AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Jana Nayagan Trailer: ജനനായകൻ ട്രെയിലർ കണ്ട് വിജയിക്കു കുറിപ്പുമായി രവി മോഹൻ

Jana Nayagan Trailer: ജനുവരി 9നാണ് ജനനായകൻ റിലീസ് ചെയ്യുക. ജനനായകന്റെ ട്രെയിലർ കണ്ട്..

Jana Nayagan Trailer: ജനനായകൻ ട്രെയിലർ കണ്ട് വിജയിക്കു കുറിപ്പുമായി രവി മോഹൻ
Ravi Mohan , Vijay
Ashli C
Ashli C | Published: 06 Jan 2026 | 01:27 PM

ദളപതി വിജയിയുടെ ജനനായകന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകരും സിനിമ ലോകവും. ജനുവരി 9നാണ് ജനനായകൻ റിലീസ് ചെയ്യുക. ജനനായകന്റെ ട്രെയിലർ കണ്ട് വിജയിക്കും സിനിമ പ്രവർത്തകർക്കും പ്രശംസയുമായി എത്തിയിരിക്കുകയാണ് രവി മോഹൻ. തന്റെ സോഷ്യൽ മീഡിയ അക്കൗണ്ടിലൂടെയാണ് രവി മോഹൻ വിജയിക്ക് ആശംസകൾ ആയി എത്തിയത്.

ദളപതി വിജയിച്ചിരിക്കുന്നു. വിജയ് അണ്ണാ എന്നെ സംബന്ധിച്ച് താങ്കൾ ഇപ്പോൾ തന്നെ വിജയിച്ചു കഴിഞ്ഞു. എല്ലാ കാര്യങ്ങൾക്കൊണ്ടും ട്രെയിലർ എനിക്ക് വളരെ ഇഷ്ടമായി. ഞാൻ ഉൾപ്പെടെ പലരുടെയും ഹൃദയം കീഴടക്കാൻ ഈ ചിത്രത്തിന് സാധിക്കും എന്ന് എനിക്ക് ഉറപ്പുണ്ട് താങ്കളുടെ എല്ലാ എക്കാലത്തെയും ആരാധകനും സഹോദരനും ആണ് ഞാൻ സംവിധായകൻ എച്ച് വിനോദിനും മുഴുവൻ അണിയറ പ്രവർത്തകർക്കും വിജയ ആശംസകൾ നേരുന്നു എന്നും വിജയ് രവിമോഹൻ പറഞ്ഞു.

അതേസമയം രവി മോഹൻ പ്രധാനവേഷത്തിലെത്തുന്ന പരാശക്തിയും ഈ മാസം തന്നെയാണ് റിലീസ് ചെയ്യുന്നത്. ജനാനായകൻ ജനുവരി 9നും പരാശക്തി 19 ആം തീയതിയുമാണ് റിലീസ്. രണ്ടു സിനിമകളും അടുത്ത ദിവസങ്ങളിൽ റിലീസ് ചെയ്യുന്നതിൽ വിജയി ആരാധകർ കടുത്ത പ്രതിഷേധം നടത്തിയിരുന്നു. കഴിഞ്ഞദിവസം ശിവകാർത്തികേയന്റെ പോസ്റ്ററുകൾ നശിപ്പിക്കുന്ന വിജയ് ആരാധകരുടെ ദൃശ്യവും പുറത്ത് എത്തിയിരുന്നു. പരാശക്തിയുടെ ട്രെയിലർ ലോഞ്ചിനിടെ ആരാധകർ മുദ്രാവാക്യം വിളിക്കുന്നതും എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്കാണ് തിരികൊളുത്തിയത്. അത്തരത്തിൽ സോഷ്യൽ മീഡിയയിൽ വാദപ്രതിവാദങ്ങൾ നടക്കുന്നതിനിടെയാണ് വിജയിക്ക് ആശംസയുമായി രവി മോഹൻ എത്തിയിരിക്കുന്നത്.

അതേസമയം സുധ കൊങ്കര സംവിധാനം ചെയ്യുന്ന പരാശക്തിയിൽ ശിവ കാർത്തികേയൻ, രവി മോഹൻ, അഥർവ മുരളി, ശ്രീലീല എന്നിവരാണ് മുഖ്യവേഷങ്ങളിൽ. തമിഴ്‌നാട്ടിലെ ഹിന്ദി അടിച്ചേൽപ്പിക്കലിനെതിരെയുള്ള പോരാട്ടങ്ങളെ ആസ്പദമാക്കിയാണ് ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. ശിവകാർത്തികേയൻ, അഥർവ, ശ്രീലീല എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഈ ചിത്രത്തിൽ, റെയിൽവേയിൽ കൽക്കരി നീക്കുന്ന തൊഴിലാളിയായാണ് ശിവകാർത്തികേയൻ അഭിനയിക്കുന്നത്.