AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

Amma Controversy: “ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു, സ്വന്തം കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധം എന്ന് പറഞ്ഞു”; ക്ഷമിക്കില്ലെന്ന് അൻസിബ

"Accused me of forced conversion and affairs with family": Ansiba Hasan vows not to forgive: അമ്മയുടെ അംഗങ്ങൾ ഉള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ടിനി ടോം എനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രം’ എന്ന വക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്തപ്പോൾ ഇത് പാർലമെൻ്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണ് എന്നായിരുന്നു മറുപടി.

Amma Controversy: “ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു, സ്വന്തം കുടുംബത്തിലുള്ളവരുമായി അവിഹിത ബന്ധം എന്ന് പറഞ്ഞു”; ക്ഷമിക്കില്ലെന്ന് അൻസിബ
അൻസിബ ഹസ്സൻ/ ടിനി ടോംImage Credit source: Facebook Ansiba Hassan/ Tini Tom
Sumeesh T Unneen
Sumeesh T Unneen | Updated On: 10 Jun 2026 | 05:56 PM

ടിനിടോമിനും ‘അമ്മ’യ്ക്കും എതിരെ വീണ്ടും ഗുരുതര അരോപണങ്ങളുമായി അൻസിബ ഹസ്സൻ. വ്യക്തി വൈരാഗ്യം തീർക്കുന്നതിനായി പുറത്തുപറയാൻ അറയ്ക്കുന്ന തരത്തിലുള്ള നീചമായ ആരോപണങ്ങൾ ഉന്നയിച്ചു എന്നും കുടുംബത്തെ പോലും ക്രൂരമായി അധിക്ഷേപിച്ചു എന്നും അൻസിബ ഹസ്സൻ പറഞ്ഞു. കടവന്ത്ര പൊലീസ് സ്റ്റേഷനിൽ വിശദമായ മൊഴി നൽകിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അൻസിബ. മൂന്ന് മണിക്കൂറോളമാണ് മൊഴിയെടുക്കൽ നീണ്ടത്.

മൊഴി നൽകി പുറത്തിറങ്ങിയ അൻസിബ വൈകാരികമായാണ് മധ്യമ പ്രവർത്തകരോട് പ്രതികരിച്ചത്. പൊലീസ് കേസ് രജിസ്റ്റർ ചെയ്യാൻ തയ്യാറായില്ലെങ്കിൽ കോടതിയെ സമീപിച്ച് നിയമ പോരാട്ടങ്ങളുമായി മുന്നോട്ടുപോകുമെന്നും അൻസിബ വ്യക്തമാക്കി.

“ഏകദേശം ഒരു വർഷം ഒൻപ് അമ്മ സംഘടനയുടെ തിരഞ്ഞെടുപ്പ് നടക്കുന്ന സമ്മയത്ത് അനൂപ് ചന്ദ്രൻ ചേട്ടൻ എനിക്കെതിരെ ഒരു വീഡിയോ പുറത്തിവിട്ടിരുന്നു. അന്നും പൊലീസിൽ പരാതി നൽകാനായി ഞാൻ പോയതാണ്. എന്നാൽ മൊഴി രേഖപ്പെടുത്തിയെങ്കിലും അന്ന് പരാതി സ്വീകരിച്ചില്ല. കാക്കനാടാണ് താമസിക്കുന്നത് എന്നതിനാൽ ഇൻഫോപാർക്ക് പോലീസ് സ്റ്റേഷനിലും എത്തി പരാതി നൽകി. പരാതി കേട്ടു എന്നതല്ലാതെ അവരും പരാതി ഫയലിൽ സ്വീകരിച്ചില്ല. അതേ സംസ്ഥാനത്ത് തന്നെയാണ് ലക്ഷ്മി പ്രിയ എനിക്കെതിരെ ഒരു വ്യാജ പരാതി നൽകിയപ്പോൾ എന്നെ തൃപ്പൂണിത്തുറ വനിതാ സെൽ വിളിച്ചുവരുത്തി ഹരാസ്സ് ചെയ്തത്. ദുബായിൽ പോയപ്പോൾ ഒരു ചിത്രമെടുത്തു എന്നും അത് സുഹൃത്ത് കണ്ടു എന്നുമുള്ള സന്ദേശത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു ഇത്. എന്നിട്ട് ഞാൻ ഇത്രയും വലിയ ഒരു പരതിയുമായി ചെല്ലുമ്പോൾ അതൊരു അപകീർത്തിപ്പെടുത്തൽ മാത്രമായി ഒതുക്കുന്നത് എന്താണ് എന്ന് മനസ്സിലാകുന്നില്ല.” അൻസിബ പറഞ്ഞു

