Sona Nair: കുന്നുമ്മൽ ശാന്ത എനിക്ക് നിരാശയാണ് തന്നത്! മോഹൻലാൽ ചിത്രത്തിലെ കഥാപാത്രം കരിയറിൽ ഉണ്ടാക്കിയ മാറ്റത്തെ കുറിച്ച് സോനാ നായർ
Sona Nair about charector in mohanlal naran movie: മലയാള സിനിമ സീരിയൽ രംഗത്തെ എക്കാലത്തെയും പ്രമുഖ നടിയാണ് സോനാ നായർ. മുള്ളൻകൊല്ലി വേലായുധനോട് അടങ്ങാത്ത സ്നേഹവും ആരാധനയും ഉള്ള കഥാപാത്രം.....
മലയാളത്തിലെ എക്കാലത്തെയും ബ്ലോക്ക് പാസ്റ്റർ ഹിറ്റുകൾ ഒന്നാണ് മോഹൻലാൽ നായകനായ നരൻ. ജോസഫ് ജോഷി സംവിധാനം ചെയ്ത 25 പുറത്തിറങ്ങിയ ഈ ചിത്രം ഇന്നും ആളുകൾ മടുപ്പില്ലാതെ കാണുന്നു. മോഹൻലാലിന്റെ അഭിനയ ജീവിതത്തിലെ ഏറ്റവും കരുത്തുറ്റ ആവേശം നിറഞ്ഞവുമായ കഥാപാത്രങ്ങളിൽ ഒന്നാണ് മുള്ളൻകൊല്ലി വേലായുധൻ. മുള്ളൻകൊല്ലി എന്ന ഗ്രാമത്തിന്റെ രക്ഷകനും അതേസമയം ഒരു കുഴപ്പക്കാരനുമായ വേലായുധനെ പോലെ തന്നെ ഏറ്റവും കൂടുതൽ ശ്രദ്ധിക്കപ്പെട്ട ഒരു കഥാപാത്രം ആയിരുന്നു കുന്നുമ്മേൽ ശാന്ത.
മുള്ളൻകൊല്ലി വേലായുധനോട് അടങ്ങാത്ത സ്നേഹവും ആരാധനയും ഉള്ള കഥാപാത്രം. ശാന്ത തെറ്റ് ചെയ്യാതിരിക്കാൻ കാവലായി ഇരിക്കുന്ന മുള്ളൻകൊല്ലി വേലായുധൻ. ഈ കോംബോ ആണ് യഥാർത്ഥത്തിൽ പലരും സിനിമയിൽ ഇഷ്ടപെട്ടിരുന്നത് എന്നതും മറ്റൊരു യാഥാർത്ഥ്യം. കരിയറിലെ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങളിൽ ഒന്നാണ് കുന്നുമ്മൽ ശാന്ത എന്ന് തീർത്തും പറയാം. തന്നെ പലരും കുന്നുമ്മൽ ശാന്ത എന്ന പേരിൽ ഇപ്പോഴും തിരിച്ചറിയാറുണ്ട് നടി തന്നെ പല അഭിമുഖങ്ങളിലും പറഞ്ഞിട്ടുണ്ട്.
ALSO READ:മൂകാംബികയിൽ മോദിയുടെ പേരിൽ 10 ടൺ ബസ്മതി അരി കൈമാറി സുരേഷ് ഗോപി! കുടുംബസമേതം ദർശനം നടത്തി
എന്നാൽ കരിയറിൽ ഒരു വഴിത്തിരിവാകെ വായിക്കും എന്ന് കരുതിയ കുന്നുമ്മൽ ശാന്ത തനിക്ക് നിരാശ മാത്രമാണ് നൽകിയത് എന്നാണ് നടി പറയുന്നത്. തന്റെ സിനിമ കരിയറിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഈ കഥാപാത്രത്തിന് സാധിക്കുമെന്ന് കരുതിയെങ്കിലും വലിയ സ്വാധീനമൊന്നും ചെലുത്താൻ സാധിച്ചില്ലെങ്കിലും സോനാ നായർ. എന്നാൽ ആ കഥാപാത്രം ചെയ്യാൻ സാധിച്ചതിൽ തനിക്ക് ഇപ്പോഴും സന്തോഷമുണ്ടെന്നും സോനാ നായർ ഒരു ഓൺലൈൻ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ പറഞ്ഞു.
മലയാള സിനിമ സീരിയൽ രംഗത്തെ എക്കാലത്തെയും പ്രമുഖ നടിയാണ് സോനാ നായർ. മോഹൻലാൽ ചിത്രം ആയ ടി പി ബാലഗോപാലൻ എം എ എന്ന ചിത്രത്തിൽ ബാലതാരമായാണ് സിനിമാരംഗത്തേക്ക് കടന്നുവന്നത്. ശേഷം 1996ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽ കൊട്ടാരം എന്ന സിനിമയിലൂടെയാണ് സോനാ നായർ അഭിനയരംഗത്ത് സജീവമായത്.