Ansiba Hassan -Lakshmi Priya: 10 കോടി കുറഞ്ഞു പോയല്ലോ.. ശരിക്കും എന്താ പ്രശ്നം? അൻസിബക്കെതിരെ മാനനഷ്ടക്കേസിനൊരുങ്ങുന്ന ലക്ഷ്മിപ്രിയക്ക് ട്രോൾ
Ansiba Hassan -Lakshmi Priya:തന്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും ആണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തന്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു. മാത്രമല്ല താൻ നൽകിയത് ഒരു പരാതിയാണെന്ന് കൂടി പറയാൻ സാധിക്കില്ല തനിക്ക് ഉണ്ടായ ഒരു വിഷമം മാത്രമാണ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. അത് സംഘടനയിലേക്ക് എത്തിച്ച് വളർത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ്.................

Lakshmi Priya, Ansiba Hassan
സിനിമാതാരങ്ങളുടെ സംഘടനയായ അമ്മയിൽ ഉണ്ടായ പുകച്ചിൽ അവസാനിക്കുന്നില്ല. കഴിഞ്ഞദിവസം നടി അനസിബിയുമായി തുറന്ന പോരിനു തന്നെ ആഹ്വാനം ചെയ്തിരിക്കുകയാണ് നടി ലക്ഷ്മി പ്രിയ. അൻസിബക്കെതിരെ 10 കോടി രൂപ മാനനഷ്ടത്തിന് കേസ് കൊടുക്കും എന്നായിരുന്നു ലക്ഷ്മി പ്രിയ കഴിഞ്ഞ ദിവസം മാധ്യമങ്ങളുടെ പ്രതികരിച്ചത്. വെറും രണ്ടു മിനിറ്റിൽ സംസാരിച്ചു തീർക്കാവുന്ന ഒരു പ്രശ്നത്തെ ഇതുവരെ കൊണ്ട് എത്തിച്ചത് അൻസിബ തന്നെയാണ് എന്നും, തന്റെ ഫോണിലേക്ക് വന്ന ഒരു മെസ്സേജിനെ കുറിച്ച് ചോദിച്ചപ്പോൾ വെറും രണ്ടു മിനിറ്റ് കൊണ്ട് അതിന്റെ മറുപടി പറഞ്ഞ് ഒതുക്കാമായിരുന്നിട്ടു കൂടിയാണ് അതിത്ര വലിച്ചു നീട്ടി കൊണ്ടുപോയത്.
മകളെ അപമാനിച്ചു
തന്റെ പ്രതിച്ഛായ തകർക്കാനും സ്ത്രീത്വത്തെ അപമാനിക്കാനും ആണ് ഇതിലൂടെ അൻസിബ ശ്രമിച്ചത് എന്നും ലക്ഷ്മിപ്രിയ തുറന്നടിച്ചു. തന്റെ മകളെ അപമാനിക്കുന്ന തരത്തിലും അൻസിബ സംസാരിച്ചു. മാത്രമല്ല താൻ നൽകിയത് ഒരു പരാതിയാണെന്ന് കൂടി പറയാൻ സാധിക്കില്ല തനിക്ക് ഉണ്ടായ ഒരു വിഷമം മാത്രമാണ് പോലീസ് സ്റ്റേഷനിൽ അറിയിച്ചത്. അത് സംഘടനയിലേക്ക് എത്തിച്ച് വളർത്താൻ ആഗ്രഹമില്ലാത്തതുകൊണ്ടാണ് താൻ ഇത്തരത്തിൽ ചെയ്തത് എന്നും ലക്ഷ്മി പ്രിയ. ഇത് എപ്പോഴോ കഴിഞ്ഞുപോയ ഒരു വിഷയം മാത്രമാണെന്നും അതിൽ മാപ്പ് പറയാൻ ഉദ്ദേശിക്കുന്നുണ്ടോ എന്ന് മാത്രമാണ് പോലീസ് ഉദ്യോഗസ്ഥയായ രേഷ്മ മാഡം ചോദിച്ചത് എന്നും ലക്ഷ്മി പ്രിയ സ്വയം ന്യായീകരിച്ചു.
