Shalin zoya: ​ഗ്ലാസ്സിൽ വരെ വിവേചനം, എന്നെ ഇവിടെ ആരാ മൈൻഡ് ചെയ്തിട്ടുള്ളത്? ശാലിൻ സോയ

Shalin zoya abot malayalam media:ആരും തന്നെ ഒരു നടി എന്ന രീതിയിൽ തന്നെ അംഗീകരിച്ചിട്ടില്ല എന്നാണ് ശാലിന്റെ പ്രതികരണം. തനിക്ക് കരുതലും സ്നേഹവും ഒക്കെയുള്ളത് തമിഴ്നാട്ടുകാരോടാണ്. കാരണം അവരാണ് എന്നോട് തിരിച്ച് ഈ സ്നേഹമൊക്കെ കാണിച്ചിട്ടുള്ളത്. നമ്മളെ നോക്കുന്ന ആളുകളോടല്ലേ നമുക്ക് സ്നേഹം ഉണ്ടാവുക. തമിഴ്നാട്ടുകാർ എനിക്ക് പെറ്റമ്മയെ പോലെയാണ് എന്നാണ് ശാലിൻ പറയുന്നത്. കൂടാതെ സിനിമാ സെറ്റിലെ വിവേചനത്തെ കുറിച്ചും ശാലിൻ സോയ സംസാരിച്ചു........

Shalin zoya: ​ഗ്ലാസ്സിൽ വരെ വിവേചനം, എന്നെ ഇവിടെ ആരാ മൈൻഡ് ചെയ്തിട്ടുള്ളത്? ശാലിൻ സോയ

Shalin Zoya

Published: 

26 Apr 2026 | 01:46 PM

ടെലിവിഷൻ സീരിയലുകളിലൂടെയാണ് ശാലിൻ സോയ മലയാളി പ്രേക്ഷകർക്ക് സുപരിചിതയാകുന്നത്. ഓട്ടോഗ്രാഫ് എന്ന സീരിയലിലെ ദീപ എന്ന കഥാപാത്രമായാണ് ആദ്യമായി ശാലിനെ പ്രേക്ഷകർ പരിചയപ്പെടുന്നത്. ബാലതാരമായി അഭിനയത്തിൽ അരങ്ങേറ്റം കുറിച്ച് പിന്നീട് നിരവധി മലയാള സിനിമകളിലും ശ്രദ്ധേയമായ കഥാപാത്രങ്ങൾ ചെയ്തു. അവയിൽ പ്രധാനപ്പെട്ടവയാണ് മാണിക്യക്കല്ല്’, ‘മല്ലു സിംഗ്’, ‘എൽസമ്മ എന്ന ആൺകുട്ടി’, ‘റെബേക്ക ഉതുപ്പ് കിഴക്കേമല’ വിശുദ്ധൻ തുടങ്ങിയവ. ഇപ്പോഴിതാ തനിക്ക് മലയാളികൾ വലിയ സ്വീകാര്യത തന്നിട്ടില്ലെന്ന് പറയുകയാണ് ശാലിൻ. കൂറ് തമിഴരോട് മാത്രമാണ്.

കാരണം ഇവർ എന്നെ അംഗീകരിച്ചിട്ടില്ല എന്നും എന്നെ ഇതുവരെയും അവർ ഒരു നടി എന്ന രീതിയിൽ മൈൻഡ് ചെയ്തിട്ടില്ല എന്നും ശാലിൻ സോയ പരിഭവം പറയുന്നു. ആരും തന്നെ ഒരു നടി എന്ന രീതിയിൽ തന്നെ അംഗീകരിച്ചിട്ടില്ല എന്നാണ് ശാലിന്റെ പ്രതികരണം. തനിക്ക് കരുതലും സ്നേഹവും ഒക്കെയുള്ളത് തമിഴ്നാട്ടുകാരോടാണ്. കാരണം അവരാണ് എന്നോട് തിരിച്ച് ഈ സ്നേഹമൊക്കെ കാണിച്ചിട്ടുള്ളത്. നമ്മളെ നോക്കുന്ന ആളുകളോടല്ലേ നമുക്ക് സ്നേഹം ഉണ്ടാവുക. തമിഴ്നാട്ടുകാർ എനിക്ക് പെറ്റമ്മയെ പോലെയാണ് എന്നാണ് ശാലിൻ പറയുന്നത്. കൂടാതെ സിനിമാ സെറ്റിലെ വിവേചനത്തെ കുറിച്ചും ശാലിൻ സോയ സംസാരിച്ചു. ഞാനിപ്പോൾ സിനിമയിൽ അഭിനയിച്ചിട്ട് കുറെ കാലമായി എങ്കിലും അഭിനയിക്കാൻ വരുന്ന സമയത്ത് കുടിക്കാൻ തരുന്ന ഗ്ലാസിൽ മുതൽ വിവേചനം ഉണ്ടായിരുന്നു.

