Meera Nandan: ആ നോ പറയൽ നിർമാതാവിന് ഇഷ്ടപ്പെട്ടില്ല! അതോടെ അവസരം നഷ്ടമായി; തുറന്നുപറഞ്ഞ് മീര നന്ദൻ

Actress Meera Nandan About Losing Oppertunity: ലാൽ ജോസ് കൊണ്ട് വന്ന നായിക നടിയായതിനാൽ തുടക്കത്തിലേ മീരയ്ക്ക് ശ്രദ്ധ ലഭിക്കാനുള്ള എല്ലാം മുല്ല എന്ന ചിത്രത്തിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഒരു ഘ‌ട്ടത്തിൽ മീര നന്ദൻ സിനിമാ കരിയർ വിട്ട് യുഎഇയിലേക്ക് പോവുകയായിരുന്നു. അവിടെ റേഡിയോ ജോക്കിയായിട്ടാണ് ഇപ്പോൾ കരിയർ കൊണ്ടുപോകുന്നത്. ഇപ്പോഴിതാ താൻ സിനിമയിൽ ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മീര നന്ദൻ.

Meera Nandan: ആ നോ പറയൽ നിർമാതാവിന് ഇഷ്ടപ്പെട്ടില്ല! അതോടെ അവസരം നഷ്ടമായി; തുറന്നുപറഞ്ഞ് മീര നന്ദൻ

Meera Nandan

Published: 

22 May 2026 | 11:30 AM

മുല്ല എന്ന സിനിമയിലൂടെ നായിക നടിയായി തുടക്കം കുറിച്ച മീര നന്ദൻ മലയാളികൾക്ക് എന്നും ഇഷ്ട താരമാണ്. പിന്നീട് വളരെ കുറച്ച് സിനിമകളേ ചെയ്തിട്ടുള്ളൂവെങ്കിലും മുല്ല എന്ന ഒറ്റ ചിത്രം മതി താരത്തെ പ്രേക്ഷകർക്ക് ഓർക്കാൻ. ലാൽ ജോസ് കൊണ്ട് വന്ന നായിക നടിയായതിനാൽ തുടക്കത്തിലേ മീരയ്ക്ക് ശ്രദ്ധ ലഭിക്കാനുള്ള എല്ലാം മുല്ല എന്ന ചിത്രത്തിൽ തന്നെയുണ്ടായിരുന്നു. എന്നാൽ ഒരു ഘ‌ട്ടത്തിൽ മീര നന്ദൻ സിനിമാ കരിയർ വിട്ട് യുഎഇയിലേക്ക് പോവുകയായിരുന്നു. അവിടെ റേഡിയോ ജോക്കിയായിട്ടാണ് ഇപ്പോൾ കരിയർ കൊണ്ടുപോകുന്നത്. ഇപ്പോഴിതാ താൻ സിനിമയിൽ ഉണ്ടായിരുന്ന കാലത്തെ അനുഭവങ്ങൾ പങ്കുവെക്കുകയാണിപ്പോൾ മീര നന്ദൻ. അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് നടി തൻ്റെ അനുഭവങ്ങൾ തുറന്നുപറഞ്ഞത്.

