Banana: വാഴപ്പഴത്തിനുമുണ്ട് സ്വന്തമായൊരു തലസ്ഥാനം! പക്ഷേ കേരളമല്ല…
Banana Capital of India: വാഴപ്പഴങ്ങളിൽ ഭൂരിഭാഗവും എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? 'ഇന്ത്യയുടെ വാഴപ്പഴ തലസ്ഥാനം' എന്നറിയപ്പെടുന്ന ഒരു നഗരം ഉണ്ടെന്ന് അറിയാമോ? ഇന്ത്യയിലുടനീളമുള്ള വിപണികളിലേക്ക് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലേക്കും വൻതോതിൽ വാഴപ്പഴം കയറ്റി അയക്കുന്നതിൽ ഈ നഗരം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന പഴങ്ങളിൽ ഒന്നാണ് വാഴപ്പഴം. ധാരാളം ആരോഗ്യഗുണങ്ങളുള്ള ഇവയുടെ ഡിമാൻഡ് വളരെ കൂടുതലാണ്. എന്നാൽ ഈ വാഴപ്പഴങ്ങളിൽ ഭൂരിഭാഗവും എവിടെ നിന്നാണ് വരുന്നതെന്ന് നിങ്ങൾ എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ‘ഇന്ത്യയുടെ വാഴപ്പഴ തലസ്ഥാനം’ എന്നറിയപ്പെടുന്ന ഒരു നഗരം ഉണ്ടെന്ന് അറിയാമോ? ഇന്ത്യയിലുടനീളമുള്ള വിപണികളിലേക്ക് മാത്രമല്ല, അന്താരാഷ്ട്ര തലത്തിലേക്കും വൻതോതിൽ വാഴപ്പഴം കയറ്റി അയക്കുന്നതിൽ ഈ നഗരം പ്രധാന പങ്കുവഹിക്കുന്നുണ്ട്.
‘വാഴപ്പഴ തലസ്ഥാനം’ ?
മഹാരാഷ്ട്രയിലെ മൊത്തം വാഴപ്പഴ ഉത്പാദനത്തിന്റെ 70 ശതമാനത്തിലധികവും കൈയാളുന്നത് ജൽഗാവ് ജില്ലയാണ് ഇന്ത്യയുടെ വാഴപ്പഴ നഗരമായി അറിയപ്പെടുന്നത്. ഇതിലുപരിയായി, ഇന്ത്യയിൽ ഉത്പാദിപ്പിക്കപ്പെടുന്ന ആകെ വാഴപ്പഴത്തിന്റെ ഏതാണ്ട് 11 മുതൽ 15 ശതമാനം വരെ വരുന്നത് ഈ ഒരൊറ്റ പ്രദേശത്ത് നിന്നാണ്.
ലോകത്ത് ഏറ്റവും കൂടുതൽ വാഴപ്പഴം ഉത്പാദിപ്പിക്കുന്ന രാജ്യങ്ങളുടെ പട്ടികയിൽ ജൽഗാവ് എന്ന നഗരത്തെ മാത്രം ഒരു പ്രത്യേക രാജ്യമായി കണക്കാക്കിയാൽ, അത് ആദ്യത്തെ പത്ത് സ്ഥാനങ്ങളിൽ ഇടംപിടിക്കുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. അത്രത്തോളം വിപുലമായ കൃഷിരീതിയാണ് ഇവിടെയുള്ളത്.
ALSO READ: മലരിക്കൽ പാടങ്ങളിൽ ആമ്പൽ വസന്തം; കൂടുതൽ കാണാൻ പോകേണ്ടത് എങ്ങോട്ടേക്ക്?
വാഴപ്പഴ ഉത്പാദനത്തിൽ ജൽഗാവിന്റെ ആധിപത്യം
വർഷം മുഴുവനും കൃഷി ചെയ്യുന്നതിന് അനുകൂലമായ കാർഷിക-കാലാവസ്ഥാ, വിപുലമായ ജലസേചനം, പ്രത്യേകിച്ച് കിണർ, കനാൽ ശൃംഖലകൾ വഴിയുള്ള ജലലഭ്യത, ഉയർന്ന വിളവിന് ടിഷ്യു കൾച്ചർ വാഴകൃഷി, ശക്തമായ കർഷക ശൃംഖലകളും വിപണി ബന്ധങ്ങളും, ആധുനിക സാങ്കേതിക വിദ്യകളുടെ ഉപയോഗം മുതലായവയാണ് വാഴപ്പഴ ഉൽപ്പാദനത്തിൽ ജൽഗാവ് ജില്ല ആധിപത്യം പുലർത്താൻ കാരണം.
ഗ്രാൻഡ് നൈൻ (G-9), റോബസ്റ്റ വാഴപ്പഴം, കുള്ളൻ കാവൻഡിഷ് തുടങ്ങിയവ ഒക്കെയാണ് ഇവിടുത്തെ പ്രധാന ഇനങ്ങൾ. ഇവിടുത്തെ തനതായ കറുത്ത മണ്ണും പ്രത്യേക കാലാവസ്ഥയുമാണ് മികച്ച ഗുണനിലവാരമുള്ള വാഴപ്പഴങ്ങൾ വിളയാൻ സഹായിക്കുന്നത്. ഫൈബർ, മിനറലുകൾ എന്നിവയാൽ സമ്പന്നമായ ജൽഗാവ് വാഴപ്പഴങ്ങൾക്ക് വിപണിയിൽ ആവശ്യക്കാർ ഏറെയാണ്.
ഭൗമസൂചിക പദവിയും കയറ്റുമതിയും
2016-ൽ ജൽഗാവ് വാഴപ്പഴങ്ങൾക്ക് ഔദ്യോഗികമായി ഭൗമസൂചിക പദവി ലഭിക്കുകയുണ്ടായി. ഇന്ത്യയിലെ പ്രമുഖ മെട്രോ നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത എന്നിവടങ്ങളിലെല്ലാം പ്രധാനമായും ജൽഗാവിലെ വാഴപ്പഴങ്ങളാണ് എത്തുന്നത്. കൂടാതെ, മിഡിൽ ഈസ്റ്റ് ഉൾപ്പെടെയുള്ള വിദേശ വിപണികളിലേക്കും ഈ ‘ബനാന സിറ്റി’യിൽ നിന്ന് വൻതോതിൽ പഴങ്ങൾ കയറ്റി അയക്കുന്നുണ്ട്.
English Summary:
Jalgaon, a city in the Indian state of Maharashtra, is widely known as the Banana Capital of India because of its massive banana production and well-developed agricultural ecosystem. The district accounts for a significant share of the country’s banana output, supported by fertile soil, a favorable climate, and extensive irrigation facilities.