AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Lokah Tovino Thomas : ചാത്തന്മാർ വരും… പബ്ബിൽ കള്ളും കുടിച്ച് ചിൽ ചെയ്തിരിക്കുന്ന ടൊവിനോ ചാത്തന്റെ പിന്നിലുള്ള മിത്ത് ഇതാ…

Myth behind 390 chathans: വടക്കൻ മലബാറിൽ കരിനീലിയുടെ മകനായ ചാത്തനെ കുറിച്ചുള്ള കഥകൾ ഏറെയുണ്ട്.

Lokah Tovino Thomas : ചാത്തന്മാർ വരും… പബ്ബിൽ കള്ളും കുടിച്ച് ചിൽ ചെയ്തിരിക്കുന്ന ടൊവിനോ ചാത്തന്റെ പിന്നിലുള്ള മിത്ത് ഇതാ…
Lokah, Tovino ThomasImage Credit source: facebook
Aswathy Balachandran
Aswathy Balachandran | Published: 15 Sep 2025 | 03:00 PM

കൊച്ചി: സ്വർണപല്ലുകാട്ടി ചിരിച്ച് കൂളിങ്​ഗ്ലാസു വെച്ച് ജീൻസും പാന്റുമൊക്കെയിട്ട് ബാറിൽ കള്ളും കുടിച്ചിരിക്കുന്ന ടൊവിനോ ചാത്തനെ അത്ര വേ​ഗം ലോക കണ്ടവർക്ക് മറക്കാൻ കഴിയില്ല. ന്യൂജെൻ നീലി പോലെ തന്നെ ഈ ചാത്തനും നമ്മുടെ മനസ്സു കവരും. അടുത്തിടെ അണിയറ പ്രവർത്തകർ ലോകയുടെ അടുത്ത പാർട്ടിലെ ദുൽഖർ സർമാന്റെയും ടൊവിനോയുടേയും ക്യാരക്ടർ പോസ്റ്റർ പുറത്തു വിടുക കൂടി ചെയ്തപ്പോൾ ആദ്യ പാർട്ടിൽ പറയുന്ന 390 ചാത്തന്മാരുടെ വരവാകും അടുത്തെന്ന ഊഹം ഉയരുന്നുണ്ട്. ‌

 

എന്താണ് ചാത്തൻ… ആരാണ് ചാത്തൻ

 

വടക്കൻ മലബാറിൽ കരിനീലിയുടെ മകനായ ചാത്തനെ കുറിച്ചുള്ള കഥകൾ ഏറെയുണ്ട്. പാലക്കാട്ടെ കല്ലടിക്കോട് കരിനീലി സങ്കൽപം ഉണ്ട്. ഈ കരിനീലിയുടെ മകനാണ് അത്രെ കരിങ്കുട്ടിച്ചാത്തൻ. മറ്റൊരു കഥ പണ്ട് ശിവനും പാർവതിയും വള്ളുവനും വള്ളുവത്തിയുമായി വേഷം മാറി ഭൂമിയിൽ നടന്നപ്പോൾ ഉണ്ടായ കുട്ടിയാണ് കരിങ്കുട്ടി. മക്കളില്ലാതെ വിഷമിച്ച അന്തർജനത്തിന് ഈ കരിങ്കുട്ടിയെ വളർത്താൻ കൊടുക്കുകയും അസഹനീയമായ ഉപദ്രവങ്ങൾ ഉണ്ടാക്കിയ കരിങ്കുട്ടിയെ 390 കഷണങ്ങളാക്കി നുറുക്കി എന്നും അത് പിന്നീട് 390 ചാത്തന്മാരായി എന്നും വിശ്വാസം.

ഇത് വടക്കൻ മലബാറിലെ കഥയാണെങ്കിൽ തെക്കോട്ട് എത്തുമ്പോൾ കഥ അല്പം മാറും. തെക്കൻ കേരളത്തിൽ വിഷ്ണുമായ സങ്കല്പത്തിലാണ് ചാത്തൻ ഉള്ളത്. ശിവൻ നായാട്ടിനായി എത്തിയപ്പോൾ കൂളിവാകയിൽ അനുരക്തനായി. ഇതറിഞ്ഞ പാർവതി കൂളി വാകയുടെ രൂപത്തിൽ എത്തി. ഇവർക്ക് ഉണ്ടായ മകനാണത്രേ വിഷ്ണുമായ. തുടർന്ന് വിഷ്ണുമായ ഒരു അസുഖമായി യുദ്ധം ചെയ്യുമ്പോൾ വിഷ്ണുമായയുടെ ശരീരം മുറിഞ്ഞ രക്തം വരികയും ഈ രക്തത്തിൽ നിന്ന് 400 കുട്ടിച്ചാത്തന്മാർ ഉണ്ടാവുകയും ചെയ്തു എന്നും പറയപ്പെടുന്നു. 400 പേരിൽ 10 പേര് അസുരന്റെ ബ്രഹ്മാസ്ത്രം വിഴുങ്ങി മരിക്കുകയാണ് ചെയ്തത്.