AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Mohini: ‘ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ പറഞ്ഞു; ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചു’; മോഹിനി

Mohini Opens Up About Battling Depression: വിവാഹശേഷം താൻ അനുഭവിച്ച വിഷാദ രോഗത്തെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. അടുത്തിടെ അവര്‍ തമിഴ് മാധ്യമം വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

Mohini: ‘ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ പറഞ്ഞു; ഏഴ് തവണ ആത്മഹത്യക്ക് ശ്രമിച്ചു’; മോഹിനി
Actress MohiniImage Credit source: social media
Sarika KP
Sarika KP | Published: 15 Sep 2025 | 01:44 PM

ഒരുകാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറസാന്നിധ്യമായിരുന്നു നടി മോഹിനി. പ്രമുഖ ഇന്ത്യൻ താരങ്ങൾക്കൊപ്പം അണിനിരന്ന മോഹിനി 2011-ലാണ് അവസാനമായി അഭിനയിച്ചത്. പിന്നീട് ബി​ഗ് സ്ക്രീനിൽ നിന്ന് താരം പൂർണമായും വിട്ടുനിന്നു. എന്നാൽ ഇന്നും പൂച്ചക്കണ്ണുകളുള്ള മോഹിനിക്ക് ആരാധകർ ഏറെയാണ്. അവരുടെ മിക്ക കഥാപാത്രങ്ങളും സിനിമ പ്രേമികൾ ഇന്നും ഓർത്തിരിക്കുന്നുണ്ട്.

തന്റെ 23-ാം വയസിലാണ് മോഹിനി വിവാ​​ഹിതയാകുന്നത്. കരിയറിൽ തിളങ്ങിനിൽക്കെയായിരുന്നു താരത്തിന്റെ വിവാഹം. വിവാഹശേഷം അമേരിക്കയിൽ സ്ഥിരതാമസമാക്കിയ മോഹിനി പിന്നീട് പതുക്കെ അഭിനയത്തിൽ നിന്ന് വിട്ടുനിൽക്കുകയായിരുന്നു. ഇപ്പോഴിതാ വിവാഹശേഷം താൻ അനുഭവിച്ച വിഷാദ രോഗത്തെ കുറിച്ച് മോഹിനി പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തമിഴ് മാധ്യമം വികടന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ പ്രതികരണം.

Also Read:‘അവരുടെ മുന്നിൽ പകുതി വസ്ത്രം മാത്രം ധരിച്ച് അഭിനയിക്കാൻ നിർബന്ധിച്ചു, കരഞ്ഞു പറഞ്ഞിട്ടും ഒഴിവാക്കിയില്ല’; നടി മോഹിനി

വിവാഹശേഷം ഭർത്താവിനും മക്കൾക്കുമൊപ്പം സന്തോഷകരമായ കുടുംബജീവിതമാണ് നയിച്ചിരുന്നതെന്നാണ് അവർ പറയുന്നത്. എന്നാൽ ഒരു ഘട്ടത്തിൽ താൻ വിഷാദത്തിലേക്ക് പോകുകയാണെന്ന് തിരിച്ചറിഞ്ഞു. ജീവിതത്തിൽ ഒരു പ്രശ്നം ഉണ്ടായിരുന്നില്ലെന്നും എന്നിട്ടും താൻ ഒരു വിഷാദ രോ​ഗിയായി എന്നുമാണ് നടി പറയുന്നത്. ഒരു ഘട്ടത്തില്‍ ആത്മഹത്യക്കുപോലും ശ്രമിച്ചുവെന്നും ഏഴ് തവണയാണ് താൻ ആത്മഹത്യക്ക് ശ്രമിച്ചതെന്നാണ് നടി പറയുന്നത്.

ഈ സമയത്ത് താൻ ഒരു ജ്യോത്സ്യനെ കണ്ടുമുട്ടിയതിനെ കുറിച്ചും മോഹിനി തുറന്നുപറഞ്ഞു. തനിക്കെതിരെ ആരോ ദുര്‍മന്ത്രവാദം നടത്തിയതായി ഒരു ജ്യോത്സ്യന്‍ പറഞ്ഞുവെന്നാണ് നടി പറയുന്നത്. ആദ്യം താൻ അത് ചിരിച്ചുതള്ളിയെങ്കിലും പിന്നീട് താൻ ആത്മഹത്യക്ക് ശ്രമിച്ചതിനെ കുറിച്ചുവരെ ചിന്തിച്ച് അത്ഭുതപ്പെട്ടുവെന്നാണ് മോഹിനി പറയുന്നത്. ഇതിനു ശേഷമാണ് താൻ എല്ലാത്തിൽ നിന്നും പുറത്ത് വരാൻ ശ്രമിച്ചതെന്നാണ് നടി പറയുന്നത്. ശക്തി നല്‍കിയത് ജീസസായിരുന്നുവെന്നും മോഹിനി പറഞ്ഞു.