മീരയുടെ വാക്കുകൾ ഇങ്ങനെ

അഭിനയിക്കുന്ന സമയത്ത് എനിക്ക് ഉത്തരവാദിത്വങ്ങൾ കുറവായിരുന്നു. അമ്മായായിരുന്നു എന്റെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്. എന്റെ നമ്പർ ആരുടെയും കയ്യിൽ ഇല്ലായിരുന്നു. എല്ലാവരും അമ്മയെയാണ് വിളിച്ചിരുന്നത്. അതിനാൽ എനിക്ക് യാതൊരു ആശങ്കയും ഇല്ലായിരുന്നു. പക്ഷെ അന്ന് മലയാള സിനിമാ രം​ഗത്ത് എല്ലാവർക്കും പരസ്പരം അറിയാം. എങ്ങനെയാണ് ഞാൻ സംസാരിക്കുകയെന്നും എങ്ങനെയാണ് സാഹചര്യങ്ങളെ നേരിടുകയെന്നും അവർക്കറിയാം. ലാൽ ജോസിന്റെ നായികയെന്ന പേര് എനിക്കുണ്ടായിരുന്നു. അതെന്നെ ഒരുപാട് സഹായിച്ചിട്ടുണ്ട്. അന്ന് ഞാനൊരു കുട്ടിയായിരുന്നു. ആരെങ്കിലും എന്നോട് ഫ്ലേർട്ട് ചെയ്യുന്നുണ്ടോ എന്നെനിക്ക് അറിയില്ലായിരുന്നു.

ALSO READ: “അത് ലീക്കാക്കട്ടെ… സബ്സ്ക്രിബ്ഷൻ കൂടിയല്ലോ!”; വിമർശകർക്ക് മറുപടിയുമായി രേണു സുധി

ഒരുപക്ഷെ അത് സംഭവിച്ചിരുന്നിരിക്കാം. ഞാൻ ചിരിച്ച് തള്ളുമായിരുന്നു എല്ലാം. പറയുന്നവർക്ക് അതിലൂടെ ഞാനൊരു കുട്ടിയാണെന്ന് മനസിലാകുകയും ചെയ്യും. സിനിമാ രം​ഗത്ത് നെറ്റ് വർക്കിം​ഗ് വളരെ പ്രധാനമാണ്. ഞാനാണേൽ അക്കാര്യത്തിൽ വളരെ മോശമാണ്. പക്ഷെ അമ്മ ഇപ്പോഴും ആളുകളുമായി കോൺടാക്ട് നിലനിർത്തും. പക്ഷെ ഞാൻ ചെയ്യില്ല. നിങ്ങൾക്ക് ആരെ പരിചയമുണ്ട്, അവരോട് എങ്ങനെയാണ് എന്നതെല്ലാം സിനിമയിൽ പ്രധാനമാണ്. ഞാൻ ആരോടും എന്തും തുറന്ന് പറയുന്ന ആളാണ്. എനിക്ക് ഒരു കാര്യം ഇഷ്ടപ്പെട്ടില്ലെങ്കിൽ അത് ആ വ്യക്തിയെ അപ്പോൾ തന്നെ അറിയിക്കും.

അതൊരു വലിയ പ്രശ്നമാണ്. എന്റെ ആദ്യ തമിഴ് സിനിമയ്ക്ക് വേണ്ടി വർക് ഷോപ്പിലായിരുന്നപ്പോൾ അമ്മയ്ക്ക് ഒരു കോൾ വന്നു. പ്രമുഖ നിർമാതാവാണ് വിളിച്ചത്. അമ്മയ്ക്ക് അറിയില്ലായിരുന്നു അത്. മാനേജരോട് സംസാരിച്ച് തിരിച്ച് വിളിക്കാം എന്ന് പറഞ്ഞു. ആ സമയത്ത് എന്റെ കുറച്ച് സിനിമകൾ മാനേജ് ചെയ്യാൻ സംവിധായകൻ ഒരു മാനേജറെ ഏർപ്പാടാക്കിയിരുന്നു. കാരണം ഞങ്ങൾക്ക് സിനിമാ രം​ഗവുമായി ഒരു ബന്ധവും ഇല്ല. അമ്മ ഇങ്ങനെ പറഞ്ഞത് ആ നിർമാതാവിന് അന്ന് ഇഷ്ടപ്പെട്ടില്ല. അങ്ങനെ ആ സിനിമ എനിക്ക് ലഭിച്ചില്ല. അന്നാണ് മനസ്സിലാക്കുന്നത് അങ്ങനെ സംസാരിക്കരുതെന്ന്.

