AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaIPL 2026IndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologykerala Election 2026

Ansiba Hassan Tini Tom controversy: ‘അവിഹിതമുണ്ടെന്ന്‌ പ്രചരിപ്പിച്ചു; മതം മാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു’: ടിനി ടോമിനെതിരെ പൊട്ടിത്തെറിച്ച് അൻസിബ ഹസ്സൻ

Ansiba Hassan slams Tini Tom after quitting AMMA: അമ്മയില്‍ നിന്നു രാജിവെച്ചതിന് പിന്നാലെ ടിനി ടോമിനെതിരെ ആരോപണങ്ങളുമായി അന്‍സിബ ഹസന്‍. അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിച്ചെന്നാണ് ആരോപണം. അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് മാറ്റാന്‍ ശ്രമിച്ചെന്ന് പറഞ്ഞതാണ് ഒട്ടും സഹിക്കാന്‍ പറ്റാത്തതെന്നും അന്‍സിബ.

Ansiba Hassan Tini Tom controversy: ‘അവിഹിതമുണ്ടെന്ന്‌ പ്രചരിപ്പിച്ചു; മതം മാറ്റാൻ ശ്രമിച്ചെന്നും ആരോപിച്ചു’: ടിനി ടോമിനെതിരെ പൊട്ടിത്തെറിച്ച് അൻസിബ ഹസ്സൻ
അൻസിബ ഹസ്സനും ടിനി ടോമുംImage Credit source: Facebook
Jayadevan AM
Jayadevan AM | Published: 23 May 2026 | 03:33 PM

കൊച്ചി: താരസംഘടനയായ അമ്മയില്‍ നിന്നു രാജിവെച്ചതിന് പിന്നാലെ ടിനി ടോമിനെതിരെ ഗുരുതര ആരോപണങ്ങളുമായി അന്‍സിബ ഹസന്‍ രംഗത്ത്. തനിക്ക് അവിഹിതമുണ്ടെന്ന് ടിനി ടോം പ്രചരിപ്പിച്ചെന്നാണ് അന്‍സിബയുടെ ആരോപണം. അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ ഇസ്ലാമിലേക്ക് മാറ്റാന്‍ താന്‍ ശ്രമിച്ചെന്ന് പറഞ്ഞതാണ് ഒട്ടും സഹിക്കാന്‍ പറ്റാത്തതെന്നും അന്‍സിബ തുറന്നടിച്ചു. ടിനിക്കെതിരെ നടി നീനാ കുറുപ്പ് അമ്മയുടെ പ്രസിഡന്റിനും, സെക്രട്ടറിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും വിവിധ മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രതികരണത്തില്‍ അന്‍സിബ വ്യക്തമാക്കി.

അവിഹിത ആരോപണമാണ് ഒരു സ്ത്രീയെ തകര്‍ക്കാന്‍ ഏറ്റവും എളുപ്പം. താന്‍ മതപരിവര്‍ത്തനം നടത്താന്‍ ശ്രമിച്ചെന്ന് പറയാന്‍ ടിനി ടോമിന് എങ്ങനെ തോന്നിയെന്നും അന്‍സിബ ചോദിച്ചു. കമ്മിറ്റിയില്‍ താന്‍ എതിരഭിപ്രായങ്ങള്‍ പറഞ്ഞിട്ടുണ്ട്. പല അഭിപ്രായങ്ങളിലും അദ്ദേഹത്തിന് ഒപ്പം നിന്നിട്ടില്ല. അതിന്റെ പേരില്‍ ടിനി ടോം വ്യക്തിവൈരാഗ്യം തീര്‍ക്കുകയാണെന്നും അന്‍സിബ പറഞ്ഞു. അന്‍സിബയുടെ ആരോപണത്തെക്കുറിച്ച് ടിനി ടോം ഇതുവരെ പ്രതികരിച്ചിട്ടില്ല.

