Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി

Actress Surabhi lakshmi about Egg Freezing Procedure:ജീവിതത്തിൽ തനിക്ക് ശരിയായ ഒരു പങ്കാളി ഇന്ന് വരും അല്ലെങ്കിൽ നാളെ വരും എന്ന് വിചാരിച്ചുകൊണ്ടാണ് ഇക്കാര്യം നീണ്ടുപോയത്.താൻ ഒരുപാട് കാലമായി ഇതേക്കുറിച്ച് ചിന്തിക്കു​കും ആ​ഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ്.താൻ തന്റെ 20 കളുടെ അവസാനത്തിൽ അല്ലെങ്കിൽ 30ന്റെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്.ആ പ്രക്രിയയ്ക്ക് ശേഷം ഇപ്പോൾ ആലോചിക്കുമ്പോൾ തന്റെ ജീവിതത്തിൽ താൻ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണ് ഇത് എന്നും സുരഭി ലക്ഷ്മി പറയുന്നു. കൂടാതെ ഈയൊരു കാര്യത്തിന് തനിക്ക്....

Actress Surabhi lakshmi: എഗ്ഗ് ഫ്രീസിങ് ചെയ്തു! അനുഭവവും സ്വീകരിക്കേണ്ട മുൻകരുതലുകളെയും കുറിച്ച് നടി സുരഭി ലക്ഷ്മി

Surabhi Lakshmi

Updated On: 

13 Sep 2026 | 08:48 AM

താൻ എഗ്ഗ് ഫ്രീസിങ് പ്രൊസീജിയർ നടത്തിയെന്ന് വെളിപ്പെടുത്തി നടി സുരഭി ലക്ഷ്മി. തന്റെ ജീവിതത്തിൽ കുറച്ചുകൂടി നേരത്തെ എടുക്കേണ്ടിയിരുന്ന തീരുമാനം ആയിരുന്നു ഇത് എന്നും നടി പറയുന്നു. തന്റെ അനുഭവം പങ്കുവെക്കുന്നതിലൂടെ മറ്റൊരാൾക്കെങ്കിലും ശരിയായ സമയത്ത് ഒരു നല്ല തീരുമാനം എടുക്കാൻ സഹായിക്കും എന്ന് പ്രതീക്ഷയിലാണ് താനി കാര്യങ്ങൾ വെളിപ്പെടുത്തുന്നത്. സോഷ്യൽ മീഡിയയിൽ പങ്കുവെച്ച മീഡിയയിലൂടെയാണ് നടി കാര്യങ്ങൾ തുറന്നു പറയുന്നത്.

ശരിയായ ഒരു പങ്കാളി ഇന്ന് വരും അല്ലെങ്കിൽ നാളെ വരും എന്ന് വിചാരിച്ചു

കോട്ടക്കൽ ആസ്റ്റർ മിംസിലെ ഐവിഎഫ് വിഭാഗത്തിന്റെ സഹകരണത്തോടെയാണ് നടി പ്രക്രിയ പൂർത്തിയാക്കിയത്. താൻ തന്റെ 20 കളുടെ അവസാനത്തിൽ അല്ലെങ്കിൽ 30ന്റെ തുടക്കത്തിലോ ചെയ്യേണ്ടിയിരുന്ന ഒരു കാര്യമായിരുന്നു ഇത്. എന്നാൽ ജീവിതത്തിൽ തനിക്ക് ശരിയായ ഒരു പങ്കാളി ഇന്ന് വരും അല്ലെങ്കിൽ നാളെ വരും എന്ന് വിചാരിച്ചുകൊണ്ടാണ് ഇക്കാര്യം നീണ്ടുപോയത്. ഒരുപാട് നാളായി ഫ്രീസ് ചെയ്യണമെന്ന് കരുതുന്നുണ്ടായിരുന്നു എന്നും അവർ പറയുന്നു.താനൊരു നടി ആയതിനാൽ തന്നെ പല തരത്തിലുള്ള ബോധവൽക്കരണ വീഡിയോകൾ ചെയ്യാനുള്ള കാര്യങ്ങൾ നമ്മുടെ സമീപത്ത് എത്തും. അത്തരത്തിൽ എഗ്ഗ് ഫ്രീസിങ്, ഐവിഎഫ് എന്നിങ്ങനെയുള്ള കാര്യങ്ങളെക്കുറിച്ച് ഒരു വീഡിയോ ചെയ്യുവാൻ വേണ്ടി ആസ്റ്റർ മിംസ് എന്നെ സമീപിച്ചിരുന്നു.

