Trisha Krishnan : വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ

Actress Trisha Krishnan Vote For Tamil Nadu Assembly Election 2026 : അമ്മയ്ക്കൊപ്പം ചെന്നൈ അൽവേർപേട്ടയിലെ പോളിങ് ബൂത്തിലെത്തിയാണ് നടി തൃഷ കൃഷ്ണൻ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. രാഷ്ട്രീയപരമായ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് ഒഴിഞ്ഞു മാറിയ നടി എല്ലാവരും വോട്ട് ചെയ്യണമെന്ന് മാത്രമാണ് വോട്ട് ചെയ്ത് ശേഷം തൃഷ പ്രതികരിച്ചത്.

Trisha Krishnan : വോട്ട് ചെയ്ത ചിത്രത്തിന് മാസ് ബിജിഎം; തൃഷയുടെ വോട്ട് ആർക്ക്? തൂക്കി സോഷ്യൽ മീഡിയ

Trisha Krishanan

Updated On: 

23 Apr 2026 | 08:16 PM

ചെന്നൈ : നിയമസഭ തിരഞ്ഞെടുപ്പിനായി ഇന്ന് തമിഴ്നാടും പശ്ചിമ ബംഗാളും പോളിങ് ബൂത്തിലേക്കെത്തിയിരുന്നു. രണ്ടാം ഘട്ടങ്ങളിലായി നടക്കുന്ന ബംഗാളിൽ ആദ്യഘട്ടം തിരഞ്ഞെടുപ്പാണ് ഇന്ന് നടന്നത്. തമിഴ്നാട്ടിൽ 234 മണ്ഡലങ്ങളിലേക്ക് ഒറ്റഘട്ടമായിട്ടാണ് തിരഞ്ഞെടുപ്പ് നടന്നത്. തമിഴ് രാഷ്ട്രീയത്തിലേക്ക് നടൻ വിജയ് കൂടി വന്നപ്പോൾ തമിഴകത്തെ തിരഞ്ഞെടുപ്പിന് പുതിയ ഒരു നിറം കൂടി വന്നു. ഇത്തവണ തമിഴ്നാട് തിരഞ്ഞെടുപ്പിലെ തന്നെ എക്കാലത്തെയും റെക്കോർഡ് ഭൂരിപക്ഷമാണ് പോളിങ് രേഖപ്പെടുത്തിയിരിക്കുന്നത്.

തമിഴ്നാട്ടിലെ തിരഞ്ഞെടുപ്പ് ഏറ്റവും ശ്രദ്ധേയമാകുന്ന കോളിവുഡ് താരങ്ങൾ ഒന്നടങ്കം പോളിങ് ബൂത്തിലേക്കെത്തുന്നതാണ്. സൂപ്പർ സ്റ്റാർ രജിനികാന്ത് തുടങ്ങി അജിത് കുമാർ, സൂര്യ, കാർത്തി, ധനുഷ്, തിരഞ്ഞെടുപ്പിൽ മത്സരിക്കുന്ന വിജയ് തുടങ്ങഇ ഒട്ടുമിക്ക തമിഴ് സിനിമ താരങ്ങൾ വോട്ട് രേഖപ്പെടുത്താൻ പോളിങ് ബൂത്തിലെത്തിയിരുന്നു. സൂപ്പർ താരങ്ങൾക്ക് പുറമെ നടി തൃഷ കൃഷ്ണനും പോളിങ് ബൂത്തിലേക്കെത്തിയത് വലിയ ശ്രദ്ധേയമായിരുന്നു. രാവിലെ തന്നെ അമ്മയ്ക്കൊപ്പം ചെന്നൈ അൽവാർപേട്ടിലെ പോളിങ് ബൂത്തിലെത്തിയാണ് തൃഷ തൻ്റെ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തേക്ക് വന്ന നടി മാധ്യപ്രവർത്തകരുടെ രാഷ്ട്രീയപരമായ ചോദ്യങ്ങൾക്ക് ഒഴിഞ്ഞുമാറി നടി എല്ലാവരും വോട്ട് രേഖപ്പെടുത്തി ജനോത്സവത്തിൻ്റെ ഭാഗമാകാണമെന്ന് മാത്രമാണ് പ്രതികരിച്ചത്.

ALSO READ : Dulquer Salman: ഇവിടെ അല്ല അങ്ങ് ചെന്നൈയിലാണ് ദുല്‍ഖര്‍ വോട്ട് ചെയ്തത്; ചിത്രം പങ്കുവെച്ചു താരം

