Kaviyoor Ponnamma Death: അന്ന് ലാല് പറഞ്ഞത് കേട്ട് വിങ്ങിപ്പോയ കവിയൂർ പൊന്നമ്മ, ഓര്‍മകള്‍

Kaviyoor Ponnamma Death News: സംവിധായകർ പോലും മോഹൻലാലിനായി മറ്റൊന്നുമാലോചിക്കാതെ പെറ്റമ്മയായി, വളർത്തമ്മയായി, അല്ലെങ്കിൽ അമ്മക്ക് തുല്യമായൊരാളായി ഒരു കഥാപാത്രത്തിനെ വാർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയെ മാത്രമാവും.

Kaviyoor Ponnamma Death: അന്ന് ലാല് പറഞ്ഞത് കേട്ട് വിങ്ങിപ്പോയ കവിയൂർ പൊന്നമ്മ, ഓര്‍മകള്‍

കവിയൂർ പൊന്നമ്മ ( Credits: Facebook)

Updated On: 

20 Sep 2024 | 07:36 PM

സത്യമല്ലെന്ന് അറിയാമെങ്കിലും കഥാപാത്രങ്ങളുടെ സ്വാധീനം കൊണ്ട് മാത്രം മോഹൻലാലിൻ്റെ അമ്മ തന്നെയാണ് കവിയൂർ പൊന്നമ്മയെന്ന് വിശ്വസിച്ചിരുന്നവരുടെ നാടാണിത്.  അങ്ങനെ അല്ലെന്ന് കരുതാൻ ആരാധകർക്ക് മടിയായിരുന്നു. ആ കോമ്പോ അക്കാലത്ത് എന്തു കൊണ്ടും മികച്ച വിജയമായിരുന്നതിനാലാവണം ദശരഥം, പെരുവണ്ണാപുരത്തെ വിശേഷങ്ങൾ, ഹിസ്‌ ഹൈനസ്സ്‌ അബ്ദുള്ള, ഭരതം, കിഴക്കുണരും പക്ഷി,  ചെങ്കോൽ, കിരീടം, മായാമയൂരം, വിയറ്റ്നാം കോളനി, മാമ്പഴക്കാലം, നാട്ടുരാജാവ്‌,വടക്കുന്നാഥൻ തുടങ്ങിയ ചിത്രങ്ങളുടെ  നീണ്ട നിരകളുണ്ടായത്.  സംവിധായകർ പോലും മോഹൻലാലിനായി മറ്റൊന്നുമാലോചിക്കാതെ പെറ്റമ്മയായി, വളർത്തമ്മയായി, അല്ലെങ്കിൽ അമ്മക്ക് തുല്യമായൊരാളായി ഒരു കഥാപാത്രത്തിനെ വാർത്തെടുക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിൽ അത് കവിയൂർ പൊന്നമ്മയെ മാത്രമാവും.

അനായാസമായി ഒരു വേഷം കൈകാര്യം ചെയ്യാനുള്ള ഇൻസ്റ്റൻ്റായ വൈദഗ്ധ്യം മറ്റാർക്കുമില്ലെന്ന് പല സംവിധായകരും അടക്കം പറഞ്ഞിരുന്നു. താനും അത്തരമൊരു കോമ്പോ ആസ്വദിച്ചിരുന്നതായി കവിയൂർ പൊന്നമ്മ തന്നെ പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. നാടകത്തിൽ ഗായികയായി ആരംഭിച്ച് പിന്നീട് നടിയായി സിനിമയിലേക്ക് എത്തിയ താരത്തിൻ്റെ നീട്ടി വിളികളിൽ മാധുര്യം നിറഞ്ഞൊഴുകി. ആ കഥാപാത്രത്തിൻ്റെ പേരറയില്ലെങ്കിലും അത് അമ്മയായിയിരുന്നുവെന്ന് പ്രേക്ഷകനെ പറയാൻ പ്രേരിപ്പിച്ച കാസ്റ്റിംഗ് അതായിരിക്കും സിനിമയിൽ കവിയൂർ പൊന്നമ്മ. അത്തരമൊരു അനുഭവം കൂടി കൈരളി ടീവിയിലെ ജെബി ജംങ്ഷനിൽ താരം പങ്കു വെച്ചിരുന്നു.

ALSO READ: Kaviyoor Ponnamma : പ്രാർഥനകൾ വിഫലം; നടി കവിയൂർ പൊന്നമ്മ അന്തരിച്ചു

വീട്ടിൽ കയറി വരുന്ന സേതുമാധവനോട് എനിക്ക് ഇവിടെ വേറെയും മക്കളുണ്ട്  ഇറങ്ങിപോടാ എന്ന് തിലകൻ ചേട്ടൻ പറയുന്നുണ്ട്. എന്നെ ഒന്ന് നോക്കിയിട്ട് ലാല് നടക്കാൻ തുടങ്ങും. അപ്പോൾ സേതുമാധവനോട് മോനെ എന്താ ഇത്, എന്തു വിചാരിച്ചാ നീ എന്നു ഞാൻ ചോദിക്കുമ്പോൾ ലാലിൻ്റെയൊരു മറുപടിയുണ്ട് അമ്മേ ജീവിതം എൻ്റെ കയ്യിൽ നിന്നും വിട്ടു പോകുന്നു എന്ന്, ആ സീനിൽ ഡയലോഗ് പറയാതെ ഞാൻ വിങ്ങി പോയി. അതെന്നെ വല്ലാതെ വിഷമിപ്പിച്ചിട്ടുണ്ട്. പിന്നീട് പറയേണ്ടതെന്താണെന്ന് പോലും ഞാൻ അപ്പോൾ മറന്നു പോയി- കവിയൂർ പൊന്നമ്മ പറയുന്നു.