ALSO READ:അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം

അപ്പോൾ താൻ അവരോട് പറഞ്ഞത് നിങ്ങൾ കറക്റ്റ് ആയിട്ടുള്ള ആളുടെ അടുത്ത് തന്നെയാണ് എത്തിയത് കാരണം താൻ ഒരുപാട് കാലമായി ഇതേക്കുറിച്ച് ചിന്തിക്കു​കും ആ​ഗ്രഹിക്കുകയും ചെയ്യുന്ന കാര്യമാണ് എന്നാണ്. നിങ്ങൾക്ക് പെട്ടെന്ന് വേണ്ട എന്നുണ്ടെങ്കിൽ താൻ ആ ഒരു പ്രക്രിയ ചെയ്യാൻ തയ്യാറാണ് എന്ന് പറഞ്ഞു. അതിനുശേഷം മറ്റുള്ളവരോട് ഇതിന്റെ അനുഭവങ്ങൾ പങ്കുവെക്കുന്നതാണ് ഏറ്റവും നല്ലത് എന്ന് തനിക്ക് തോന്നി. എങ്കിൽ മാത്രമേ വൈകാരികമായി താൻ ഏതൊരു ഘട്ടത്തിലൂടെയാണ് ആ പ്രക്രിയ ചെയ്തു ചെയ്യുമ്പോൾ കടന്നുപോയത് എന്നൊക്കെ എനിക്ക് സത്യസന്ധമായി അവർക്ക് പറഞ്ഞു നൽകാൻ സാധിക്കുകയുള്ളൂ.

സുരഭിയുടെ വാക്കുകൾ

 

ആ പ്രക്രിയയ്ക്ക് ശേഷം ഇപ്പോൾ ആലോചിക്കുമ്പോൾ തന്റെ ജീവിതത്തിൽ താൻ എടുത്ത ഏറ്റവും വലിയ തീരുമാനങ്ങളിൽ ഒന്നാണ് ഇത് എന്നും സുരഭി ലക്ഷ്മി പറയുന്നു. കൂടാതെ ഈയൊരു കാര്യത്തിന് തനിക്ക് പൂർണ്ണ പിന്തുണ നൽകിയ ഡോക്ടർ അശ്വതി കുമാരനും ആസ്റ്റർ മിംസ് മിറാക്കിൾ ടീമിനും സുരഭി ഹൃദയം നിറഞ്ഞ നന്ദിയും വീഡിയോയിലൂടെ രേഖപ്പെടുത്തുന്നുണ്ട്. സാധാരണയായി ഭ്രൂണം ഫ്രീസ് ചെയ്യുക ക്യാൻസർ പോലുള്ള മഹാ രോഗങ്ങൾ വന്ന് അതിന്റെ ചികിത്സ തുടങ്ങുന്നതിന് തൊട്ടു മുൻപേ ആയിട്ടാണ്.

