AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AMMA Controversy: ”ആത്മവിമർശനത്തിന് തയ്യാറാവണം, നല്ല മനുഷ്യരാകണം”; ‘അമ്മ’യുടെ രൂപീകരണ ലക്ഷ്യം ഓർമ്മിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ

The Original Purpose of AMMA: Veteran Actor V.K. Sreeraman Shares a Heartfelt Message Amid Rising Controversies: അവശതയനുഭവിക്കുന്ന സിനിമാ പ്രവർത്തകർക്ക് തുണയാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംഘടനയ്ക്ക് അതിൽ ഒരു പരിധി വരെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ നേട്ടങ്ങൾ എടുത്തുപറയുമ്പോഴും, അംഗങ്ങൾക്കിടയിൽ ആത്മവിമർശനവും സ്വയം തിരുത്തലും ആവശ്യമാണെന്ന കൃത്യമായ സന്ദേശവും അദ്ദേഹം കുറിപ്പിലൂടെ നൽകുന്നുണ്ട്.

AMMA Controversy: ”ആത്മവിമർശനത്തിന് തയ്യാറാവണം, നല്ല മനുഷ്യരാകണം”; ‘അമ്മ’യുടെ രൂപീകരണ ലക്ഷ്യം ഓർമ്മിപ്പിച്ച് നടൻ വി.കെ ശ്രീരാമൻ
വി.കെ ശ്രീരാമൻImage Credit source: Facebook VK Sreeraman/ AMMA - Association Of Malayalam Movie Artists
Sumeesh T Unneen
Sumeesh T Unneen | Updated On: 24 Jun 2026 | 02:43 PM

സ്വഭാവ നടൻ എന്നതിലുപരി, ശ്രദ്ധേയനായ ഒരു എഴുത്തുകാരനും, അവതാരകനും, സാമൂഹിക നിരീക്ഷകനും കൂടിയാണ് വി.കെ ശ്രീരാമൻ. തൻ്റെ നിലപാടുകൾ എപ്പോഴും വ്യക്തമായും ലളിതമായും അവതരിപ്പിക്കുന്ന അദ്ദേഹം, മുപ്പത് വർഷങ്ങൾക്ക് മുൻപ് ‘അമ്മ’ എന്ന സംഘടനയ്ക്ക് രൂപം നൽകുമ്പോൾ അതിൻ്റെ യഥാർത്ഥ ലക്ഷ്യം എന്തായിരുന്നുവെന്ന് ഓർമ്മിപ്പിക്കുകയാണ്. അമ്മ’യുടെ രൂപീകരണത്തിന് പിന്നിലെ ലക്ഷ്യങ്ങൾ ചൂണ്ടിക്കാണിക്കുന്നതിനൊപ്പം, തിരുത്തലുകൾ ആവശ്യമാണെന്നും അദ്ദേഹം തുറന്നുപറയുന്നു . ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

അവശതയനുഭവിക്കുന്ന സിനിമാ പ്രവർത്തകർക്ക് തുണയാവുക എന്ന ലക്ഷ്യത്തോടെ തുടങ്ങിയ സംഘടനയ്ക്ക് അതിൽ ഒരു പരിധി വരെ വിജയിക്കാൻ കഴിഞ്ഞിട്ടുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. എന്നാൽ നേട്ടങ്ങൾ എടുത്തുപറയുമ്പോഴും, അംഗങ്ങൾക്കിടയിൽ ആത്മവിമർശനവും സ്വയം തിരുത്തലും ആവശ്യമാണെന്ന കൃത്യമായ സന്ദേശവും അദ്ദേഹം കുറിപ്പിലൂടെ നൽകുന്നുണ്ട്.

