Maala Parvathi: ‘താര സംഘടനയിൽ ജാതി വൽക്കരണം എന്ന പേരിൽ ഇറങ്ങിയ വീഡിയോയിൽ ഞെട്ടിക്കുന്നൊരു കാര്യം കണ്ടു’; മാല പാർവതി
Maala Parvathi Reveals on AMMA Controversy: താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ഇറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യമാണെന്ന് മാല പാർവതി പറയുന്നു.
കൊച്ചി: താര സംഘടനയായ ‘അമ്മ’യിലെ മെമ്മറി കാര്‍ഡ് വിവാദത്തിൽ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ട് നടി മാല പാർവതി. മോഹൻലാൽ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് പിന്മാറിയതിന് പിന്നാലെ ‘അമ്മ’യിൽ അധികാരത്തിന് വേണ്ടി വടംവലി നടക്കുകയാണെന്ന് മാല പാർവതി പറയുന്നു. താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ഇറങ്ങിയ ഒരു യൂട്യൂബ് വീഡിയോയിൽ കണ്ടത് ഞെട്ടിക്കുന്ന കാര്യമാണെന്നും മാല പാർവതി കൂട്ടിച്ചേർത്തു. ഫേസ്ബുക്കിലൂടെയായിരുന്നു പ്രതികരണം.
താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ജൂലൈ 16ന് വൺ ടു ടോക്സ് എന്ന യൂട്യൂബ് ചാനലിൽ ഇറങ്ങിയ വീഡിയോയിൽ ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടതായി മാല പാർവതി പറയുന്നു. പത്ത് മിനിറ്റ് 52 സെകൻഡ് ഉള്ള വീഡിയോയിൽ ആറാം മിനിറ്റിൽ വരുന്ന ഒരു സ്ക്രീൻഷോട്ടിൽ നാലാമത്തെ നമ്പർ ‘My Number’ എന്നാണ് ഉള്ളത്. അങ്ങനെയെങ്കിൽ ആ ഫോണിൽ നിന്നുമാണ് ആ സ്ക്രീൻഷോട്ട് പോയിരിക്കുന്നത്. ഗ്രൂപ്പംഗങ്ങൾക്ക് നാലാമതുള്ളത് ഉഷ ഹസീനയാണെന്ന് മാല പാർവതി പറയുന്നു.
ഇത്തരത്തിൽ ഒരു വാട്സാപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, യൂട്യൂബർക്ക് കണ്ടന്റ് കൊടുക്കുന്നതിൽ അംഗങ്ങൾക്കിടയിൽ വലിയ പ്രതിഷേധം ഉണ്ടായി. ഇതിന് പിന്നാലെ അമ്മയിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും യൂട്യൂബർ മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങിയെന്നും മാല പാർവതി കൂട്ടിച്ചേർത്തു.
ALSO READ: ‘ഇവർക്ക് നൽകിയ പരിഗണന സീമയ്ക്കും, ഊർമ്മിള ഉണ്ണിക്കും നൽകാത്തതെന്ത്’; മാലാ പാർവതി
മാല പാർവതിയുടെ പോസ്റ്റിന്റെ പൂർണരൂപം:
“ശ്രീ മോഹൻ ലാൽ മാറിയതിന് ശേഷം ,ഉണ്ടായ അധികാര വടം വലിയിൽ, സീറ്റുറപ്പിക്കാൻ തുടങ്ങിയ ഗ്രൂപ്പിൽ അഡ്മിൻ മുമ്പോട്ട് വച്ചിരുന്ന നിർദ്ദേശം, അഥവാ നിയമം ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നതായിരുന്നു.
ശരിയാണ്. ഒരു പാട് സെലിബ്രിറ്റീസ് ഉള്ള ഗ്രൂപ്പിൽ നിന്ന് വാർത്തകൾ പുറത്ത് പോകുന്നത് ,Data ചോർച്ച എന്ന നിലയ്ക്ക് തന്നെ കരുതപ്പെടാവുന്ന ഗുരുതര തെറ്റ് തന്നെയാണ്. എന്നാൽ, ജൂലൈ 16ന് @ 0ne 2 Talks എന്ന യൂ ട്യൂബ് ചാനലിൽ ,താര സംഘടനയിൽ ജാതി വൽക്കരണവും, കാവി വൽക്കരണവും എന്ന പേരിൽ ഇറങ്ങിയ Youtube വീഡിയോയിൽ, ഞെട്ടിക്കുന്ന ഒരു കാര്യം കണ്ടു. പത്ത് മിനിറ്റ് 52 സെകൻഡ് ഉള്ള വീഡിയോയിൽ, (- 6.05) – ൽ ഒരു സ്ക്രീൻ ഷോട്ട് പ്രത്യക്ഷമാവുന്നുണ്ട്.
ഗ്രൂപ്പിൻ്റെ ആധികാരികത കാണിക്കാൻ ചെയതതാണ്. എന്നാൽ ആ സ്ക്രീൻ ഷോട്ടിൽ നാലാമത്തെ നമ്പർ.My number എന്നാണ് കിടക്കുന്നത്. അപ്പോൾ ആ ഫോണിൽ നിന്നാണ് ആ സ്ക്രീൻ ഷോട്ട് പോയിരിക്കുന്നത്. അതു അഡ്മിൻ്റെ ഫോണിൽ നിന്ന് തന്നെ. സ്ക്രീൻ ഷോട്ടിലെ My Number ,നാലാമതാണ് വന്നിരിക്കുന്നത്. ഗ്രൂപ്പംഗങ്ങൾക്കത് ഉഷ ഹസീന ആണ്.
അങ്ങനെ വാട്ട്സപ്പ് രൂപീകരിച്ച്, you tuberക്ക് exclusive content കെടുക്കുന്നതിൽ, വലിയ പ്രതിഷേധം അംഗങ്ങൾക്കിടയിൽ ഉണ്ടായി. പിന്നീടങ്ങോട്ട് You Tuber അമ്മയിൽ നടക്കുന്നതും, നടക്കാനിരിക്കുന്നതുമായ എല്ലാ വിവാദങ്ങളും മുൻ കൂട്ടി പ്രവചിക്കാൻ തുടങ്ങി.”