Ranjini: ‘നാണക്കേട്! വ്യാജ കഥയ്ക്ക് രണ്ട് അവാർഡുകൾ, പുരസ്കാരത്തിൻ്റെ പരിശുദ്ധി കളങ്കപ്പെട്ടു’; വിമർശനവുമായി നടി രഞ്ജിനി

Actress Ranjini Slams 71st National Film Awards: ഒരു വ്യാജ കഥയ്ക്ക് രണ്ട് പുരസ്‌കാരങ്ങൾ നൽകിയത് നാണക്കേടാണെന്ന് രഞ്ജിനി വിമർശിച്ചു. ഇത് ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു.

Ranjini: നാണക്കേട്! വ്യാജ കഥയ്ക്ക് രണ്ട് അവാർഡുകൾ, പുരസ്കാരത്തിൻ്റെ പരിശുദ്ധി കളങ്കപ്പെട്ടു; വിമർശനവുമായി നടി രഞ്ജിനി

രഞ്ജിനി, 'ദി കേരള സ്റ്റോറി'' പോസ്റ്റർ

Published: 

03 Aug 2025 14:23 PM

കഴിഞ്ഞ ദിവസമാണ് 71-ാമത് ദേശീയ ചലച്ചിത്ര അവാർഡുകൾ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ പുരസ്‌കാര തിരഞ്ഞെടുപ്പുകൾക്കെതിരെ രൂക്ഷ വിമർശനങ്ങളാണ് സോഷ്യൽ മീഡിയയിലും മറ്റും ഉയരുന്നത്. ‘ദി കേരള സ്റ്റോറി’ എന്ന ചിത്രത്തിന് രണ്ടു പുരസ്‌കാരങ്ങൾ ലഭിച്ചതിനെതിരെയാണ് കൂടുതലും വിമർശനങ്ങൾ ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ ഉൾപ്പടെ ഇക്കാര്യത്തിൽ എതിർപ്പ് അറിയിച്ചിരുന്നു. ഇപ്പോഴിതാ, നടി രഞ്ജിനിയും ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

ഒരു വ്യാജ കഥയ്ക്ക് രണ്ട് പുരസ്‌കാരങ്ങൾ നൽകിയത് നാണക്കേടാണെന്ന് രഞ്ജിനി വിമർശിച്ചു. ഇത് ദേശീയ ചലച്ചിത്ര അവാർഡിന്റെ പരിശുദ്ധിയെ തന്നെ കളങ്കപ്പെടുത്തിയെന്നും അവർ കൂട്ടിച്ചേർത്തു. സമൂഹ മാധ്യമത്തിലൂടെയായിരുന്നു പ്രതികരണം. “ഇന്ത്യൻ ചലച്ചിത്രമേഖലയിലെ മികവിന് നൽകുന്ന പരമോന്നത പുരസ്കാരത്തിൻ്റെ പരിശുദ്ധിയെ കളങ്കപ്പെടുത്തി കൊണ്ട് വ്യാജ കഥയ്ക്ക് രണ്ട് ദേശീയ ചലച്ചിത്ര അവാർഡുകൾ കൊടുത്തിരിക്കുന്നു. എന്തൊരു നാണക്കേട്” എന്നാണ് രഞ്ജിനി കുറിച്ചത്.

രഞ്ജിനിയുടെ പോസ്റ്റ്:

ALSO READ: ഡബ്ള്യു.സി.സിയെ വിമർശിച്ചു; സിനിമ കോൺക്ലേവിൽ ഏറ്റുമുട്ടി രഞ്ജി പണിക്കരും രേവതിയും

മികച്ച സംവിധാനത്തിനും ഛായാഗ്രഹണത്തിനുമുള്ള പുരസ്‌കാരമാണ് ‘ദി കേരള സ്റ്റോറി’ക്ക് ലഭിച്ചത്. ഈ ചിത്രത്തിന് അവാർഡ് നൽകിയതിലൂടെ ഇന്ത്യൻ സിനിമയുടെ പാരമ്പര്യത്തെ തന്നെ അവഹേളിച്ചുവെന്നാണ് മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. 2023ൽ സെൻസർ ചെയ്യപ്പെട്ട സിനിമയ്ക്കാണ് ഇത്തവണ രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരം ലഭിച്ചിരിക്കുന്നത്.

