Jana Nayagan: വിജയ് ചിത്രം ‘ജനനായകൻ’ റിലീസ് വൈകും? കാരണം ഇത്
‘Jana Nayagan’ Censor Certificate Issue: ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് തമിഴ് സൂപ്പര്‍ താരവും ടിവികെ സ്ഥാപകനുമായ വിജയ്‌യുടെ ‘ജനനായകൻ. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രം വിജയ്‌യുടെ സിനിമ കരിയറിലെ അവസാന ചിത്രമെന്ന വിശേഷത്തോടെയാണ് തീയറ്ററുകളിലേക്ക് എത്തുന്നത്. ചിത്രം പൊങ്കലിനോട് അനുബന്ധിച്ച് ജനുവരി ഒൻപതിനാണ് തിയേറ്ററുകളിൽ എത്തുന്നത്. എന്നാൽ റിലീസിന് രണ്ട് ദിവസങ്ങൾ മാത്രം ശേഷിക്കെ ചിത്രത്തിന് ഇതുവരെ സെൻസർ സർട്ടിഫിക്കറ്റ് ലഭിച്ചിട്ടില്ല.
സെൻസർ ബോർഡ് ചിത്രം റിവൈസിങ് കമ്മിറ്റിക്കു വിട്ടതിനു പിന്നാലെയാണ് റിലീസ് പ്രതിസന്ധിയിലായത്. കഴിഞ്ഞ മാസം 19നാണ് സിനിമ കണ്ട് സെൻസർ ബോർഡ് പത്തിലേറെ മാറ്റങ്ങൾ നിർദ്ദേശിച്ചിരുന്നു എന്നാണ് റിപ്പോർട്ടുകൾ. ഇതിനു പിന്നാലെ മാറ്റങ്ങൾ വരുത്തി വീണ്ടും സമർപ്പിച്ചെങ്കിലും സർട്ടിഫിക്കറ്റ് ഇതുവരെയും ലഭിച്ചിട്ടില്ല. അതേസമയം സെൻസർ ബോർഡിന്റെ അപ്രതീക്ഷിത നീക്കത്തിൽ കോടതിയെ സമീപിച്ചിരിക്കുകയാണ് സിനിമയുടെ നിർമാതാക്കൾ.
ഇതോടെ ഏറെ നിരാശയിലാണ് വിജയ് ആരാധകർ. സെൻസർ ബോർഡിന്റെ നീക്കത്തിനെതിരെ ടിവികെ രംഗത്ത് എത്തിയിരുന്നു. റിലീസ് അടുത്തിരിക്കെ സെൻസർ ബോർഡ് നടപടി അസാധാരണമെന്നാണ് ടിവികെ വൃത്തങ്ങൾ പ്രതികരിച്ചിരിക്കുന്നത്. അതേസമയം അഡ്വൻസ് ബുക്കിങായി ആഗോളതലത്തില്‍ ഇതുവരെ 35 കോടി രൂപയാണ് ചിത്രത്തിന് ലഭിച്ചത്. ഇന്ത്യയിൽ നിന്ന് മാത്രം ഏഴ് കോടി ലഭിച്ചെന്നും അണിയറ പ്രവര്‍ത്തകര്‍ അവകാശപ്പെടുന്നു. കർണാടകയിലാണ് ഏറ്റവുമധികം ടിക്കറ്റ് വിറ്റഴിഞ്ഞത്.
ചിത്രത്തിലെ പ്രധാന റോളുകളിൽ ബോബി ഡിയോൾ, പൂജാ ഹെഗ്ഡെ, പ്രകാശ് രാജ്, ഗൗതം വാസുദേവ് മേനോൻ, നരേൻ, പ്രിയാമണി, മമിതാ ബൈജു എന്നിവരെത്തുന്നു. വെങ്കട്ട് കെ. നാരായണ ആണ് കെ.വി.എൻ. പ്രൊഡക്ഷന്റെ പേരിൽ ജനനായകൻ നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയും ലോഹിത് എൻ.കെയുമാണ് സഹനിർമാണം.
Jana Nayagan team is heading to Court To Get Their Censor Certificate.#JanaNayagan team has filed an emergency case to the Madras High Court because they haven’t received their movie’s censor certificate yet, even though the review process is finished. Release in just 3 Days .… pic.twitter.com/JW2gr91rmO
— Let’s X OTT GLOBAL (@LetsXOtt) January 6, 2026