5
KeralaOnamIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Raadhika Sarathkumar: ‘കാരവനിൽ ക്യാമറ…’; രാധികയുടെ ആരോപണത്തിൽ കേസെടുക്കാൻ പോലീസ്

Raadhika Sarathkumar allegation: സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം.

Raadhika Sarathkumar: ‘കാരവനിൽ ക്യാമറ…’; രാധികയുടെ ആരോപണത്തിൽ കേസെടുക്കാൻ പോലീസ്
Raadhika Sarathkumar
Follow Us
neethu-vijayan
Neethu Vijayan | Updated On: 31 Aug 2024 21:46 PM

തിരുവനന്തപുരം: മലയാള സിനിമാ ലൊക്കേഷനിലെ കാരവാനിൽ രഹസ്യമായി ക്യാമറ ഘടിപ്പിച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നും അത് സെറ്റിൽ ഒന്നിച്ചിരുന്ന് പുരുഷൻമാർ കണ്ട് ചിരിക്കുന്നുവെന്നുമുള്ള രാധിക ശരത്കുമാറിൻ്റെ (Raadhika Sarathkumar) വെളിപ്പെടുത്തലിൽ നടപടിയെടുക്കാൻ പോലീസ് നീക്കം. ഏഷ്യാനെറ്റ് ന്യൂസിനോടാണ് രാധിക ഇക്കാര്യം വ്യക്തമാക്കിയത്. വാർത്ത കണ്ടയുടൻ തന്നെ ഇടപെട്ട പ്രത്യേക അന്വേഷണം സംഘം രാധികാ ശരത് കുമാറിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനുള്ള നീക്കം ആരംഭിച്ചു.

രാധികയിൽ നിന്ന് വിവരങ്ങൾ ശേഖരിക്കാനും മൊഴിയെടുത്ത് കേസെടുക്കാനുളള സാധ്യതയുമാണ് പോലീസ് പരിശോധിക്കുന്നത്. അതിനിടെ സുരക്ഷ സംബന്ധിച്ച് ആശങ്കയുയർന്നതോടെ കാരവാൻ ഉടമകളുടെ യോഗം വിളിച്ച് പ്രോഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തെത്തിയിട്ടുണ്ട്. വെള്ളിയാഴ്ച രാവിലെ 11ന് കൊച്ചിയിൽ കാരവൻ ഉടമകളുടെ യോഗം ചേരാനാണ് ഫെഫ്കയുടെ തീരുമാനം. രാധികയുടെ വെളിപ്പെടുത്തലിൻറെ പശ്ചാത്തലത്തിലാണ് അടുത്ത വെള്ളിയാഴ്ച കാരവാൻ ഉടമകളുടെ യോഗം ചേരുന്നതെന്ന് നിർമാതാക്കളുടെ സംഘടന വ്യക്തമാക്കി.

ALSO READ: ‘കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തും, സെറ്റിൽ ഒന്നിച്ചിരുന്ന് കണ്ട് ആസ്വദിക്കും’; നടി രാധിക ശരത്കുമാർ

രാധികയുടെ വെളിപ്പെടുത്തൽ

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിനു പിന്നാലെയാണ് നടി രാധിക ശരത്കുമാർ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി രം​ഗത്തെത്തിയിരിക്കുന്നത്. കാരവാനിൽ ഒളിക്യാമറ വച്ച് നടിമാരുടെ നഗ്നദൃശ്യങ്ങൾ പകർത്തുന്നുവെന്നാണ് താരത്തിന്റെ വെളിപ്പെടുത്തൽ. ഇത്തരം ദൃശ്യങ്ങൾ സെറ്റിലെ പുരുഷന്മാർ ഒന്നിച്ചിരുന്ന് മൊബൈലിൽ കണ്ട് ആസ്വാദിക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു.

ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവരാൻ വൈകിയതിൽ താൻ ആശ്ചര്യപ്പെടുന്നുവെന്നും താൻ ഈ മേഖലയിൽ 46 വർഷമായി പ്രവർത്തിക്കുന്നുവെന്നും അവർ പറഞ്ഞു. തനിക്കും ദുരനുഭവങ്ങൾ ഉണ്ടായിട്ടുണ്ടെന്നും താരം പറഞ്ഞു. ഒരു പുരുഷനും ഒരു അക്ഷരം പോലും ഇതിനെ പറ്റി പറയുന്നില്ലെന്നും രാധിക വ്യക്തമാക്കുന്നു. കതകിൽ മുട്ടുന്നതും സിനിമ മേഖലയിൽ പതിവാണെന്ന് താരം വെളിപ്പെടുത്തി. നിരവധി നടിമാർ തന്റെ റൂമിലേക്ക് വന്ന് സഹായം അഭ്യർത്ഥിക്കാറുണ്ടെന്നും കേരളത്തിൽ മാത്രമല്ല ഇതരഭാഷകളിലും ഇത് നടക്കുന്നുണ്ടെന്നും രാധിക പറഞ്ഞു.

കാരവാനിൽ ഒളിക്യാമറ വച്ച് ദൃശ്യഹങ്ങൾ പകർത്തിയതും താൻ കണ്ടിട്ടുണ്ടെന്നും, ഇത്തരത്തിൽ ചിത്രീകരിച്ച ദൃശ്യങ്ങൾ പുരുഷന്മാർ ഒന്നിച്ചിരുന്നു കാണുന്നത് താൻ നേരിട്ട് കണ്ടിട്ടുണ്ടെന്നും രാധിക പറഞ്ഞു. ഒരോ നടിമാരുടെയും പേരിൽ പ്രത്യേകം ഫോൾഡറുകൾ ഉണ്ട്. അവരുടെ പേര് അടിച്ച് കൊടുത്താൽ നടിമാർ വസ്ത്രം മാറുന്ന വീഡിയോ കാണാൻ പറ്റുമെന്നും രാധിക പറയുന്നു. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാൻ ഉപയോഗിച്ചില്ലെന്നും ഹോട്ടൽ മുറിയിലേക്ക് പോകുകയാണ് ചെയ്യുന്നതെന്നും നടി വ്യക്തമാക്കി.

രാധിക ശരത്കുമാർ വെളിപ്പെടുത്തിയ മലയാള സിനിമയിലെ ഞെട്ടിക്കുന്ന ദുരനുഭവം ദേശീയ മാധ്യമങ്ങൾ ഒന്നടങ്കം ഏറ്റെടുത്തിട്ടുണ്ട്. പ്രമുഖ ദേശീയ മാധ്യമങ്ങളെല്ലാം രാധികയുടെ വെളിപ്പെടുത്തൽ അതീവ പ്രാധാന്യത്തോടെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാധികയിൽ നിന്ന് ഫോൺ വഴി പ്രാഥമിക വിവരങ്ങൾ ശേഖരിക്കും. മൊഴി നൽകാൻ തയാറാണെങ്കിൽ ഔദ്യോഗികമായി രേഖപ്പെടുത്തും. ഇതിനെ അടിസ്ഥാനമാക്കി കേസെടുത്ത് മുന്നോട്ടുപോകാനുളള സാധ്യതയാണ് പരിശോധിക്കുന്നത്.

Latest News