Lissy and Priyadarshan: ആ പ്രവചനം സത്യമായി! ‘ലിസിയും പ്രിയദർശനും ഒരുമിച്ചാണ്, പുനർവിവാഹം ലിസി ഭയക്കുന്നു’
ഇപ്പോൾ പ്രിയൻ പ്രണയ പരവശൻ കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.
അടുത്തിടെ സോഷ്യൽ മീഡിയ കീഴടക്കിയ കാഴ്ചയായിരുന്നു ലിസി പ്രിയദർശൻ ജോഡികൾ ഒരുമിച്ചെത്തിയത്. സംവിധായകൻ സിബി മലയിലിന്റെ മകന്റെ വിവാഹത്തിൽ പങ്കെടുക്കാൻ വേണ്ടിയായിരുന്നു ഇരുവരും ഒരുമിച്ചെത്തിയത്. പ്രിയദർശന്റെ കൈപിടിച്ചുകൊണ്ട് നടന്നുവരുന്ന ലിസി പ്രേക്ഷക ഹൃദയങ്ങൾ കീഴടക്കി. പത്ത് വർഷം മുൻപായിരുന്നു ഇരുവരും അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് വേർപിരിഞ്ഞത്. എന്നാൽ വർഷങ്ങൾക്കുശേഷം വീണ്ടും ഒരുമിച്ചുവെന്നാണ് സൂചന.
ഇതിനു പിന്നാലെ താരദമ്പതികൾ പുനർവിവാഹം നടത്തുമോയെന്ന തരത്തിലുള്ള ചോദ്യങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇതിനുള്ള മറുപടിയുമായി രംഗത്ത് എത്തിയിരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫ്. പുനർവിവാഹം ലിസി ഭയക്കുന്നുണ്ടെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച വീഡിയോയിലൂടെയായിരുന്നു സംവിധായകന്റെ പ്രതികരണം.
ഇരുവരും വിവാഹബന്ധം വേർപ്പെടുത്തിയതിനു ശേഷം മറ്റൊരു വിവാഹബന്ധത്തിലേക്ക് കടന്നിരുന്നില്ലെന്നും മാത്രമല്ല മക്കളുടെ കാര്യങ്ങളിൽ ഇരുവരും ഒരുമിച്ചാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നത് എന്നും സംവിധായകൻ പറഞ്ഞു. പ്രിയദർശൻ ഒരു അമ്മായിയപ്പനും മുത്തച്ഛനുമൊക്കെയായപ്പോഴാണ് ചിന്താഗതിയിൽ മാറ്റവന്നതും ലിസിയോട് വീണ്ടും പ്രണയവും കരുതലുമൊക്കെ മൊട്ടിട്ടതും. സിബി മലയിലിന്റെ മകന്റെ വിവാഹത്തിന് ഇരുവരും ഒരുമിച്ചാണ് ചെന്നൈയിൽ നിന്നും കൊച്ചിയിൽ എത്തിയതെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്.
Also Read:ലെന കേരളം വിട്ടോ, അഭിനയം നിര്‍ത്തിയോ? ചോദ്യങ്ങൾക്ക് മറുപടി നൽകി താരം
ഇവിടെ നിന്ന് ലിസിയുടെ അമ്മയെ കാണാൻ പോയി. കഴിഞ്ഞ മൂന്ന് വർഷമായി ലിസിയുടെ അമ്മ കിടപ്പ് രോഗിയാണ്. പെരുമ്പാവൂരിലുള്ള ഒരു ക്ലിനിക്കിലാണ് അവർ ഇപ്പോഴുള്ളതെന്നും അമ്മയുടെ എല്ലാ കാര്യങ്ങളും കഴിഞ്ഞ മൂന്ന് വർഷമായി നോക്കുന്നത് ലിസിയാണെന്നും അദ്ദേഹം പറയുന്നു. വർഷങ്ങൾക്ക് ശേഷമാണ് പ്രിയദർശൻ അമ്മയെ കാണുന്നത്. എന്നാൽ അമ്മ പ്രിയനെ തിരിച്ചറിഞ്ഞിട്ടില്ല. തങ്ങൾ ഇരുവരും ഒരുമിച്ചാണെന്നും പരാതിയോ പരിഭവമോ വഴക്കോ ഒന്നുമില്ലാതെ തങ്ങൾ മുന്നോട്ട് പോകുന്നതെന്നും തന്നോട് ലിസി പറഞ്ഞിരുന്നുവെന്നാണ് സംവിധായകൻ പറയുന്നത്. പുനർവിവാഹം കഴിച്ച് കഴിഞ്ഞാൽ വീണ്ടും വഴക്കുണ്ടാകുമോയെന്ന ഭയം ലിസിയുടെ ഉള്ളിലുണ്ടെന്നും ലിസി പറഞ്ഞുവെന്നാണ് ആലപ്പി അഷ്റഫ് പറയുന്നത്. ഇപ്പോൾ പ്രിയൻ പ്രണയ പരവശൻ കൂടിയാണ്. വാക്കുകളിൽ നിറയെ ലിസിയോടുള്ള പ്രണയവും ഇഷ്ടവും തുളുമ്പി നിൽക്കുന്നു എന്നും ആലപ്പി അഷ്റഫ് പറഞ്ഞു.