Devi Chandana: ‘സുഖമില്ലാതെ കിടക്കുകയായിരുന്നു; ഞാൻ മരിച്ചെന്നുവരെ വാർത്ത വന്നു’; തുറന്നുപറഞ്ഞ് ദേവി ചന്ദന

Actress Devi Chandana: കഴിഞ്ഞ വർഷം സെൽഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴി‍ഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നുവെന്നും ഇതിനു ശേഷം ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങിയെന്നും താരം പറയുന്നു.

Devi Chandana: സുഖമില്ലാതെ കിടക്കുകയായിരുന്നു; ഞാൻ മരിച്ചെന്നുവരെ വാർത്ത വന്നു; തുറന്നുപറഞ്ഞ് ദേവി ചന്ദന

Devi Chandana

Published: 

06 Jan 2026 | 01:39 PM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് സിനിമാ-സീരിയല്‍ താരം ദേവി ചന്ദന. കോമഡി സ്‌കിറ്റുകളിലൂടെ പ്രേകഷകർക്ക് മുന്നിലേക്ക് എത്തിയ താരം പിന്നീട് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുകയായിരുന്നു. നർത്തകി എന്ന രീതിയിലും ദേവി ചന്ദന പ്രശസ്തയാണ്. സോഷ്യൽ മീഡിയയിൽ സജീവമായ താരം യൂട്യൂബിലൂടെ തങ്ങളും വിശേഷം പങ്കുവച്ച് എത്താറുണ്ട്. ഇപ്പോഴിതാ പുതുവർഷത്തോട് അനുബന്ധിച്ച് നടിയും ഭർത്താവ് കിഷോറും പങ്കുവച്ച വ്ളോഗാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്.

കഴിഞ്ഞ വർഷം പാളിപ്പോയ ന്യൂഇയർ റെസല്യൂഷനുകളും പാലിക്കപ്പെട്ട റെസല്യൂഷനുകളെ കുറിച്ചുമാണ് ഇരുവരും വീഡിയോയിൽ സംസാരിക്കുന്നത്. ഒട്ടുമിക്ക തീരുമാനങ്ങളും പാലിക്കാൻ കഴിഞ്ഞില്ലെന്ന് പറഞ്ഞുകൊണ്ടാണ് ദേവി ചന്ദന സംസാരിച്ച് തുടങ്ങിയത്. നോ പറയേണ്ടിടത്ത് നോ പറയണമെന്ന് തീരുമാനിച്ചിരുന്നുവെന്നും അത് പ്രാവർത്തികമാക്കാൻ സാധിച്ചുവെന്നും നടി പറഞ്ഞു.

Also Read:‘ഞാൻ മീഡിയയിലായതാണ് കാരണം; ഒറ്റയ്ക്ക് ജീവിക്കാൻ ആ​ഗ്രഹമില്ല, കുടുംബവും കുട്ടികളും ഇഷ്ടമാണ്’; വർഷ പറഞ്ഞത്

എല്ലാ വാർത്തയും ആദ്യം അറിയുന്നത് കിഷോറാണ്. ന്യൂസ് ചാനലുകളെ വിശ്വസിക്കാൻ പറ്റാത്ത കാലം കൂടിയാണെന്ന് പറഞ്ഞ നടി താൻ മരിച്ചുവെന്ന് അടുത്തിടെ ഒരു ചാനലിൽ വാർത്ത വന്നുവെന്നാണ് പറയുന്നത്.താൻ ആ സമയത്ത് സുഖമില്ലാതെ കിടക്കുകയായിരുന്നു. കിഷോർ തന്നെ ഫോൺ വിളിച്ച് താൻ മ​രിച്ചോ എന്ന് ചോദിച്ചു. ഇല്ലെന്ന് താൻ പറഞ്ഞു. കഴിഞ്ഞ വർഷം കുറച്ചുനാൾ ഹെപ്പറ്റൈറ്റിസ് എ ബാധിച്ച് ദേവി ചന്ദന ആശുപത്രിയിലായിരുന്നു. ഭീകരമായ അവസ്ഥയിലൂടെയാണ് കടന്നുപോയതെന്ന് ദേവി ചന്ദനയും ഭർത്താവ് കിഷോറും പിന്നീട് ഒരിക്കൽ വ്ലോ​ഗിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു,

