AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Bigg Boss Malayalam Season 7: ‘അപ്പോ എൻ്റെ തലവേദനയ്ക്ക് ഒരു വിലയുമില്ലേ’; രേണുവിന് മാത്രം ഡോക്ടറെ വിളിച്ചതിൽ പരാതിയുമായി ഷാനവാസ്

Bigg Boss Malayalam Controversy Regarding Renu Sudhi: രേണു സുധിയുടെ തലവേദനയെച്ചൊല്ലി ബിഗ് ബോസ് ഹൗസിൽ വിവാദം. ഷാനവാസാണ് പരാതി ഉയർത്തിയത്.

Bigg Boss Malayalam Season 7: ‘അപ്പോ എൻ്റെ തലവേദനയ്ക്ക് ഒരു വിലയുമില്ലേ’; രേണുവിന് മാത്രം ഡോക്ടറെ വിളിച്ചതിൽ പരാതിയുമായി ഷാനവാസ്
ബിഗ് ബോസ് മലയാളംImage Credit source: Screengrab
abdul-basith
Abdul Basith | Published: 05 Aug 2025 09:44 AM

ഇത്തവണ ആദ്യ ദിവസം മുതൽ തന്നെ ബിഗ് ബോസ് സംഭവബഹുലമാണ്. വിട്ടുവീഴ്ചയില്ലാത്ത മത്സരാർത്ഥികൾ കട്ടയ്ക്ക് മത്സരിച്ചുനിൽക്കുന്നതിനാൽ പല സംഭവവികാസങ്ങളും ഉണ്ടാവുന്നു. അതിലൊന്നായിരുന്നു രേണു സുധിയുടെ തലവേദന. രേണുവിൻ്റെ തലവേദനയ്ക്ക് ഡോക്ടറെ വിളിച്ചപ്പോൾ ഷാനവാസിനൊരു പരാതി ബോധിപ്പിക്കാനുണ്ടായിരുന്നു. വളരെ വ്യത്യസ്തമായ ടാസ്കിന് പിന്നാലെയാണ് അനീഷ് ആദ്യ ആഴ്ചയിലെ ക്യാപ്റ്റനായത്.

രേണുവിൻ്റെ തലവേദന നാടകമാണെന്ന ആരോപണങ്ങളിൽ നിന്നാണ് പ്രശ്നങ്ങളുടെ തുടക്കം. അഭിലാഷാണ് രേണുവിൻ്റെ തലവേദന ഉറങ്ങാനുള്ള തന്ത്രമാണെന്ന ആരോപണം മുന്നോട്ടുവച്ചത്. ഇത് അപ്പാനി ശരതുമായി അഭിലാഷ് പങ്കുവച്ചു. രേണു വിശ്രമം കഴിഞ്ഞ് തിരികെ എത്തിയപ്പോൾ അപ്പാനി ശരത് ഇക്കാര്യം പറഞ്ഞ് തർക്കം തുടങ്ങി. ഇതിനൊപ്പം അഭിലാഷും ചേർന്നു. ഇവർക്ക് രണ്ട് പേർക്കും രേണു ശക്തമായ ഭാഷയിൽ മറുപടി നൽകുകയും ചെയ്തു. ഇതിനിടെ ഇടയ്ക്ക് കയറിയ അനീഷും അഭിലാഷും തമ്മിൽ പ്രശ്നമുണ്ടായി. ഈ പ്രശ്നം ഏതാണ്ട് ഒതുങ്ങുന്ന സമയത്താണ് ഷാനവാസ് പരാതിയുമായി എത്തുന്നത്.

Also Read: Bigg Boss Malayalam Season 7: ആദ്യ ആഴ്ചയിലെ ക്യാപ്റ്റൻ കോമണർ അനീഷ്; എല്ലാവരെയും പറ്റിച്ച് ബിഗ് ബോസിൻ്റെ ഏഴിൻ്റെ പണി

തനിക്ക് തലവേദന ഉണ്ടായിരുന്നു എന്നും ആ സമയത്ത് ക്യാപ്റ്റൻ അനീഷ് തനിക്ക് വിശ്രമിക്കാൻ അനുവാദം നൽകിയില്ല എന്നുമായിരുന്നു ഷാനവാസിൻ്റെ പരാതി. ഇതിനെച്ചൊല്ലി അനീഷും ഷാനവാസും തമ്മിൽ തർക്കമുണ്ടായി. ഈ സമയത്ത് രേണുവിൻ്റെ തലവേദനയിൽ വീണ്ടും ചർച്ചകളുണ്ടായി. രേണുവിൻ്റെ തലവേദന പരിശോധിക്കാൻ ഡോക്ടറെ വിളിക്കണമെന്ന് അപ്പാനി ശരത് ആവശ്യപ്പെട്ടു. രേണു അതിന് സമ്മതിച്ചു. ഇതോടെ ഒരു ക്യാമറയ്ക്ക് മുന്നിൽ നിന്ന് അനീഷ് വൈദ്യസഹായം വേണമെന്ന് അഭ്യർത്തിച്ചു. ഈ സമയത്ത് ഷാനവാസ് വീണ്ടും എത്തി. തനിക്കും തലവേദനയുണ്ടെന്നും ഡോക്ടറിൻ്റെ സേവനം വേണമെന്ന് പറയാത്തതെന്ത് എന്നുമായിരുന്നു ഷാനവാസിൻ്റെ പുതിയ പരാതി. ഇതേച്ചൊല്ലി ഇരുവരും തമ്മിൽ വീണ്ടും തർക്കമുണ്ടായി.