ലക്ഷ്യം ചാരിറ്റി, വീണുപോയവരെ ചേർത്തുപിടിക്കുക

സിനിമയിലെ അഭിനേതാക്കളുടെ ജീവിതത്തിന് തുണയാവുന്ന ഒരു ചാരിറ്റബിൾ സ്ഥാപനത്തിന് രൂപം കൊടുക്കുക എന്നതായിരുന്നു മുപ്പത് വർഷങ്ങൾക്ക് മുൻപ് ഇങ്ങനെയൊരു സംഘടന ആരംഭിക്കുമ്പോഴുള്ള പ്രധാന ലക്ഷ്യമെന്ന് വി.കെ ശ്രീരാമൻ പറയുന്നു.

“കൂട്ടായ പരിശ്രമത്തിലൂടെ നമുക്ക് ആ ലക്ഷ്യത്തിലെത്താൻ ഏറെക്കുറെ സാധിച്ചിട്ടുണ്ട്. ജീവിതം മുന്നോട്ടു കൊണ്ടുപോവാനാവാതെ വീണുപോയ നിരവധി പേരുണ്ട് നമ്മുടെ കൂട്ടത്തിൽ, അവരെ സഹായിക്കുക എന്നതാണ് സംഘടനയുടെ പ്രധാന ലക്ഷ്യം. അതിനു നമുക്ക് ഇപ്പോൾ സാധിക്കുന്നുണ്ട്.” അദ്ദേഹം വ്യക്തമാക്കി. ഇന്ത്യൻ സിനിമയിൽ മറ്റ് ഭാഷകളിൽ ഒന്നും തന്നെ സമാനമായ ഒരു സംഘടനയില്ല എന്ന വസ്തുതയും അദ്ദേഹം തൻ്റെ കുറിപ്പിൽ എടുത്തുപറയുന്നുണ്ട്.

Also Read: AMMA General Body: “ലാലേട്ടൻ ഒറ്റ കാര്യം മാത്രമേ പറഞ്ഞൊള്ളു”; ‘അമ്മ’ ജനറൽബോഡിയിൽ നടന്ന സംഭവങ്ങൾ വിവരിച്ച് ബീന ആൻ്റണി

സഹപ്രവർത്തകരെക്കുറിച്ചുള്ള വൈകാരികമായ ചില ഓർമ്മകളും അദ്ദേഹം പങ്കുവെച്ചു. താൻ തന്നെ അഭിനയിച്ച പഴയ ചില സിനിമകൾ ഇപ്പോൾ ടിവിയിലോ മറ്റോ കാണുമ്പോൾ കണ്ണ് നിറയാറുണ്ടെന്ന് അദ്ദേഹം പറയുന്നു. ആ സിനിമകളിലെ പല സീനുകളിലും തനിക്കൊപ്പം അഭിനയിച്ച പലരും ഇന്ന് ജീവിച്ചിരിപ്പില്ല എന്ന യാഥാർത്ഥ്യമാണ് അതിന് കാരണം എന്നും അദ്ദേഹം കുറിപ്പിൽ വ്യക്തമാക്കുന്നു.

ആത്മവിമർശനം വേണം, നല്ല മനുഷ്യരാകണം

സംഘടനയുടെ നേതൃത്വത്തിലുള്ളവരോടും അംഗങ്ങളോടുമുള്ള ഒരു ഉപദേശം കൂടി നൽകിയാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. സിനിമാക്കാർക്കിടയിൽ ചില തിരുത്തലുകൾ ആവശ്യമാണെന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. “നാം ആത്മവിമർശനത്തിന് തയ്യാറാവണം. സ്വയം തിരുത്താനും കൂടുതൽ നല്ല മനുഷ്യരാവാനും നമുക്ക് കഴിയണം.” അദ്ദേഹം കുറിച്ചു

English Summary

Amidst the ongoing controversies surrounding the ‘AMMA’ (Association of Malayalam Movie Artists) organization, veteran Malayalam actor and writer V.K. Sreeraman took to Facebook to remind members of the association’s original purpose. He noted that AMMA was formed 30 years ago primarily as a charitable trust to support struggling actors, an objective the association has successfully achieved through collective effort. While acknowledging that no other film industry has a similar organization, Sreeraman gently criticized the current situation, urging members to be open to self-criticism, correct their mistakes, and strive to become better human beings.

Follow Us