമ്മയും മക്കളും ഒരു സൈഡിൽ നിൽക്കുമ്പോൾ വീണ ഉടനെ തന്നെ മോഹൻലാൽ ഭാര്യയും മക്കളെയും നോക്കി ഇതൊന്നും പ്രശ്നമല്ല എന്ന രീതിയിൽ മുഖത്ത് ഒരു ഭാവം വരുത്തുന്നുണ്ട്. ഇത്തരം ഷോട്ടുകളിൽ അങ്ങനെയുള്ള ഭാവങ്ങളെല്ലാം വരുത്തുവാൻ മോഹൻലാലിന് മാത്രമേ സാധിക്കുവെന്നാണ് എസ്തർ അനിൽ പറയുന്നത്.

അതേസമയം മെയ് 21ന് റിലീസ് ചെയ്യുന്ന ചിത്രത്തിന്റെ ടീസർ ഇന്ന് വൈകിട്ട് 5 മണിക്ക് പ്രേക്ഷകർക്ക് മുന്നിൽ എത്തും. സിനിമ പ്രേക്ഷകരുടെ പ്രതീക്ഷകൾക്ക് അപ്പുറം ആയിരിക്കുമോ എന്ന ചർച്ച ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ നിറഞ്ഞു കഴിഞ്ഞു. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലും ചിത്രംറീമേക്ക് ചെയ്തിട്ടുണ്ട്. ഹിന്ദിയിൽ അക്ഷയ് കുമാറും തമിഴിൽ കമലഹാസനും തെലുങ്കിൽ വെങ്കിടേഷുമായിരുന്നു മോഹൻലാലിന്റെ കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. എന്നാൽ മലയാളികളെ സംബന്ധിച്ച് മോഹൻലാൽ കഥാപാത്രത്തിന്റെ സ്ഥാനത്ത് മറ്റൊരു നായകനെയും സങ്കൽപ്പിക്കാൻ ആകില്ല എന്നത് മറ്റൊരു സത്യവും.

ENGLISH SUMMARY

An interview given by Ansiba and Esther anil as part of the promotion of the drishyam 3 movie is currently gaining attention on social media. The two share many details related to the third part of Drishyam.Meanwhile, what Ansiba said is gaining attention on social media about cast choosen them as mohanlal and meena daughters.

Follow Us
Related Stories
Vlogger Thoppi: നഗ്ന വീഡിയോ പ്രചരിപ്പിച്ചു; വ്ലോഗർ തൊപ്പിക്കെതിരെ കേസ്
Renu Sudhi Breast Cancer: ഇപ്പോഴാണോ റിതപ്പനെ ഓർക്കുന്നത്? നീ RCC വന്നൊന്ന് കാണണം, അവിടെയുള്ള രോഗികളുടെ അവസ്ഥ മനസ്സിലാകും! രേണു സുധിക്ക് വീണ്ടും വിമർശനം
Amrutha Suresh: തുടർച്ചയായി കവർ സോങ്ങുകൾ അയച്ചു, ഒടുവിൽ എ.ആർ റഹ്മാൻ്റെ വിളിയെത്തി; ജീവിതത്തിലെ ഏറ്റവും വലിയ സർപ്രൈസ് പങ്കുവെച്ച് അമൃത സുരേഷ്
Kerala Budget 2026: എന്തിന്? പാവപ്പെട്ടവന് വീടുണ്ടാക്കാൻ 15 ലക്ഷം.. ഇതെന്ത് ന്യായം? സലിംകുമാറിന്റെ പേരിൽ സ്മാരകം പണിയുന്നതിൽ വിമർശനം
Drishyam 3 : ഇതെന്താ സീരിയലോ…. ട്രോളുകളില്‍ നിറഞ്ഞ് ദൃശ്യവും ജീത്തു ജോസഫും
Uyir Movie Teaser: ‘ജോസഫി’ന് ശേഷം മറ്റൊരു ത്രില്ലറുമായി എം. പത്മകുമാർ; റോഷൻ മാത്യു നായകനാകുന്ന ‘ഉയിർ’ ടീസർ പുറത്ത്
കൂട്ടത്തിനിടയിലും ഇവർക്കിഷ്ടം തനിച്ചാകുന്നത്! ഏകാന്തതയെ പ്രണയിക്കുന്ന നക്ഷത്രങ്ങൾ
ആര്‍ത്തവ വേദന മാറാൻ യോഗ ചെയ്താൽ മതി! ലളിതമായ പോസുകൾ ഇതാ
ചൂട് ചായ കുടിച്ച് നാവ് പൊള്ളിയോ; ഉടനടി ആശ്വാസത്തിന്
പാത്രങ്ങൾ തുരുമ്പ് പിടിക്കാതിരിക്കാൻ ചെയ്യേണ്ട കാര്യങ്ങൾ
സൗജന്യ യാത്ര സ്ത്രീകൾക്ക്, ബസ് പണിമുടക്കിയപ്പോൾ തള്ളാൻ വന്നത് പുരുഷന്മാർ!
വയനാട്ടിലെ തെയിലത്തോട്ടത്തിൽ നിന്നും പിടികൂടി മലമ്പാമ്പ്
വയനാട്ടിൽ പിടികൂടിയ രാജവെമ്പാല
Viral Video: ജഴ്സിയിൽ വൈറലായ ലക്ഷ്മി അമ്മാൾ