Arya and Sibin Benjamin: ‘അച്ഛനെ വിവാഹം കഴിക്കാം’; വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്യ; ആശംസകളുമായി താരങ്ങൾ

Arya Shares Wedding Video with Sibin Benjamin: ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ഒരുക്കങ്ങളും വിവാഹ നിമിഷങ്ങളും കോർത്തിണക്കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.

Arya and Sibin Benjamin: അച്ഛനെ വിവാഹം കഴിക്കാം; വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ച് ആര്യ; ആശംസകളുമായി താരങ്ങൾ

Arya And Sibin Benjamin

Published: 

21 Aug 2025 10:41 AM

മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതിയാണ് നടി ആര്യ. ടെലിവിഷന്‍ ഷോകളിലൂടെയും സിനിമയിലൂടെയും പ്രേക്ഷകശ്രദ്ധ നേടിയ താരം എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇതിനിടെയിൽ കഴിഞ്ഞ ദിവസമാണ് താരം വിവാഹിതയായത്. ഡിജേയും കൊറിയോഗ്രാഫറുമായ സിബിന്‍ ബെഞ്ചമിനാണ് വരന്‍. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം.

മകളുടെ കൈപിടിച്ചാണ് ആര്യ വിവാഹപന്തലിലേക്ക് എത്തിയത്. വിവാഹ ആഘോഷത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ താരം തന്നെ പങ്കുവച്ചിരുന്നു. ‘സ്നേഹം നിറഞ്ഞ ദിവസം, ഒരു ജീവിതകാലത്തേക്ക്’- എന്ന ക്യാപ്ഷനോട് കൂടിയാണ് ആര്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. ഇതിനു പിന്നാലെ ഇപ്പോഴിതാ വിവാഹത്തിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് താരം. ഞങ്ങളുടെ മകള്‍ ആഗ്രഹിച്ച ദിവസം എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വിവാഹ ഒരുക്കങ്ങളും വിവാഹ നിമിഷങ്ങളും കോർത്തിണക്കിയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഇതോടെ പ്രമുഖരടക്കം നിരവധി പേര്‍ വീഡിയോക്ക് താഴെ ആശംസകളുമായി എത്തി.

 

Also Read:മകളുടെ കൈപിടിച്ച് ആര്യ വിവാഹപന്തലിലേക്ക്; താലിചാർത്തി സിബിൻ, ചിത്രങ്ങൾ കാണാം

പ്രിയ മണി, ഷംന കാസിം, അശ്വതി ശ്രീകാന്ത്, അര്‍ച്ചന സുശീലന്‍ തുടങ്ങി സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഇരുവര്‍ക്കും ആശംസ അറിയിച്ചു. കഴിഞ്ഞ മേയിലായിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞത്. രണ്ട് പേരുടേയും രണ്ടാം വിവാഹമാണിത്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