5
KeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyWeb StoryPhoto

Hema Committee Report: ‘മലയാള സിനിമയിൽ നിന്നുള്ള 28 പേർ തന്നോട് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി മുന്‍ നായിക

തന്നോട് മോശമായി പെരുമാറിയത് സംവിധായകരും നിർമാതാക്കളും നടന്മാരും ഉൾപ്പടെ 28 പേർ. തനിക്ക് ഒരു മകനുണ്ട്, അതിനാൽ മറ്റു നടപടികളിലേക്ക് കടക്കുന്നില്ല.

Hema Committee Report: ‘മലയാള സിനിമയിൽ നിന്നുള്ള 28 പേർ തന്നോട് മോശമായി പെരുമാറി’; വെളിപ്പെടുത്തലുമായി മുന്‍ നായിക
Follow Us
nandha-das
Nandha Das | Updated On: 01 Sep 2024 00:27 AM

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവെച്ച് രംഗത്ത് വന്നത്. ഇപ്പോഴിതാ, മലയാള സിനിമയിൽ തനിക്കുണ്ടായ മോശം അനുഭവം തുറന്ന് പറഞ്ഞ് മുൻ നായികയും മുന്നോട്ട് വന്നിരിക്കുന്നു. മലയാള സിനിമ രംഗത്ത് താൻ നേരിട്ടത് അങ്ങേയറ്റം മോശമായ പെരുമാറ്റം. 28 പേരാണ് തന്നോട് മോശമായി പെരുമാറിയതെന്ന് നടി പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിന് കൊടുത്ത അഭിമുഖത്തിലാണ് താരത്തിന്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ.

‘അർജുനൻ പിള്ളയും അഞ്ച് മക്കളും’ എന്ന സിനിമയുടെ നിർമാതാവ് സുഹൃത്തുക്കൾക്കൊപ്പം തന്നെ ബലാത്സംഗം ചെയ്യാൻ ശ്രമിച്ചുവെന്ന് നടി വെളിപ്പെടുത്തി. താൻ വഴങ്ങുമോ എന്ന് സംവിധായകൻ ഹരിഹരൻ നടൻ വിഷ്ണുവിനോട് ചോദിച്ചെന്നും താരം പറഞ്ഞു. തയ്യാറല്ലെന്ന് പറഞ്ഞതോടെ തന്നെയും വിഷ്ണുവിനെയും ‘പരിണയം’ സിനിമയിൽ നിന്നും ഒഴിവാക്കി. മോശമായി പെരുമാറിയവരിൽ സംവിധായകരും നിർമാതാക്കളും നടന്മാരും ഉൾപ്പെടുന്നെന്ന് നടി. എന്നാൽ തൻ്റെ പല സുഹൃത്തുക്കളും സമാനമായ സാഹചര്യങ്ങളിൽ പെട്ടുപോയെന്നും,  ദുരനുഭവമുണ്ടായ ആളുകളുടെ പേരുകൾ പറയാൻ ആഗ്രഹിക്കുന്നില്ലെന്നും നടി കൂട്ടി ചേർത്തു. തനിക്ക് ഒരു മകനുണ്ടെന്നും, അതുകൊണ്ട് മറ്റു നടപടികളിലേക്ക് കടക്കുന്നില്ലെന്നും നടി അറിയിച്ചു.

ALSO READ: ‘താരസംഘടനായ ‘അമ്മ’യാണ് എന്റെ സിനിമകൾ ഇല്ലാതാക്കിയത്’; വെളിപ്പെടുത്തലുമായി നടി ഷക്കീല

 

അതെ സമയം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നത് മലയാള ചലച്ചിത്ര മേഖലയിൽ വലിയ കോളിളക്കമാണ് സൃഷ്ടിച്ചത്. നിരവധി താരങ്ങളാണ് തങ്ങൾക്കുണ്ടായ മോശം അനുഭവങ്ങൾ തുറന്ന് പറഞ്ഞത്.  ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ നടന്മാരായ സിദ്ദിഖ്, മുകേഷ്, സംവിധായകന്മാരായ രഞ്ജിത്ത്, വി കെ പ്രകാശ് തുടങ്ങിയവർക്കെതിരെ പൊലീസ് ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുക്കയും ചെയ്തു.

Latest News