അതേസമയം, ദേശീയ പുരസ്‌കാര ചടങ്ങിൽ മലയാള സിനിമ ഒരുപാട് നേട്ടങ്ങൾ കൈവരിച്ചു. ‘ഉള്ളൊഴുക്ക്’ സിനിമയിലെ അഭിനയത്തിന് നടി ഉർവശിക്ക് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ലഭിച്ചപ്പോൾ ‘പൂക്കാലം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് നടൻ വിജയരാഘവന് മികച്ച സഹനടനുള്ള അവാർഡും ലഭിച്ചു. ‘2018’ സിനിമയ്ക്ക് വേണ്ടി മികച്ച പ്രൊഡക്ഷൻ ഡിസൈനർക്കുള്ള പുരസ്കാരം മോഹൻദാസിന് ലഭിച്ചു. മികച്ച എഡിറ്റിംഗിനുള്ള പുരസ്കാരം മിഥുൻ മുരളിക്കാണ്. എം കെ ഹരിദാസ് നിർമ്മിച്ച് സംവിധാനം ചെയ്ത നെകൽ: ക്രോണിക്കിൾ ഓഫ് ദി പാഡി മാൻ എന്ന ചിത്രത്തിന് നോൺഫീച്ചർ വിഭാഗത്തിൽ പ്രത്യേക പരാമർശവും ലഭിച്ചു.

Related Stories
Year Ender 2025: ആളും ആരവങ്ങളുമില്ലാത സാമന്ത, സിമ്പിളായി ഗ്രേസും; പകിട്ടു കുറയാതെ ആര്യ; 2025-ൽ നടന്ന താര വിവാഹങ്ങള്‍
Gauthami Nair: ‘സ്ത്രീ കഥാപാത്രങ്ങൾക്ക് ഇവിടെ ഒരു വിലയും ഇല്ലേ, കഷ്ടപ്പെടുന്ന പല നടിമാരേയും അറിയാം’: ഗൗതമി നായർ
Kalamkaval Movie Review: ഇത് വിനായകന്റെ കളങ്കാവല്‍; നത്ത് മിന്നിച്ചു, സ്റ്റാന്‍ലി ദാസായി മമ്മൂട്ടിയും കസറി
Actress Kavitha: ‘സീരിയലിൽ നിന്നും മാറിയത് മകന് വേണ്ടി, അവസാനം മകൻ തന്നെ തള്ളിപ്പറഞ്ഞു; ആത്മഹത്യയ്ക്ക് ശ്രമിച്ചു’; സീരിയൽ നടി കവിത
Dileep: ദിലീപ് ശിക്ഷിക്കപ്പെടുമോ? കോടതി വിധി മുൻകൂട്ടി പ്രവചിച്ച് ജ്യോതിഷി
Actress bhanupriya: മകൾ ഒപ്പം ഇല്ല, കാവലായി അമ്മ മാത്രം! മുറിഞ്ഞ ഓർമ്മകളുമായി നടി ഭാനുപ്രിയയുടെ ജീവിതം
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കാർത്തിക ദീപ ശോഭയിൽ തിളങ്ങി ആദിയോഗി
കളങ്കാവലിലെ മമ്മൂട്ടിയുടെ ആ 22 നായികമാർ ആരൊക്കെ?
എവിഎം ശരവണന് അന്ത്യാഞ്ജലി അർപ്പിച്ച് രജിനികാന്ത്
പുട്ടിനെ ആലിംഗനം ചെയ്ത് സ്വീകരിച്ച് മോദി
പനമരത്ത് നിന്നും പിടികൂടിയ പെരുമ്പാമ്പ്
ഷൂ ശ്രദ്ധിച്ചില്ലെങ്കിൽ പണി പാളും