Also Read: “ഞാൻ കരഞ്ഞുകൊണ്ട് ഇറങ്ങിവരികയായിരുന്നു, പുള്ളിക്കാരി വന്ന് മുഖത്ത് ഒറ്റയടി”; ആ സംഭവം ഓർത്തെടുത്ത് അഞ്ജു ജോസഫ്

“ഞാൻ മതം മാറ്റാൻ ശ്രമിച്ചു എന്ന് ആരോപിച്ചു. അദ്ദേഹത്തിൻ്റെ മകനെയും ഡ്രൈവറെയും പ്രൊഡക്ഷൻ കൺട്രോളറെയും മതം മറ്റാൻ ശ്രമിച്ചു എന്നായിരുന്നു ആരോപണം. അത് ഏറെ വേദനിപ്പിക്കുന്നതാണ്. എൻ്റെ സ്വന്തം കുടുംബത്തിലുള്ളവരുമായി എനിക്ക് അവിഹിത ബന്ധമുണ്ടെന്ന രീതിയിൽ പറഞ്ഞുപരത്തി.ഇത് ഒരു പൊതുവേദിയിൽ പറയാൻ പോലും എനിക്ക് കഴിയില്ല. ഇതൊക്കെ എങ്ങനെയാണ് ഞാൻ ക്ഷമിക്കേണ്ടത്. എനിക്ക് ഒരിക്കലും ക്ഷമിക്കാൻ കഴിയില്ല.”

“കേരളത്തിലെ ജനങ്ങൾ എൻ്റെ ഒപ്പമുണ്ട്. ആ വിശ്വാസത്തിലാണ് ഞാൻ എത്തിയിരിക്കുന്നത്. ടിനി ടോമിന് രാഷ്ട്രീയ ബന്ധങ്ങൾ ഉണ്ടായിരിക്കാം, ഒരുപാട് രഷ്ട്രീയ നേതാക്കളുമായും പാർട്ടികളുമായും ഒക്കെ അടുപ്പമുണ്ടായിരിക്കാം. എന്തൊക്കെയായാലും കേരളത്തിലെ ഇപ്പോഴത്തെ ഭരണകൂടം എൻ്റെ ഒപ്പം നിൽക്കുമെന്ന് തന്നെയാണ് എൻ്റെ വിശ്വസം. ഭരണകൂടം അദ്ദേഹത്തിൻ്റെ സ്വാധീനത്തിൽ ഇടപെടാൻ സാധ്യതയുണ്ടോ എന്ന് ചോദിച്ചാൽ തീർച്ചയായും ഉണ്ടാകാം. പല മന്ത്രിമാരുടെയും കൂടെയുനിന്നും ചിത്രങ്ങൾ എടുക്കുന്നത് നമ്മൾ കാണാറുള്ളതാണ്. അതുകൊണ്ട് എൻ്റെ ഉള്ളിൽ ചെറിയൊരു ഭയമുണ്ട്. എങ്കിലും തെറ്റിൻ്റെ കൂടെ ഒരിക്കലും ഭരണകൂടം നിൽക്കില്ലെന്ന വിശ്വാസം എനിക്കുണ്ട്.”

“അമ്മയുടെ അംഗങ്ങൾ ഉള്ള വാട്ട്സ് ആപ്പ് ഗ്രൂപ്പിൽ ടിനി ടോം എനിക്കെതിരെ ‘ഡബിൾ ഡാഡി സിൻഡ്രം’ എന്ന വക്ക് ഉപയോഗിച്ചിട്ടുണ്ട്. അത് ചോദ്യം ചെയ്തപ്പോൾ ഇത് പാർലമെൻ്റിൽ പോലും ഉപയോഗിക്കുന്ന വാക്കാണ് എന്നായിരുന്നു മറുപടി. 17 പേരുള്ള നിർവാഹകസമിതി ഗ്രൂപ്പിലാണ് അദ്ദേഹം എനിക്കെതിരെ ആ മേസ്സേജ് ഇട്ടത്. 17 പേരിൽ ഒരാൾ പോലും അതിനെതിരെ രംഗത്ത് വന്നില്ല” എന്നും അൻസിബ പറഞ്ഞു.

English Summary

Actress Ansiba Hassan has leveled severe allegations against actor Tini Tom, accusing him of personal vendetta, using communal remarks, and defaming her family by claiming illicit affairs. After giving a three-hour police statement, Ansiba stated she will pursue legal action and approach the court if the police fail to register a case.

Follow Us