ALSO READ:ശ്രീനാഥ് ഭാസിയെ പോലെയുള്ള നടന്മാരായാൽ സിനിമയുടെ ബജറ്റ് തെറ്റും; സലിം ബാബ

ഇപ്പോൾ അതൊക്കെ മാറിയോ എന്ന് എനിക്കറിയില്ല ആ സമയത്ത് കുപ്പി ​ഗ്ലാസ്സ് സ്റ്റീൽ ​ഗ്ലാസ് എന്നിങ്ങനെയൊക്കെ ജൂനിയർ സീനിയർ ആർട്ടിസ്റ്റുകൾക്കിടയിൽ വിവേചനം ഉണ്ടായിരുന്നുവെന്നും ശാലിൻ പറയുന്നു.അതേസമയം മല്ലൂസിംഗ് എന്ന സിനിമയിൽ അഭിനയിക്കാൻ പോയപ്പോൾ ഷൂട്ടിംഗ് സെറ്റിൽവെച്ച് കുഞ്ചാക്കോ ബോബനിൽ നിന്നും ഉണ്ടായ ഒരു നല്ല അനുഭവത്തെക്കുറിച്ചും ശാലിൻ മനസ്സു തുറന്നു. തനിക്ക് സെറ്റിൽ അധികം ആരെയും അറിയില്ല അല്പം ചമ്മലോടെയാണ് ചെന്നത്. എന്നാൽ ചാക്കോച്ചൻ തന്നോട് നല്ല സ്നേഹം കാണിച്ചു എന്നാണ് ശാലിൻ പറയുന്നത് കാരണം അപ്പോൾ മുമ്പ് ഒരു സിനിമയിൽ അഭിനയിച്ച ഒരു പരിചയം അദ്ദേഹത്തിന് ഉണ്ടായിരുന്നു.

അതുകൊണ്ട് എന്റെ അടുത്ത് വേഗം സംസാരിച്ചു എനിക്ക് ഒരു സന്തോഷം തോന്നി ചില ആളുകൾ തിരിച്ചറിയുന്നുണ്ടല്ലോ എന്ന് ആലോചിച്ചപ്പോൾ. അതേസമയം തന്നെ മല്ലു സിങ്ങിൽ അഭിനയിക്കാൻ തക്ക യാതൊരുവിധത്തിലുള്ള റോളുകളും തനിക്ക് ഉണ്ടായിരുന്നില്ല എന്നും ശാലിൻ പറയുന്നു. അതേസമയം സിനിമ സെറ്റിലെ ഏറ്റവും പാവമായി തോന്നിയത് ഉണ്ണിമുകുന്ദൻ ആണെന്നും നടി. എന്നാൽ എന്തെങ്കിലും അല്പം ചെയ്തു അല്ലെങ്കിൽ അഭിനയിച്ചു എന്ന് തോന്നിയിട്ടുള്ളത് കുഞ്ചാക്കോ ബോബൻ നായകൻ ആയിട്ടുള്ള വിശുദ്ധൻ എന്ന സിനിമയിൽ തന്നെയാണെന്നും ശാലിൻ സോയ പറഞ്ഞു.

Follow Us
Related Stories
Anali Web Series : മിഥുൻ മാനുവൽ തോമസിന്റെ ആദ്യ വെബ് സീരീസ് എന്ന് വരും ? അണലിയ്ക്കായി കട്ട വെയ്റ്റിങ്ങിലെന്ന് പ്രേക്ഷകർ
“അപ്പുവിനെ ഫോൺ വിളിച്ച് കിട്ടിയാൽകിട്ടി എന്നേ പറയാനാകു”; അമ്മയുടെ പരാതി പ്രണവ് കേൾക്കുന്നുണ്ടോ ?
Vismaya Mohanlal: വിമർശിക്കേണ്ടതില്ല! മോഹൻലാലിൽ നാം കണ്ട ആ കാര്യം കൂടിയ അളവിൽ മകളിൽ കാണുന്നന്നേയുള്ളൂ; വിസ്മയ്ക്കെതിരെയുള്ള ചർച്ചകളിൽ ശാരദക്കുട്ടി
Manichithrathazhu: ‘എന്നെ മണിച്ചിത്രത്താഴിലേക്ക് വിളിച്ചത് മോഹൻലാൽ’: വെളിപ്പെടുത്തി ഡോക്ടർ സണ്ണിയുടെ ശ്രീദേവി
Dhyan sreenivasan: ഡേയ്… നീയും തുന്നി വെച്ചോ ഒരെണ്ണം! ഉദയനിധിയുടെ അറസ്റ്റിനു പിന്നാലെ ധ്യാനിന് വീണ്ടും ഭീഷണികൾ
Udhayanidhi Stalin: മാന്യതയുണ്ടോ? നിങ്ങളുടെ ഇഷ്ടാനിഷ്ടങ്ങൾക്ക് വഴങ്ങാനുള്ള പണയ വസ്തുവല്ല സ്ത്രീ! ഉദയനിധിക്കെതിരെ തുറന്നടിച്ച് ഖുശ്ബു സുന്ദർ
തടിയും കുറയും മസിലും വെക്കും; പുത്തൻ വർക്ക്ഔട്ട് ട്രെൻഡ്!
കിസാന്‍ വികാസ് പത്രയിലൊന്ന് നോക്കിയാലോ? നിക്ഷേപത്തിന് നേട്ടം ഇരട്ടി
മകം, പൂരം... തുടങ്ങിയ നക്ഷത്രങ്ങൾക്ക് അപ്രതീക്ഷിത സാമ്പത്തിക നേട്ടവും സൗഭാഗ്യങ്ങളും
പപ്പായ അച്ചാർ ഉണ്ടാക്കിയാലോ, ചോറിന് വേറൊന്നും വേണ്ട!
മാവേലിക്കരയിൽ അച്ചൻകോവിൽ ആറിൻ്റെ ഇന്നത്തെ ജലനിരപ്പ്
മലപ്പുറം പാണക്കാട് ഉണ്ടായ മണ്ണിടിച്ചിലിൻ്റെ ഭയാനകമായ ദൃശ്യങ്ങൾ
മാവേലിക്കരയിൽ അച്ചൻകോവിൽ നദി കരകവിഞ്ഞ് ഒഴുകുന്നു
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു