AQI
5
Latest newsT20 WCKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Rajisha Vijayan: ‘ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും.., പണത്തിന് മുകളില്‍ പരുന്തും പറക്കില്ല’; രജിഷയ്ക്കെതിരെ സൈബര്‍ ആക്രമണം

Rajisha Vijayan Faces Cyber Attack: പൈസ കൂടുതല്‍ കൊടുത്താല്‍ എന്തും ചെയ്യും, പണത്തിന് മുകളില്‍ പരുന്തും പറക്കില്ല, ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണ്ടേ എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍.

Rajisha Vijayan: ‘ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും.., പണത്തിന് മുകളില്‍ പരുന്തും പറക്കില്ല’; രജിഷയ്ക്കെതിരെ സൈബര്‍ ആക്രമണം
Rajisha Vijayan
Sarika KP
Sarika KP | Published: 11 Jan 2026 | 12:52 PM

തെന്നിന്ത്യൻ സിനിമ പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയാണ് നടി രജിഷ വിജയന്‍. മലയാളത്തിലൂടെ കരിയര്‍ ആരംഭിച്ച താരം പിന്നീട് തെന്നിന്ത്യയാകെ അറിയപ്പെടുകയായിരുന്നു. . ജയ് ഭീം മുതല്‍ ബൈസന്‍ വരെയുള്ള സിനിമകളിലൂടെ തമിഴിലും രജിഷ കയ്യടി നേടിയിട്ടുണ്ട്. താരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് മസ്തിഷ്‌ക മരണം. കൃഷാന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ രജിഷയുടെ ഡാന്‍സ് നമ്പറിന്റെ ലിറിക്കല്‍ വിഡിയോ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു.

കോമള താമര എന്ന് തുടങ്ങുന്ന പാട്ടില്‍ രജിഷയുടെ പ്രകടനമാണ് ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. താരത്തിന്റെ ഗ്ലാമര്‍ മേക്കോവര്‍ വലിയ രീതിയിലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.താരത്തിനെ വിമർശിച്ചാണ് പലരും എത്തുന്നത്. ചിലര്‍ കടുത്ത സൈബര്‍ ആക്രമണവും നടത്തുന്നുണ്ട്. ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന നടി മുമ്പ് പറഞ്ഞ വാക്കുകൾ കുത്തിപ്പൊക്കിയാണ് സോഷ്യല്‍ മീഡിയയിൽ വിമർശനം.

Also Read: അന്ന് പറഞ്ഞു ഐറ്റം ഡാൻസ് ചെയ്യില്ലെന്ന്, പക്ഷേ ഇപ്പോ! ഗീതു മോഹൻദാസിന് പിന്നാലെ ദേ രജിഷ വിജയനും എയറിൽ

‘ചാന്‍സ് കുറയുമ്പോള്‍ പലതും മറക്കും.. കംപ്രോമിസ് ചെയ്യും, പൈസ കൂടുതല്‍ കൊടുത്താല്‍ എന്തും ചെയ്യും, പണത്തിന് മുകളില്‍ പരുന്തും പറക്കില്ല, ഫീല്‍ഡില്‍ പിടിച്ചു നില്‍ക്കണ്ടേ എന്നിങ്ങനെ പോവുകയാണ് സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍. അതേസമയം താരത്തെ പിന്തുണച്ചും ആളുകളെത്തുന്നത്. അത് അന്ന് പറഞ്ഞത് അന്നത്തെ ബോധ്യത്തില്‍ നിന്നായിരുന്നുവെന്നു ഇപ്പോൾ കാഴ്ചപ്പാടുകളിലും ചിന്തകളിലും മാറ്റം സംഭവിക്കുന്നത് സ്വാഭാവികമാണെന്നുമാണ് പിന്തുണച്ച് കൊണ്ടുള്ളവരുടെ പ്രതികരണം. ഒരാള്‍ എന്ത് ധരിക്കണം എന്നത് അവരുടെ മാത്രം വ്യക്തിസ്വാതന്ത്ര്യമാണെന്നും അവര്‍ പറയുന്നു.

അതേസമയം നാല് വർഷം മുൻപ് മിര്‍ച്ചി എഫ്എമ്മിന് നല്‍കിയ അഭിമുഖത്തിലാണ് താന്‍ ഐറ്റം ഡാന്‍സ് ചെയ്യില്ലെന്ന് രജിഷ പറഞ്ഞത്. ഈ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാവുകയാണ്. അന്നും ഇന്നും തനിക്ക് അതിനോടൊന്നും താല്‍പര്യമില്ലെന്നും മനുഷ്യ ശരീരത്തെ ഒബ്‌ജെക്ടിഫൈ ചെയ്യുന്ന എന്ത് കാര്യമായാലും അത് ചെയ്യാന്‍ നിക്ക് താല്‍പര്യമില്ല എന്നാണ് രജിഷ പറഞ്ഞത്.