ആകെ 20 മിനിറ്റ് സമയം മാത്രമാണ് മാഡവും അൻസിബയും ഞാനും ചേർന്നിരുന്ന് സംസാരിച്ചിട്ടുള്ളത്.അതിൽ തന്നെ അൻസിബ അവരുടെ ഭാഗത്ത് ഉറച്ചു നിൽക്കുകയും അൻസിബ പറഞ്ഞതു പോലെ റിപ്പോർട്ട് തയ്യാറാക്കമെന്ന് പറഞ്ഞ കാര്യമാണ്. ബാക്കി 35 മിനിറ്റ് 20 സെക്കന്റ് സമയത്തോളം എന്റെ ഭർത്താവിന്റെ അടുത്ത് ഫോണിൽ സംസാരിക്കുകയാണ് ചെയ്തതെന്നും ലക്ഷ്മിപ്രിയ പറഞ്ഞു. എന്നാൽ അൻസിബക്കെതിരെ പത്തു കോടി രൂപ മാനനഷ്ട കേസ് കൊടുക്കുന്നു എന്ന ലക്ഷ്മി പ്രിയയുടെ പ്രഖ്യാപനത്തിന്റെ പിന്നാലെ വലിയ രീതിയിലുള്ള കളിയാക്കലുകളും ട്രോളുകളും ആണ് താരത്തിനെതിരെ.
കോടിക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ലേ……
കോടിക്കൊന്നും ഇപ്പോൾ ഒരു വിലയും ഇല്ലേ ഡേ, 10 കോടി രൂപ വല്ലാണ്ട് കുറഞ്ഞു പോയല്ലോ, ശരിക്കും എന്താ നിങ്ങളുടെ പ്രശ്നം എന്നിങ്ങനെ വരുന്നു തമാശ കമന്റുകൾ. ഭൂരിഭാഗം ആളുകളും അൻസിബയെ പിന്തുണച്ചു കൊണ്ടാണ് രംഗത്തെത്തുന്നത്. ലക്ഷ്മി പ്രിയക്ക് അൻസിബയോടുള്ള വിദ്വേഷത്തിന് കാരണം ആ നാമം തന്നെയാണ് എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. കേവലം ഒരു സംഘടനയ്ക്കുള്ള പ്രശ്നങ്ങൾ എന്നതിലുപരി ഇതൊരു മത വിദ്വേഷപരമായ പ്രശ്നമായാണ് ഒരു വിഭാഗം ആളുകൾ ഇതിനെ കാണുന്നത്. ദിവസങ്ങൾക്കു മുമ്പാണ് അൻസിബഹാസൻ നടൻ ടിനി ടോമിനെതിരെ പ്രതികരിച്ചുകൊണ്ട് രംഗത്തെത്തിയത്. അതിനിടയിൽ പറഞ്ഞ ഒരു കാര്യമായിരുന്നു അമ്മയിലെ ഒരു അംഗം തനിക്കെതിരെ വ്യാജ പരാതി നൽകി എന്നത്.
എന്നാൽ അത് ഏറ്റുപിടിച്ചുകൊണ്ട് അൻസിബ പറഞ്ഞ ആ വ്യക്തി താൻ ആണെന്നും താനാണ് അൻസിബക്കെതിരെ പരാതി നൽകിയത് എന്ന് പറഞ്ഞുകൊണ്ട് സ്വയം കടന്നു വരികയായിരുന്നു ലക്ഷ്മിപ്രിയ ഈ പ്രശ്നത്തിലേക്ക്. നിലവിൽ ഇപ്പോൾ ലക്ഷ്മി പ്രിയയും അൻസിബയും തമ്മിലാണ് നേർക്കുനേർ യുദ്ധം എന്നും വേണമെങ്കിൽ പറയാം.
ENGLISH SUMMARY
The controversy in the film stars’ organization AMMA is not over. Actress Lakshmi Priya has called for an open fight with actress Anasibi the other day. Lakshmi Priya had responded to the media the other day by saying that she will file a defamation case of Rs 10 crore against Ansibi.