Meena: നടി മീന ബിജെപിയിലേക്ക്? സുപ്രധാന ചുമതല വഹിക്കുമെന്ന് റിപ്പോർട്ട്

Meena Likely to Join BJP: മീനയുടെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് മീന ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ സന്ദർശിച്ചിരുന്നു.

Meena: നടി മീന ബിജെപിയിലേക്ക്? സുപ്രധാന ചുമതല വഹിക്കുമെന്ന് റിപ്പോർട്ട്

ജയ്ദീപ് ധൻകറിനൊപ്പം മീന, നടി മീന

Published: 

26 Jun 2025 08:55 AM

ചെന്നൈ: തെന്നിന്ത്യൻ നടി മീന രാഷ്ടീയത്തിലേക്കെന്ന് അഭ്യൂഹം. നടി ബിജെപിയിൽ ചേരുമെന്നും പാർട്ടിയിൽ സുപ്രധാന ചുമതലവഹിക്കുമെന്നുമാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. മീനയുടെ ഡൽഹി സന്ദർശനത്തിന് പിന്നാലെയാണ് രാഷ്ട്രീയപ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ പ്രചരിക്കാൻ തുടങ്ങിയത്. കഴിഞ്ഞ ദിവസം ഡൽഹിയിൽ വെച്ച് മീന ഉപരാഷ്ട്രപതി ജഗദീപ് ധൻകറെ സന്ദർശിച്ചിരുന്നു.

മീന ബിജെപിയിലേക്കെന്ന വാർത്തകളോട് ബിജെപി തമിഴ്നാട് അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ പ്രതികരിച്ചു. ‘പാർട്ടിയിലേക്കെത്തുന്ന ആരെയും സ്വീകരിക്കും’ എന്നാണ് അദ്ദേഹം പറഞ്ഞത്. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മീന ബിജെപിയിൽ ചേരുമെന്നാണ് സൂചന. നടിക്ക് സുപ്രധാന ചുമതലകൾ നൽകുമെന്നാണ് റിപ്പോർട്ട്. ഇക്കഴിഞ്ഞ ലോകസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കേന്ദ്രമന്ത്രി എൽ മുരുകന്റെ ഡൽഹിയിലെ വസതിയിൽ നടന്ന പൊങ്കൽ ആഘോഷത്തിൽ മീന പങ്കെടുത്തിരുന്നു.

പ്രധാനമന്ത്രി നരേന്ദ്ര മോദി മുഖ്യാതിഥിയായെത്തിയ പരിപാടിയിൽ മീനയ്ക്ക് മുൻനിരയിൽ സ്ഥാനം ലഭിച്ചത് ചർച്ചയായിരുന്നു. എന്നാൽ, അന്ന് നടിയുടെ രാഷ്ട്രീയപ്രവേനശം ഉണ്ടായില്ല. ഇപ്പോൾ വിവിധ മേഖലകളിൽ ശോഭിക്കുന്ന പ്രമുഖരെ നിയമസഭാ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികൾ ആക്കാനുള്ള നീക്കം നടക്കുന്നുണ്ട്. അതിന്റെ ഭാഗമായി വീണ്ടും മീനയ്ക്ക് മേൽ സമ്മർദ്ദം ഉണ്ടെന്നാണ് റിപ്പോർട്ടുകൾ.

“ഒരുപാട് പേർ ബിജെപിയിലേക്ക് വരുന്നുണ്ട്. എല്ലാവരെയും സ്വീകരിക്കും. അടുത്ത വർഷമാണ് നിയമസഭാ തിരഞ്ഞെടുപ്പ്. വിജയസാധ്യത ഉണ്ടെന്ന് കാണുന്ന പാർട്ടിയിലേക്ക് പുതിയ ആളുകൾ വരുന്ന സ്വാഭാവികമാണ്” എന്നായിരുന്നു വിഷയത്തിൽ തമിഴ്നാട് ബിജെപി അധ്യക്ഷൻ നൈനാർ നാഗേന്ദ്രന്റെ പ്രതികരണം. അതേസമയം, തമിഴ്നാട്ടിലെ ബിജെപി ഭാരവാഹികളുടെ പട്ടിക ഉടൻ പുറത്തുവിടുമെന്നാണ് വിവരം. അതിൽ മീനയ്ക്ക് മുമ്പ് ബിജെപിയിൽ ചേർന്ന നടി ഖുശ്‌ബുവിനും സുപ്രധാനചുമതലകൾ ലഭിക്കുമെന്നാണ് സൂചന.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