അന്‍സിബയുടെ വാക്കുകള്‍

“എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി കമ്മിറ്റിയില്‍ വന്നതു മുതല്‍ അനുഭവിക്കുകയാണ്. കമ്മിറ്റിയില്‍ എല്ലാവര്‍ക്കും ഒരേ അഭിപ്രായമാകണമെന്നില്ല. അഭിപ്രായവ്യത്യാസങ്ങളുണ്ടാകും. എന്നാല്‍ അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ വ്യക്തിവൈരാഗ്യം തീര്‍ക്കുകയായിരുന്നു. ഈ ലോകത്തില്‍ അവിഹിതം ഉണ്ടാകാന്‍ ബാക്കി ഒരാളുണ്ടോയെന്ന് എനിക്കറിയില്ല. ഇതൊന്നും എന്നോടല്ല പറയുന്നത്. മറ്റു പലരോടുമാണ് പറഞ്ഞിരുന്നത്. അവര്‍ കേട്ടത്‌ എന്നെ അറിയിച്ചു. ഞാന്‍ അത് സഹിച്ചു. ഒരു സ്ത്രീയെ മോശക്കാരിയാക്കാന്‍ എളുപ്പത്തിലുള്ള മാര്‍ഗമാണത്. അവിഹിത ആരോപണമാണ് പെണ്ണിനെ തകര്‍ക്കാന്‍ ഏറ്റവും എളുപ്പം. അതു ഞാന്‍ വിട്ടു. പോട്ടേയെന്ന് വെച്ചു. ഇസ്ലാമിലേക്ക് അദ്ദേഹത്തിന്റെ ഡ്രൈവറെ ഉള്‍പ്പെടെ കണ്‍വെര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് പറഞ്ഞതാണ് ഒട്ടും സഹിക്കാന്‍ പറ്റാത്തത്.

Also Read: Drishyam 3: സഹദേവനില്ലാതെ എന്തോന്ന് ദൃശ്യം! ചോരകണ്ണും അടങ്ങാത്ത പകയും ഞെട്ടിച്ച് കലാഭവന്‍ ഷാജോണ്‍

ഇത്രയൊക്കെ പറയുന്ന ഒരാളുടെ കൂടെ എങ്ങനെയാണ് കമ്മിറ്റിയിലിരിക്കുക. അറപ്പ് തോന്നില്ലേ? ടിനിം ടോം എന്നെക്കുറിച്ച് പറയുന്നത് കേട്ടെന്ന് അറിയിച്ചത് നീനാ കുറുപ്പ് ചേച്ചിയാണ്. ചേച്ചി അമ്മയുടെ പ്രസിഡന്റിനും സെക്രട്ടറിക്കും പരാതിയും അയച്ചിട്ടുണ്ട്. എനിക്ക് ഇപ്പോഴും വലിയ വിഷമമുണ്ട്. ഇസ്ലാമിലേക്ക് കണ്‍വര്‍ട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന് പറയാന്‍ അയാള്‍ക്ക് എങ്ങനെ തോന്നി. എന്റെ പേര് അന്‍സിബ ഹസന്‍ എന്നായതുകൊണ്ട് മാത്രമാണ് അങ്ങനെ പറയുന്നത്.

കമ്മിറ്റിയില്‍ അഭിപ്രായം പറയുന്ന ഒരാളാണ് ഞാന്‍. പല അഭിപ്രായങ്ങളിലും ഞാന്‍ അദ്ദേഹത്തിനൊപ്പം നിന്നിട്ടില്ല. ഇത്രയും മോശപ്പെട്ട രീതിയില്‍ ഒരാള്‍ക്കെതിരെ എങ്ങനെ സംസാരിക്കാനും പ്രവര്‍ത്തിക്കാനും പറ്റുമെന്ന് എനിക്കറിയില്ല. കുടുംബസംഗമം നടക്കുന്നതിന്റെ തലേ ദിവസം പോലും നീനാകുറുപ്പ് ചേച്ചിയെ കയ്യേറ്റം ചെയ്യാന്‍ പോകുന്ന രീതിയിലാണ് അവിടെ വഴക്കുണ്ടായത്.

ചെറിയ ചെറിയ കാര്യങ്ങളുടെ പേരിലാണ് ബഹളങ്ങള്‍ ഉണ്ടാക്കുന്നതും അനാവശ്യങ്ങള്‍ പറയുന്നതും. ടിനി ടോം ചേട്ടന്‍ നീനാ ചേച്ചിയെ എന്തൊക്കെ അസഭ്യമാണ് വിളിച്ചതെന്ന് പ്രസിഡന്റിനും സെക്രട്ടറിക്കും കൊടുത്ത പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. മലയാളത്തിലെ ഏറ്റവും വൃത്തിക്കെട്ട വാക്കുകളൊക്കെ വിളിച്ചു”.

English Summary

Actress Ansiba Hassan made serious allegations against Tini Tom after resigning from the actors’ association, AMMA. She claimed that Tini Tom spread false rumors regarding her personal life and character. Ansiba also accused him of falsely claiming that she tried to convert his driver to Islam. Furthermore, she revealed that actress Neena Kurup has filed an official complaint against Tini Tom’s misbehavior.

Follow Us