അങ്ങനെ ചെയ്യുമ്പോൾ ആ ഒരു ചികിത്സയ്ക്ക് ശേഷമുള്ള നമ്മുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞു വരണമെന്ന് ആഗ്രഹിച്ചാൽ നമുക്ക് ആരോഗ്യമുള്ള ഒരു കുഞ്ഞിനെ ലഭിക്കും. അതുപോലെ ഇപ്പോൾ കുട്ടികൾ വേണ്ട എന്ന് കരുതി മാറ്റിവെക്കുന്നവർക്കും എഗ്ഗ് ഫ്രീസ് ചെയ്തു വെക്കാവുന്നതാണ്. അതായത് നമ്മൾ ഒരു 40 വയസ്സനു ശേഷമാണ് ഇപ്പോൾ കുഞ്ഞിനെ ആഗ്രഹിക്കുന്നത് ഉണ്ടെങ്കിൽ 28 വയസ്സിലോ അല്ലെങ്കിൽ 32 വയസ്സിനുള്ളിൽ എഗ്ഗ് ഫ്രീസ് ചെയ്യാവുന്നതാണ്. ഇതൊക്കെയാണ് ഇതുകൊണ്ടുള്ള നേട്ടങ്ങൾ എന്നും നടി പറയുന്നു.

ENGLISH SUMMARY

Actress Surabhi Lakshmi has revealed that she underwent an egg-freezing procedure. She stated that this was a decision she wished she had made earlier in her life. She shared this information in the hope that recounting her experience might help at least one other person make the right decision at the right time. The actress opened up about the matter through a post on social media.

Loading...
Unable to load recommendations.
Follow Us
Related Stories
CM Vijay – Ajith : ലണ്ടനിൽ പറന്നെത്തി തലയ്ക്ക് തലൈവരുടെ വക ഒരു ഹഗ്​, ഏറ്റെടുത്ത് സോഷ്യൽ മീഡിയ
Shamna Kasim : അവസരങ്ങൾ ഒരുപാട് നഷ്ടപ്പെട്ടു, മലയാള സിനിമയ്ക്ക് വേണ്ടി ഡാൻസ് വേണ്ടെന്ന് വച്ചിരുന്നെങ്കിൽ എവിടെയും എത്തില്ലായിരുന്നു – ഷംന കാസിം
Bigg Boss Malayalam Seoson 8: നിങ്ങൾക്കെന്താ ഭയം ആണോ… ​ഗായത്രിയെ എന്തിന് പുറത്താക്കി? ജസീലയെ നിർത്തിപ്പൊരിച്ച് മോഹൻലാൽ
Shamna Kasim Jailer 2 : ‘റൊമ്പ അഴകാ ആടിയിറുക്ക്’ രജനീ കാന്ത് പറഞ്ഞു, ജയിലർ 2 അനുഭവം തുറന്ന് പറഞ്ഞ് ഷംന കാസിം
DC Movie : അവർക്ക് മാത്രം ബി.എം.ഡബ്ല്യൂ, ‘ചന്ദ്ര’യും ഇതർഹിക്കുന്നു ! പരസ്യമായി എതിർത്ത് സാനിയ അയ്യപ്പൻ
Mohanlal-Kalabhavan Shajohn:”ഇരിക്ക് മോനേ ഞാൻ നിനക്ക് മേക്കപ്പ് ചെയ്ത് തരാം”; ലാലേട്ടൻ മേക്കപ്പ് മാനായ കഥ പറഞ്ഞ് കലാഭവൻ ഷാജോൺ
പുഴുങ്ങിയ നേന്ത്രപ്പഴമോ പഴുത്തതോ ആരോ​ഗ്യത്തിന് നല്ലത്
ടാറ്റ നെക്സോണിന് 75000 രൂപ ഡിസ്കൗണ്ട്
പഴയ ഐഫോണിന്റെ വിലയാണ് ഈ സാംസങ് FE ഫോണിന്!
മുറിച്ച തക്കാളി ഫ്രിഡ്ജിൽ എങ്ങനെ സൂക്ഷിക്കാം
പവൻ കല്യാൺ ചെട്ടികുളങ്ങര ക്ഷേത്ര ദർശനം നടത്തുന്നു
തലയ്ക്ക് തലപതി വക ഒരു ബിഗ് ഹഗ്
വൈദ്യുതി മന്ത്രിയുടെ പ്രസംഗത്തിനിടെ കരണ്ട് കട്ട്
വാഷിങ് മെഷിനുള്ളിൽ മൂർഖൻ