Actress Lena: ലെന കേരളം വിട്ടോ, അഭിനയം നിര്‍ത്തിയോ? ചോദ്യങ്ങൾക്ക് മറുപടി നൽകി താരം
Actress Lena Responds to Rumours: താൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നും തന്റെ വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുകയായെന്നും നടി സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ച് പറഞ്ഞു.
മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ് നടി ലെന. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി വ്യത്യസ്തമാർന്ന കഥാപാത്രങ്ങളുമായി പേക്ഷകർക്ക് മുന്നിലേക്ക് താരം എത്തിയിരുന്നു. ചില വിഷയങ്ങളോടുള്ള നടിയുടെ തുറന്ന് പറച്ചിലുകൾ സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്. ഇതിനിടയിലാണ് നടിയുടെ വിവാഹം കഴിഞ്ഞത്. ഗഗന്‍യാന്‍ ഗ്രൂപ്പ് ക്യാപ്റ്റനായ പ്രശാന്ത് ബാലകൃഷ്ണനാണ് നടിയുടെ പങ്കാളി. വിവാഹത്തോടെ അഭിനയ ജീവിതത്തിൽ നിന്ന് ഇടവേള എടുത്തിരിക്കുകയാണ് താരം.
ഇതിനു പിന്നാലെ നടി ഭർത്താവിനൊപ്പം അമേരിക്കയിലാണ് എന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. തുടർന്ന് നടി അമേരിക്കയില്‍ സെറ്റില്‍ഡ് ആയി എന്നും, അഭിനയം ഉപേക്ഷിച്ചു എന്ന തരത്തിലും അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു. എന്നാൽ ഇപ്പോഴിതാ ആരാധകരുടെ ഇത്തരം ചോദ്യങ്ങൾക്ക് മറുപടിയുമായി എത്തിയിരിക്കുകയാണ് നടി. താൻ ഇന്ത്യയിലേക്ക് മടങ്ങി എത്തിയെന്നും തന്റെ വലതു വശത്തെ കള്ളൻ റിലീസിനൊരുങ്ങുകയായെന്നും നടി പറഞ്ഞു. സോഷ്യൽ മീഡിയ പോസ്റ്റ് വഴിയായിരുന്നു നടിയുടെ പ്രതികരണം.
Also Read:വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് വൈകും? കാരണം ഇത്
സോഷ്യൽ മീഡിയ പോസ്റ്റിന്റെ പൂർണ രൂപം
അടുത്തിടെ ഞാൻ ശ്രദ്ധിച്ചതാണ്—ഞാൻ അമേരിക്കയിലേക്ക് താമസം മാറിയതാണോ, അഭിനയത്തിൽ നിന്ന് വിട്ടുനിന്നതാണോ എന്ന കാര്യത്തിൽ എന്റെ സിനിമാ മേഖലയിലെ സഹപ്രവർത്തകർക്കും ആരാധകർക്കും ഒരുപാട് ആശയക്കുഴപ്പം ഉണ്ടെന്ന്. ഈ പോസ്റ്റിലൂടെ അറിയിക്കാനാഗ്രഹിക്കുന്നത്, ഞാൻ ഇപ്പോൾ ഇന്ത്യയിലേയ്ക്ക് മടങ്ങിയെത്തി കൊച്ചിയിൽ താമസിക്കുന്നുവെന്നതാണ്. അഭിനയത്തിലേക്കും ഞാൻ തിരിച്ചെത്തിയിട്ടുണ്ട്.
എന്റെ കം-ബാക്ക് ചിത്രം “വലതു വശത്തെ കള്ളൻ” സംവിധാനം ചെയ്ത ജീത്തു ജോസഫിന് ഹൃദയം നിറഞ്ഞ നന്ദി. ഈ ചിത്രം ജനുവരി 30-ന് റിലീസ് ചെയ്യും. നിങ്ങൾ നൽകിയ എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി.
അതേസമയം ജീത്തു ജോസഫ് സംവിധാനം ചെയ്ത് പുറത്തിറങ്ങുന്ന ചിത്രമാണ് വലതു വശത്തെ കള്ളൻ. ബിജു മേനോൻ, ജോജു ജോർജ് എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കുന്ന ചിത്രം ജനുവരി 30 ന് തിയേറ്ററുകളിൽ എത്തും. ജീത്തു ജോസഫിൻ്റെ മറ്റ് സിനിമകളെപ്പോലെ തന്നെ ദുരൂഹതകൾ നിറഞ്ഞതാകും ഈ ചിത്രവും എന്നാണ് സൂചനകൾ.
View this post on Instagram