Actress Lakshmi Priya: ഉഷാ ഹസീനേ 23 വർഷമായി ഞാൻ ഒരേ ഭർത്താവിന്റെ ഭാര്യയാണ് നീയോ? വർഗീയവാദിയെന്ന വിളിക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ

Actress Lakshmi Priya against Usha Haseena:ഈ വർഗീയവാദി എന്ന പരാമർശത്തിനാണ് ഇപ്പോൾ ലക്ഷ്മി പ്രിയ മറുപടിയുമായി എത്തിയിരിക്കുന്നത്. ശ്രീമതി ഉഷാ ഹസീനയോട് എന്നാണ് തുടക്കത്തിൽ തന്നെ ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്. താൻ 23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേയൊരു ഭാര്യയാണ്. ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങൾക്ക് ശേഷം മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും........

Actress Lakshmi Priya: ഉഷാ ഹസീനേ 23 വർഷമായി ഞാൻ ഒരേ ഭർത്താവിന്റെ ഭാര്യയാണ് നീയോ? വർഗീയവാദിയെന്ന വിളിക്ക് മറുപടിയുമായി ലക്ഷ്മിപ്രിയ

Usha Haseena, Lakshmi Priya

Published: 

24 Jun 2026 | 04:05 PM

കഴിഞ്ഞ ദിവസമായിരുന്നു നടി ഉഷ ഹസീന ലക്ഷ്മിപ്രിയക്കെതിരെ ഫേസ്ബുക്കിൽ പോസ്റ്റ്മായി എത്തിയത്. അമ്മ സംഘടനയിൽ നിന്നും രാജിവച്ചതിന് പിന്നാലെ ലക്ഷ്മി പ്രിയ തനിക്കും നടി പൊന്നമ്മയ്ക്കും മെസ്സേജ് അയച്ചിരുന്നു എന്നും ഇതിനുള്ള മറുപടി എന്നാണ് ആയിരുന്നു പ്രതികരണം. ലക്ഷ്മിപ്രിയ ഒരു കാര്യം മനസ്സിലാക്കണമായിരുന്നു ചാനലായ ചാനലുകൾ തോറും കയറിയിരുന്ന് വായിൽ വരുന്നത് കോതക്ക് പാട്ട് എന്നതുപോലെ വർഗീയവിഷം തുപ്പുമ്പോൾ ആലോചിക്കണം എന്നായിരുന്നു ഉഷ ഹസീനയുടെ പരാമർശം.

ഈ വർഗീയവാദി എന്ന പരാമർശത്തിനാണ് ഇപ്പോൾ ലക്ഷ്മി പ്രിയ മറുപടിയുമായി എത്തിയിരിക്കുന്നത്. ശ്രീമതി ഉഷാ ഹസീനയോട് എന്നാണ് തുടക്കത്തിൽ തന്നെ ലക്ഷ്മി പ്രിയ കുറിച്ചിരിക്കുന്നത്. താൻ 23 വർഷമായി ഒരേ ഭർത്താവിന്റെ ഒരേയൊരു ഭാര്യയാണ്. ഹിന്ദു ഭർത്താവിന് വേണ്ടി ലക്ഷ്മിയും കാലങ്ങൾക്ക് ശേഷം മുസ്ലിം ഭർത്താവിന് വേണ്ടി സബീനയായി തുടരുകയും ചെയ്യുന്നവൾ അല്ല ലക്ഷ്മി പ്രിയ.

ALSO READ:വിഷം തുപ്പുന്നു! ലക്ഷ്മി പ്രിയ ഇന്നലെ എനിക്കും പൊന്നമ്മ ചേച്ചിക്കും മെസ്സേജ് അയച്ചിരുന്നു; മറുപടി നൽകി ഉഷ

ലക്ഷ്മിപ്രിയയുടെ ഫേസ്ബുക്ക് പോസ്റ്റ്

രണ്ട് വള്ളത്തിൽ അല്ല എന്റെ എന്റെ കാല്

എന്നുവെച്ചാൽ നിങ്ങളുടെ പേരിലുള്ളത് പോലെ രണ്ട് വള്ളത്തിൽ അല്ല എന്റെ കാല്. ഹിന്ദു എന്ന പേരുകൊണ്ട് തോന്നിപ്പിക്കുന്ന ഉഷയും മുസ്ലീം എന്ന് തോന്നിക്കുന്ന ഹസീനയും അല്ല. ലക്ഷ്മിപ്രിയ ഒരേയൊരു ഐഡന്റിറ്റി. സനാതന ധർമ്മ വിശ്വാസിയായ ലക്ഷ്മിപ്രിയ നിങ്ങളെപ്പോലെ ചിലർക്ക് ഉഷയും ചിലർക്ക് ഹസീനയും അല്ല. എന്റെ മതസ്വാതന്ത്ര്യം ഭരണഘടന എനിക്ക് നൽകുന്ന സ്വാതന്ത്ര്യമാണ്. മാതാപിതാക്കന്മാരെ തള്ളിപ്പറഞ്ഞവൾ എന്ന് നിങ്ങൾ പറഞ്ഞ എന്റെ അച്ഛനെ ഓ സോറി വാപ്പയെ എന്റെ ജീവിതത്തിൽ അഞ്ചോ ആറോ തവണ മാത്രം കാണാൻ വിധിക്കപ്പെട്ട പിതൃസ്നേഹത്തെ ഒടുവിൽ കാൻസർ ബാധിതനായി തിരികെ ലഭിച്ചപ്പോൾ മുഴുവൻ ചികിത്സയും ഇടപ്പള്ളി അമൃത ഹോസ്പിറ്റലിൽ കൊണ്ടുപോയി നൽകി പൊന്നുപോലെ മരണം വരെ നോക്കിയത് ഈ മകളാണ്.

എന്റെ വീട് ഇതര മത ബഹുമാനത്തിന് ഉദാഹരണമാണെന്നും ലക്ഷ്മിപ്രിയ

ചെട്ടികുളങ്ങര അമ്മയെ കുലദൈവമായി കണ്ട വ്യക്തിയായിരുന്നു എന്റെ വാപ്പ. ഇപ്പോഴും എന്റെ ചേച്ചി നിസ്കരിച്ചു മടക്കി വയ്ക്കാതെ പോകുന്ന മുസല്ലയിൽ ഇരുന്ന് ലളിതാസഹസ്രനാമം ചൊല്ലാൻ എനിക്ക് കഴിയുന്നു എങ്കിൽ എന്റെ കുടുംബം മറ്റു മതങ്ങളെ ബഹുമാനിക്കുന്ന കുടുംബമാണ്. ഒരു മതവും പഠിപ്പിച്ചു കൊടുക്കാതെ ഞങ്ങൾ വളർത്തുന്ന ഞങ്ങളുടെ മകൾ എന്നും രാത്രികളിൽ ജീസസ് ക്രൈസ്റ്റ് മല്ലിച്ച കൈയിൽ അവളുടെ ഉണ്ണിക്കണ്ണനെ കിടത്തി പുതപ്പിച്ചു ഉറക്കുന്നു എങ്കിൽ എന്റെ വീട് ഇതര മത ബഹുമാനത്തിന് ഉദാഹരണമാണെന്നും ലക്ഷ്മിപ്രിയ ഫേസ്ബുക്കിൽ കുറിച്ചു. കൂടാതെ മുസ്ലിമായ നിങ്ങളും ക്രിസ്ത്യാനിയായ പൊന്നമ്മ ബാബുവും എന്നിൽ നിന്നും പണം അടക്കം എല്ലാ സഹായവും കൈപ്പറ്റിയ അൻസിബ ഹസനും എന്റെ സുഹൃത്തുക്കൾ ആയിരുന്നു എങ്കിൽ താൻ മതം നോക്കാത്തവൾ തന്നെയാണ് എന്നും ലക്ഷ്മിപ്രിയ ഉറപ്പിച്ചു പറഞ്ഞു.

അമ്മ സംഘടനയിൽ നിന്നും തന്റെ ഔദ്യോഗിക ബഹുമതികളെല്ലാം രാജിവച്ച് ഇറങ്ങിയതാണ് ലക്ഷ്മിപ്രിയ പുറത്തിറങ്ങിയശേഷം വലിയ രീതിയിലുള്ള തുറന്നുപറച്ചിലുകളാണ് അമ്മയിലെ ഓരോ അംഗങ്ങൾക്കെതിരെയും നടത്തുന്നത്. നടി അൻസിബ ഹസൻ ടിനിടോമിനെതിരെ തുറന്നു പറഞ്ഞതിന് പിന്നാലെയാണ് ഈ പ്രശ്നങ്ങളുടെ എല്ലാം തന്നെ തുടക്കം. അതിനിടയിൽ അമ്മയിലെ ഒരു അംഗം തനിക്കെതിരെ കള്ള കേസ് നൽകിയെന്ന് അൻസിബ പറഞ്ഞിരുന്നു. ആ വ്യക്തി താനാണെന്ന് പറഞ്ഞുകൊണ്ട് ലക്ഷ്മിപ്രിയ പ്രശ്നങ്ങളിലേക്ക് എത്തുകയായിരുന്നു പിന്നീട് ഇരുവരും തമ്മിൽ തുറന്ന പോര് തന്നെയായിരുന്നു നടന്നത്.

ENGLISH SUMMARY

Actress Lakshmi Priya facebook post against Usha Haseena on allegation about communalist remark. says im a believer in Sanatana Dharma, is not Usha to some and Hasina to others like you. My freedom of religion is the freedom given to me by the Constitution.

Loading...
Unable to load recommendations.
Follow Us
Related Stories
Nivin Pauly on Girish AD : സെറ്റ് ഭയങ്കര അടിപൊളിയെന്ന് പ്രതീക്ഷിച്ചു, പക്ഷേ ​ഗിരീഷിന്റെ പെരുമാറ്റം താൽപര്യമില്ലാത്ത പോലെ -അനുഭവം തുറന്ന് പറഞ്ഞ് നിവിൻ
Drishyam Movie 4th Part : ദൃശ്യം 4 വരും മോഹൻലാലിനെയും ജീത്തു ജോസഫിനെയും സാക്ഷിയാക്കി ആന്റണി പെരുമ്പാവൂരിന്റെ പ്രഖ്യാപനം
Actor Devan To Join TVK : നടൻ ദേവൻ ടിവികെയിലേക്ക്, സംസ്ഥാന അധ്യക്ഷനായേക്കും; വിജയിയുമായി കൂടിക്കാഴ്ച നടത്തും
Arattannan: ആറാട്ടണ്ണന് പെണ്ണ് കിട്ടി! ഞാൻ കമ്മിറ്റഡ് ആയി, ആരും എനിക്കിനി മെസ്സേജ് അയക്കണ്ടന്ന് സന്തോഷ്
“ഞാൻ ഒരു സിനിമയിൽ അഭിനയിച്ചോട്ടെ എന്ന് ചോദിച്ചപ്പോൾ ലാലേട്ടൻ്റെ അമ്മ പറഞ്ഞ മറുപടി”: ഓർത്തെടുത്ത് സുചിത്ര മോഹൻലാൽ
Tanvi Sudheer: അമ്മൂമ്മയുടെ വീട്ടിൽ എന്നും പ്രശ്നങ്ങൾ ആണ്, ഞങ്ങൾ ഇവിടെ നിന്ന് പോകുന്നു; തൻവി സുധീർ
ഉത്രാടം കഴിഞ്ഞ് വീട്ടിലെ ചൂല് തൊടരുത്! കാരണം അറിയാമോ?
കാത്തിരുന്ന മാറ്റവുമായി മഹീന്ദ്ര XEV 9S
മഹാബലിയുടെ ഭാര്യ വിന്ധ്യാവലിയെ അറിയുമോ? മക്കൾ 100
ഓണസദ്യയിലെ ഈ വിഭവങ്ങൾ ഫ്രിഡ്ജിൽ വെക്കരുതേ
പുന്നമടയുടെ രാജാവായി ആരോമ
അധ്യാപിക മുഖത്തടിച്ചതിന് പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു കുട്ടി
ഗുരുവായൂരമ്പല നടയിൽ വെച്ച് ബിഗ് ബോസ് താരം അനുമോൾ വിവാഹിതയായി
Viral Video: 2026-ലെ ഭാഗ്യവാൻ ? വീഡിയോ കാണാം