AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Maala Paarvathy: ‘ഇവർക്ക് നൽകിയ പരിഗണന സീമയ്ക്കും, ഊർമ്മിള ഉണ്ണിക്കും നൽകാത്തതെന്ത്’; മാലാ പാർവതി

Maala Paarvathy: അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദം തിരഞ്ഞെടുപ്പ് തന്ത്രമെന്ന് നടി മാലാ പാര്‍വതി. വിവാദത്തിൽ പൊന്നമ്മ ബാബുവിനെയും ഉഷ ഹസീനയേയും തള്ളി താരം രംഗത്തെത്തി.

Maala Paarvathy: ‘ഇവർക്ക് നൽകിയ പരിഗണന സീമയ്ക്കും, ഊർമ്മിള ഉണ്ണിക്കും നൽകാത്തതെന്ത്’; മാലാ പാർവതി
Maala ParvathyImage Credit source: Facebook
nithya
Nithya Vinu | Updated On: 05 Aug 2025 09:37 AM

മലയാള താരസംഘടനയായ അമ്മയിലെ മെമ്മറി കാര്‍ഡ് വിവാദവുമായി ബന്ധപ്പെട്ട് കൂടുതൽ ആരോപണങ്ങളുമായി മാലാ പാര്‍വതി. വിവാദത്തിൽ പൊന്നമ്മ ബാബുവിനെയും ഉഷ ഹസീനയേയും തള്ളി താരം രംഗത്തെത്തി. ‘അമ്മയുടെ പെൺമക്കൾ’ എന്ന പേരിൽ രൂപീകരിച്ച വാട്സ് ആപ്പ് ഗ്രൂപ്പുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് മാലാ പാർവതി ഫെയ്സ്ബുക്ക് പേജിലൂടെ ഉന്നയിക്കുന്നത്.

ആരോപണ വിധേയനായതുകൊണ്ട് ബാബുരാജ് മാറി നിൽക്കണമെന്ന് താൻ പറഞ്ഞപ്പോഴേ, പണി വരുന്നുണ്ട് എന്ന് തോന്നിയിരുന്നു ശക്തര്‍ക്കെതിരെ, പ്രതികരിക്കുമ്പോള്‍ ഭീഷണികള്‍ സ്വാഭാവികമാണ് എന്നും ഇപ്പോഴത്തെ ആരോപണം തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന കുക്കു പരമേശ്വരനെ തോൽപ്പിക്കാനാണ് എന്നും മാലാ പാർവതി പ്രതികരിച്ചിരുന്നു. ഇതിന്റെ തുടർച്ചയായാണ് നിലവിലെ ആരോപണങ്ങളും.

മാലാ പാർവതിയുടെ ഫെസ്സ്ബുക്ക് കുറിപ്പ്

” അമ്മയുടെ പെൺമക്കൾ ” എന്ന വാട്ട്സപ്പ് ഗ്രൂപ്പ് രൂപീകരിച്ച്, അമ്മയിലെ വനിതാ അംഗങ്ങളെ, അതിൽ ചേർത്തപ്പോൾ, അഡ്മിൻ പാനൽ പറഞ്ഞത്, ഇത് അമ്മ പറഞ്ഞിട്ട് തുടങ്ങുന്നതാണ് എന്നാണ്. ഇത് ഭാവിയിൽ അമ്മയിലേക്ക് ലയിപ്പിക്കുമെന്നും പറഞ്ഞിരുന്നു.ഇവിടെ നടക്കുന്നതെല്ലാം അമ്മ അറിയുന്നുണ്ടെന്നും, ഗ്രൂപ്പിലെ നിയമങ്ങൾ പാലിച്ചില്ലെങ്കിൽ , അമ്മ നടപടി എടുക്കും എന്നും, ഒരു കാർഡ് തയ്യാറാക്കി ഇടയ്ക്കിടെ ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യുന്നുണ്ടായിരുന്നു. ഈ ഗ്രൂപ്പിലെ വാർത്തകൾ പുറത്ത് വിടരുത് എന്നത് തുടങ്ങി, കർശന നിയമങ്ങൾ.എന്നാൽ അമ്മയിലെ എല്ലാ അംഗങ്ങളെയും ഒരു പോലെ കാണാൻ അവർക്ക് സാധിച്ചിരുന്നില്ല.

ALSO READ: ‘മത്സരിച്ച് ജയിച്ച് കാണിക്ക്, ഇത് ഒരുമാതിരി വൃത്തികെട്ട ഏര്‍പ്പാടാണ്’; തിരഞ്ഞെടുപ്പില്‍ സാന്ദ്രയുടെ പത്രിക തള്ളി

ഊർമ്മിള ഉണ്ണി, സീമ.ജി.നായർ തുടങ്ങിയവർ അപമാനിതരായി ഇറങ്ങി പോയപ്പോഴും, പാട്ട് ഉത്സവം പൊടി പൊടിക്കുകയായിരുന്നു. യൂ ട്യൂബ് വീഡിയോ, ഫോട്ടോ തുടങ്ങിയ കാര്യങ്ങളിൽ കർശന നിയന്ത്രണം പാലിച്ചിരുന്ന ഗ്രൂപ്പ് . ഒരു അംഗത്തിൻ്റെ രണ്ട് വീഡിയോകൾ വന്നപ്പോൾ, അതിന് എതിര് പറഞ്ഞില്ല. ഇവർക്ക് നൽകിയ പോലത്തെ പരിഗണന സീമയ്ക്കും, ഊർമ്മിള ഉണ്ണിക്കും നൽകാമായിരുന്നല്ലോ എന്ന് ഞാൻ പൊന്നമ്മ ബാബുവിനെ വിളിച്ച് ചോദിച്ചതും, അഡ്മിനായ പൊന്നമ്മ ബാബു എൻ്റെ നേരെ ആക്രോശം ഉയർത്തി. ഭീഷണിയിൽ അവിടെ നിൽക്കേണ്ടതില്ല, എന്ന തീരുമാനത്തിൽ ഞാൻ ഇറങ്ങി’, എന്ന് മാല പാർവതി പറയുന്നു.