ലോഹിതദാസ്- സിബി മലയിൽ കൂട്ടുകെട്ടിൽ മോഹൻ ലാൽ നായകനായി 1989.ജൂലൈ.7 – റിലീസ് ചെയ്ത കിരീടം അക്കാലത്ത് വാണിജ്യപരമായി വലിയ വിജയമായിരുന്നു.  25 ലക്ഷത്തിനും താഴെയായിരുന്നു അക്കാലത്ത് കിരീടത്തിൻ്റെ നിർമ്മാണ ചിലവെങ്കിൽ ചിത്രം അഞ്ച് കോടിയോളം ബോക്സോഫീസിൽ നിന്നും സ്വന്തമാക്കിയെന്ന് പഴയ ബോക്സോഫീസ് കണക്കുകളിൽ നിന്നും മനസ്സിലാക്കാം.

1989-ൽ ചിത്രത്തിലെ അഭിനയത്തിന് മോഹൻലാലിന്  പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു. അത് മോഹൻലാൽ കോമ്പോയെങ്കിൽ മമ്മൂട്ടിക്കൊപ്പവും അമ്മയായി പല ചിത്രങ്ങളിലും കവിയൂർ പൊന്നമ്മ എത്തി.  പല്ലാവൂർ ദേവനാരായണനും, എഴുപുന്ന തരകനും, ദി ഗോഡ്മാനും, അരയന്നങ്ങളുടെ വീടുമെല്ലാം അവയിൽ ചിലതാണ്. 1999-ൽ മാത്രം തുടർച്ചയായി മമ്മൂട്ടിയുടെ അമ്മയായി 4 ചിത്രങ്ങളെന്നത് ആശ്ചര്യം തോന്നുന്ന ഒന്ന് കൂടിയാണ്. 1962-ൽ ജി. കെ. രാമു സംവിധാനം ചെയ്ത ശ്രീരാമ പട്ടാഭിഷേകത്തിൽ മണ്ഡോദരിയായി വേഷമിട്ട് സിനിമയിലേക്ക് കാലെടുത്ത് വെച്ച താരം അവിടുന്നിങ്ങോട്ട് എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങളും വേഷങ്ങളുമായി സിനിമയിൽ മാത്രം അലിഞ്ഞ് ചേർന്ന് ഒടുവിൽ സിനിമയിൽ മാത്രം ലയിച്ചു ചേരുകയായിരുന്നു.

Follow Us
Related Stories
“വഴിവെട്ടി വഴിവെട്ടി വന്നതാ”; വേടൻ ജീവിതം എങ്ങനെ മാറ്റിമറിച്ചു എന്ന് തുറന്നു പറഞ്ഞ് ഗബ്രി
പണി തീർത്ത് മാമ്പറക്കൽ അഹമ്മദാലി മടങ്ങി; ഖലീഫയുടെ വമ്പൻ അപ്ഡേറ്റ് പങ്കുവച്ച് വൈശാഖ്!
Kunchacko Boban : അനിയത്തിപ്രാവിൽ എത്തിയത് ഇങ്ങനെ, അന്ന് കിട്ടിയ പ്രതിഫലമോ… വെളിപ്പെടുത്തി കുഞ്ചാക്കോ ബോബൻ
BTS: ഗ്രാമിയോട് ‘നോ’ പറഞ്ഞ് ബിടിഎസ്! റേസിസത്തിനെതിരെ ശക്തമായ നിലപാട്
Dhyan Sreenivasan: വിജയിയെ പറ്റിയല്ല പറഞ്ഞത്, നിങ്ങൾ തെറ്റിദ്ധരിച്ചതാണ്; വാക്കുകളിൽ വ്യക്തത വരുത്തി ധ്യാനും
Pearle Maaney: വ്യക്തതയ്ക്കും വ്യക്തത പോരാ… നല്ല ആർട്ടിഫിഷ്യൽ ആയിട്ടുണ്ട്, കാട്ടിക്കൂട്ടൽ മതിയാക്കൂ പേളി! താരം എയറിൽ നിന്നും സ്പേസിലോട്ട്
കണ്ണിനെ സംരക്ഷിച്ച് മൊ​ബൈൽ ഉപയോഗിക്കാനുള്ള ടിപ്സ്
ചിക്കൻ്റെ എല്ലാ ഭാഗവും ഒന്നിച്ചിട്ട് വേവിക്കാമോ?
ഒരാഴ്ച കൊണ്ട് ഒരു കിലോ കുറയ്ക്കാൻ എത്ര നടക്കണം?
മുടി ശരിയായി കഴുകേണ്ടത് എങ്ങനെ?
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി