Mohanlal: ലാലുവിന്’ സ്നേഹപൂർവ്വം ഇച്ചാക്ക’; മോഹൻലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി
Mammootty Honors Mohanlal: പാട്രിയറ്റ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽവെച്ചാണ് മോഹൻലാലിനെ മമ്മൂട്ടി ആദരിച്ചത്.സിനിമയിലെ മറ്റ് അഭിനേതാക്കളും സംവിധായകരും മോഹൻലാലിന് പൊന്നാട അണിയിച്ചു.
ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്‌കാരമായ ദാദാ സാഹേബ് ഫാല്‍ക്കേ അവാര്‍ഡ് നേടിയ മോഹന്‍ലാലിനെ പൊന്നാടയണിയിച്ച് ആദരിച്ച് മമ്മൂട്ടി. മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന പാട്രിയറ്റ് എന്ന ചിത്രത്തിന്റെ കൊച്ചിയിലെ സെറ്റിൽവെച്ചാണ് മോഹൻലാലിനെ മമ്മൂട്ടി ആദരിച്ചത്. സിനിമയിലെ മറ്റ് അഭിനേതാക്കളും സംവിധായകരും മോഹൻലാലിന് പൊന്നാട അണിയിച്ചു.
ഇതിന്റെ വീഡിയോ മമ്മൂട്ടി സോഷ്യൽ മീഡിയയിലൂടെ പങ്കുവച്ച് എത്തി.’ഫാൽക്കെ അവാർഡ് നേടിയ പ്രിയപ്പെട്ട ലാലുവിന് സ്നേഹപൂർവ്വം’ എന്നാണ് വീഡിയോക്കൊപ്പം മമ്മൂട്ടി കുറിച്ചിരിക്കുന്നത്.കുഞ്ചാക്കോ ബോബനും, മഹേഷ് നാരായണനും മോഹൻലാലിന് പൊന്നാട അണിയിക്കുന്നുണ്ട്.
Also Read:മാമ്പറക്കൽ അഹ്മദ് അലിയായി മോഹൻലാൽ; ‘ഖലീഫ’യിലെ ആ വമ്പൻ സർപ്രൈസ് പൊട്ടിച്ച് പൃഥ്വിരാജ്
അതേസമയം പതിനേഴ് വർഷങ്ങൾക്ക് ശേഷമാണ് മമ്മൂട്ടിയും മോഹൻലാലും വീണ്ടും ഒരുമിക്കുന്നത്. ചിത്രത്തിൽ ഇവർക്കുപുറമെ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, ദർശന രാജേന്ദ്രൻ, സെറിൻ ഷിഹാബ്, ജിനു ജോസഫ്, രാജീവ് മേനോൻ, ഡാനിഷ് ഹുസൈൻ, ഷഹീൻ സിദ്ദിഖ്, സനൽ അമൻ തുടങ്ങി വൻതാരനിരയാണ് അണിനിരക്കുന്നത്.
മഹേഷ് നാരായണൻ തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും രചിച്ചത്. ശ്രീലങ്ക, അസർബൈജാൻ, ഡൽഹി, ഷാർജ, കൊച്ചി, ലഡാക്ക്, യു.കെ, കൊച്ചി എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്. ചിത്രത്തിലെ മമ്മൂട്ടി – മോഹൻലാൽ കോമ്പിനേഷൻ രംഗങ്ങളാണ് കൊച്ചിയിൽ ചിത്രീകരിക്കുന്നത്.2026 വിഷു റിലീസായി ആണ് ചിത്രം ആഗോള തലത്തിൽ പ്രദർശനത്തിന് എത്തുക. ആൻ മെഗാ മീഡിയയാണ് ചിത്രം തീയറ്ററുകളിലെത്തിക്കുക.
View this post on Instagram