നോ പറഞ്ഞാലും നല്ല രീതിയിൽ പറയണം. അതൊക്കെ വലിയ പണിയായി പിന്നീട് തിരിച്ചുവരും. ഇപ്പോൾ താനുള്ളിടത്ത് സന്തോഷവതിയാണെന്നും മീര നന്ദൻ പറഞ്ഞു. നാട്ടിൽ നിന്നും മാറി ദുബായിൽ ദീർഘകാലമായി ജീവിക്കുന്ന മീര നന്ദൻ ഇടയ്ക്ക് കേരളത്തിലെത്താറുണ്ട്. റേഡിയോ ജോക്കി പ്രൊഫഷനും വിവാഹ ജീവിതവും ഒരുമിച്ച് മുന്നോട്ട് കൊണ്ട് പോകുകയാണ് മീര. ലണ്ടനിൽ നിന്നുള്ള മലയാളി ശ്രീജുവാണ് മീര നന്ദന്റെ ഭർത്താവ്.

English Summary:

Actress Meera Nandan Reveals her bad experience in malayalam film industry and losing big opportunity over she say no. Now She is working as a radio jockey at Dubai.

 

 

Follow Us
Related Stories
Renu Sudhi: “അത് ലീക്കാക്കട്ടെ… സബ്സ്ക്രിബ്ഷൻ കൂടിയല്ലോ!”; വിമർശകർക്ക് മറുപടിയുമായി രേണു സുധി
Drishyam 3 Movie Review: തുടരുന്ന ജോർജുകുട്ടിയുടെ മാസ്റ്റർ പ്ലാനുകൾ! ഭയത്തിന്റെ നിഴലിൽ വീണ്ടും ആ വീട്, ദൃശ്യം റിവ്യൂ
Mohanlal Birthday: മലയാളത്തിന്റെ ബോക്സ് ഓഫീസ് സുൽത്താൻ! നമ്മുടെ ലാലേട്ടന് ഇന്ന് പിറന്നാൾ
Drishyam 3 release: ജോർജുകുട്ടിയും കുടുംബവും എത്താൻ ഇനി മിനിറ്റുകൾ മാത്രം! ദൃശ്യം മൂന്ന് ഇതുവരെ നേടിയത്
Sijo John: ‘ആദ്യ സ്ഥാനം അവൾക്ക് മാത്രം, അതു കഴിഞ്ഞേ കൂട്ടുകാരിയുള്ളൂ’; ചോദ്യങ്ങൾക്ക് മറുപടിയുമായി സിജോ
Actress Urvashi: ജയറാമിനോട് സിനിമ വേണ്ടെന്ന് പറഞ്ഞത് പാർവതി, തീരുമാനത്തിനു പിന്നിലെ രഹസ്യം പങ്കുവെച്ച് ഉർവശി
തേങ്ങ വാങ്ങുമ്പോൾ പറ്റിക്കപ്പെടാതിരിക്കാൻ ഇവ ശ്രദ്ധിക്കൂ
ഗ്യാസ്ട്രബിൾ അകറ്റാൻ ജീരകം കഴിക്കേണ്ടത് ഇങ്ങനെ
തുളസിയിൽ നിന്ന് കസ്കസ് ഉണ്ടാകാം, വളരെ സിമ്പിളാണേ
അസിഡിറ്റിയുടെ വില്ലൻ നിങ്ങൾ! ഈ തെറ്റുകൾ ചെയ്യരുത്
Viral Video: ലാലേട്ടൻ ആ പാട്ട് പിന്നെയും പാടി, സംഭവം വൈറൽ
ഗുണ്ട് പൊട്ടി തെങ്ങിൻ്റെ മണ്ടയ്ക്ക് തീപിടിച്ചു
എമർജെൻസി എക്സിറ്റോ, അതോ എമർജെൻസി എൻ്ററോ?
Viral Video: ധോണി എവിടെ? ആരാധക തിരക്ക്