ഇത്തവണ തന്റെ ന്യൂഇയ​ർ മൂകാംബിക അമ്പലത്തിൽ ആയിരുന്നുവെന്നാണ് ദേവി ചന്ദന പറയുന്നത്.ഒരു തീർത്ഥാടനമായിരുന്നുവെന്നും ഒരുപാട് ക്ഷേത്രങ്ങളിൽ പോയെന്നും താരം പറഞ്ഞു. കഴിഞ്ഞ വർഷം സെൽഫ് കെയർ ചെയ്യുമെന്ന് തീരുമാനിച്ചിരുന്നു. പക്ഷേ, ഒന്നും പ്രാവർത്തികമാക്കാൻ കഴി‍ഞ്ഞില്ല. അതുകൊണ്ട് തന്നെ വർഷാവസാനമായപ്പോൾ ആശുപത്രിയിൽ കയറേണ്ടി വന്നുവെന്നും ഇതിനു ശേഷം ആരോഗ്യവും ഭക്ഷണവും ഫിറ്റ്നസും ശ്രദ്ധിച്ച് തുടങ്ങിയെന്നും താരം പറയുന്നു.

Related Stories
Bha Bha Ba OTT : എന്താകുമോ എന്തോ! ഭഭബ ഒടിടിയിലേക്ക്; റിലീസ് പ്രഖ്യാപിച്ചു
ഒരു മിനിറ്റിന് ഒരു കോടി രൂപ; റെക്കോർഡ് പ്രതിഫലം വാങ്ങുന്ന ആ തമിഴ് നടി ആര്
Gayathri Suresh: ‘അതിന്റെ പേരിൽ ഒരുപാട് വഴക്ക് കേട്ടിട്ടുണ്ട്; ബാങ്ക് ജോലി ആ​ഗ്രഹിച്ചിരുന്നില്ല, പിടിച്ച് നിൽക്കുകയായിരുന്നു’
Geetu Mohandas’ Toxic: ‘ഇത് ചിത്രീകരിച്ചത് അവരാണെന്ന് വിശ്വസിക്കാൻ കഴിയുന്നില്ല’; ഗീതു മോഹൻദാസിനെ പ്രശംസിച്ച് രാം ഗോപാൽ വർമ
Unni Mukundan: ‘ഉണ്ണി മുകുന്ദൻ തൃശൂരിൽ മത്സരിച്ച് ചിലപ്പോൾ എംഎൽഎ ആവും; മനസിന്റെ വലുപ്പമാണ് പ്രധാനം’; സുനിൽ പരമേശ്വരൻ
Mammootty: ‘ഒരു മുള്ള് പോലും കളയാതെ ഞാൻ കഴിച്ചു’; സർവ്വം മായയെക്കുറിച്ച് മമ്മൂട്ടി പറഞ്ഞത്
പാൽകുടിയും ഹൃദ്രോ​ഗവും തമ്മിലെന്തു ബന്ധം?
ഫുഡ് ഡെലിവറി ബോയിക്ക് എത്ര രൂപ ശമ്പളം ലഭിക്കും?
‘ജനനായകൻ’ ടിക്കറ്റ് തുക എങ്ങനെ തിരികെ ലഭിക്കും
പഴയ വെള്ളി കൊലുസ് പുത്തൻ ആക്കാം
റോഡിൻ്റെ സൈഡിലൂടെ പോകുന്നത് എന്താണെന്ന് കണ്ടോ? കോഴിക്കോട് നഗരത്തിൽ നിന്നുള്ള കാഴ്ച
റെജി ലൂക്കോസ് ബിജിെപിയിൽ ചേരുന്നു
ബേസിലിൻ്റെ കുട്ടുമ സുട്ടൂ! ഒപ്പം ഭാര്യയും കുഞ്ഞും
റെജി ലൂക്കോസിൻ്റെ ബിജെപി പ്രവേശനം എൽഡിഎഫിനെ ബാധിക്കില്ല