Actress Priyanka Anoop: വേടൻ പാവം! ഒരു പെണ്ണിനെ 5 തവണ ബലാത്സംഗം ചെയ്യാൻ ആർക്കും സാധിക്കില്ല; നടി പ്രിയങ്ക
Actress Priyanka Anoop Supports Vedan: അങ്ങനത്തെ ബലാത്സംഗം ഒന്നുമില്ല. അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി..? കേസ് എവിടെ? വേടൻ ഇപ്പോഴും പാട്ട് പാടുന്നില്ലേ? ഇഷ്ടംപോലെ സ്റ്റേജ് ഷോകളും കിട്ടുന്നുണ്ട്. അവാർഡ് കിട്ടിയില്ലേ?
ലൈംഗികാരോപണം നേരിടുന്ന വേടന് പിന്തുണയുമായി നടി പ്രിയങ്ക അനൂപ്. ഒരു സ്ത്രീയെയും ഒരാൾക്ക് അഞ്ച് തവണ പീഡിപ്പിക്കാൻ സാധിക്കില്ല അത് വേടൻ എന്നല്ല ഏതൊരാളായാലും അതിന് കഴിയില്ല എന്നാണ് നടി പ്രിയങ്ക പറയുന്നത്. താനും ഒരു സ്ത്രീയാണ്. ഒരുതവണ ബലാത്സംഗം ചെയ്യാം. ബാക്കി നാല് തവണയും ബലാത്സംഗം ചെയ്യാൻ പറ്റില്ല. അങ്ങനെ ഒന്നുണ്ടോ? അത് തെറ്റല്ലേ എന്നാണ് പ്രിയങ്ക ചോദിക്കുന്നത്.
പ്രിയങ്കയുടെ വാക്കുകൾ
” ഒരു സ്ത്രീയെ ആർക്കും അഞ്ചു തവണ ബലാത്സംഗം ചെയ്യാൻ സാധിക്കില്ല. വേടനെന്നല്ല ആർക്കും അതിന് കഴിയില്ല. ഒരു തവണ ബലാത്സംഗം ചെയ്യാം. ബാക്കി നാല് തവണയും ബലാത്സംഗം ചെയ്യാൻ പറ്റൂല. ആരാണ് പറഞ്ഞത് അങ്ങനെ പറ്റും എന്ന്? അത് തെറ്റല്ലേ.. ഞാൻ വേടനെ എന്നല്ല ഏതു പുരുഷനായാലും ഇങ്ങനെ പറയൂ. അവരെ സപ്പോർട്ട് ചെയ്യും. അങ്ങനത്തെ ബലാത്സംഗം ഒന്നുമില്ല. അങ്ങനെയൊക്കെ പറഞ്ഞിട്ട് ഇപ്പോൾ എന്തായി..? കേസ് എവിടെ? വേടൻ ഇപ്പോഴും പാട്ട് പാടുന്നില്ലേ? ഇഷ്ടംപോലെ സ്റ്റേജ് ഷോകളും കിട്ടുന്നുണ്ട്. അവാർഡ് കിട്ടിയില്ലേ? അതൊക്കെ കഴിവല്ലേ..? വേടൻ പാവം… ഒരു അച്ഛനും അമ്മയും ഒക്കെയുള്ള ഒരു സാധാരണ മനുഷ്യൻ. അവനെ ഇങ്ങനെയൊക്കെയോ അവന്റെ കഴിവുകൾ കൊണ്ട് പാടിവന്ന്, ഇത്രയും ജനങ്ങളെ ഉണ്ടാക്കിയെടുക്കാൻ പെടുന്ന പാട് വളരെ എഫർട്ട് എടുത്തിട്ടുള്ള കാര്യം തന്നെയാണ്.” എന്നാണ് പ്രിയങ്ക പറയുന്നത്. ഒരു ഓൺലൈൻ മാധ്യമത്തോടായിരുന്നു നടിയുടെ പ്രതികരണം.
അതേസമയം സംസ്ഥാന ചലച്ചിത്ര പുരസ്കാരത്തിൽ വേടന് അവാർഡ് ലഭിച്ചതിനും വലിയ വിമർശനമാണ് ഉയരുന്നത്. സ്ത്രീ സമൂഹത്തോട് ചെയ്യുന്ന വലിയ തെറ്റാണ് എന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. അതിനിടയിൽ സജി ചെറിയാൻ കോഴിക്കോട് ഒരു വേദിയിൽ വച്ച് വേടന് പോലും അവാർഡ് ലഭിച്ചു എന്ന രീതിയിൽ ഒരു പരാമർശം നടത്തിയതും വിവാദങ്ങൾക്ക് തിരികൊളുത്തിയിരുന്നു. എന്നാൽ ഒരു ഗാനരചയിതാവ് അല്ലാഞ്ഞിട്ടു കൂടി വേട ന് അവാർഡ് ലഭിച്ചു എന്നാണ് താൻ ഉദ്ദേശിച്ചത് എന്ന് സജി ചെറിയാൻ പിന്നീട് തിരുത്തി. കൂടാതെ ആദ്യം സജി ചെറിയാൻ തന്നെ അപമാനിച്ചതിന് തുല്യമാണെന്ന് പറഞ്ഞ് വേടനും രംഗത്തെത്തിയിരുന്നെങ്കിലും പിന്നീട് മന്ത്രിയുടെ തിരുത്തൽ എത്തിയതോടെ വേടനും പ്രതികരണം തണുപ്പിച്ചു.