വൈകിട്ട് ട്വിസ്റ്റ്

എന്നാൽ ട്വിസ്റ്റ് അവിടെ അല്ല! താൻ വോട്ട് ചെയ്ത ഫോട്ടോ സോഷ്യൽ മീഡിയയിൽ നടി പങ്കുവെച്ചതോടെയാണ് രാഷ്ട്രീയപരമായതും വ്യക്തിപരമായ ചില ചോദ്യങ്ങൾ മറപടി നൽകി. തൃഷ പങ്കുവെച്ച ചിത്രം കണ്ടതോടെ എല്ലാവർക്കും മനസ്സിലായി നടി ആർക്കാണ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതെന്ന്. വോട്ട് രേഖപ്പെടുത്തിയെന്ന് തെളിയിക്കുന്ന മഷി പുരട്ടിയ കൈ ഉയർത്തി കാണിച്ചുകൊണ്ടുള്ള ചിത്രമാണ് വൈകിട്ടോടെ തൃഷ തൻ്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചത്. വോട്ട് രേഖപ്പെടുത്താനെത്തുന്ന ദൃശ്യങ്ങൾ തൻ്റെ സ്റ്റോറിയിലും നടി പങ്കുവെച്ചിട്ടുണ്ട്. എന്നാൽ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിലെ ബിജിഎം ഏറെ ശ്രദ്ധേയമായത്.

തൃഷയും വിജയിയും ആദ്യമായി വെള്ളിത്തിരയിൽ ഒന്നിച്ച ഗില്ലി സിനിമയിലെ ഗാനമാണ് പോസ്റ്റിന് പശ്ചാത്തലമായി തൃഷ നൽകിയിരിക്കുന്നത്. വിദ്യാസാഗർ ഈണം നൽകിയ ‘അർജുനർ വില്ലു’ ഗാനമാണ് പോസ്റ്റിന് ബിജിഎം ഇട്ടിരിക്കുന്നത്. അതിലും ശ്രദ്ധേയം ഈ ഗാനം ആരംഭിക്കുന്നത് വിസ്സിൽ ശബ്ദവും കൂടിയാണ്. വിസ്സിലാണ് വിജയിയുടെ ടിവികെ പാർട്ടിയുടെ തിരഞ്ഞെടുപ്പ് ചിഹ്നവുമാണ്. ഇതോടെ നടിയുടെ പോസ്റ്റിന് താഴെ കമൻ്റ് ബോക്സിൽ വോട്ട് വിജയിക്കാണ് നൽകിയതെന്ന് ആരാധകർ ഉറപ്പിച്ചു.

തൃഷയുടെ ഇൻസ്റ്റഗ്രാം പോസ്റ്റ്

വിജയിയുടെ വിവാഹമോചനം

അതേസമയം തിരഞ്ഞെടുപ്പിന് പുറമെ വിവാഹമോചനത്തിൻ്റെ വക്കിൽ നിൽക്കുകയാണ് വിജയ്. നടൻ്റെ ഭാര്യ വിവാഹമോചനം ആവശ്യപ്പെട്ട് കോടതിയിൽ നേരിട്ട് ഹർജി സമർപ്പിക്കുകയും ചെയ്തു. ഹർജിയിൽ വിജയിക്ക് മറ്റൊരു നടിയുമായി അവിഹിതബന്ധമുണ്ടെന്ന് ഭാര്യ സുജാത ആരോപിക്കുന്നുണ്ട്. ഈ വാർത്ത പുറത്ത് വന്നതിന് ശേഷം വിജയിയെയും തൃഷയെ ചുറ്റിപ്പറ്റിയുള്ള വാർത്തകൾ ഗോസിപ്പ് കോളങ്ങിൽ നിറഞ്ഞ് നിന്നിരുന്നു. അതിനിടെ ഒരു നിർമ്മാതാവിൻ്റെ മകൻ്റെ വിവാഹത്തിന് വിജയിയും തൃഷയും ഒരുമിച്ചെത്തിയത് ഈ വാർത്തകളുടെ ആക്കം കൂട്ടുകയും ചെയ്തു.

തമിഴ്നാട് തിരഞ്ഞെടുപ്പ്

എന്നാൽ തമിഴ്നാട് തിരഞ്ഞെടുപ്പിൽ 85 ശതമാനത്തോളം വോട്ടാണ് രേഖപ്പെടുത്തിയത്. തമിഴ്നാട് തിരഞ്ഞെടുപ്പ് രാഷ്ട്രീയ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പോളിങ് ശതമാനമാണിത്. അന്തിമ കണക്ക് 86 ശമതാനത്തിൻ്റെ അരികിലേക്കെത്തുമെന്ന് തമിഴ് മാധ്യമങ്ങളുടെ റിപ്പോർട്ട് സൂചിപ്പിക്കുന്നത്. ഏപ്രിൽ 29-ാം തീയതി പശ്ചിമ ബംഗാളിലെ രണ്ടാംഘട്ടം തിരഞ്ഞെടുപ്പ് പൂർത്തിയായി മെയ് നാലിനാണ് കേരളം, തമിഴ്നാട് ഉൾപ്പെടെയുള്ള അഞ്ച് സംസ്ഥാനങ്ങളുടെ നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുക

Follow Us
Related Stories
അന്ന് ഒറ്റയടിക്ക് രണ്ടരക്കോടി പോയി, കാറ് വരെ വിറ്റു… സക്സസിൽ നിന്ന് പടുകുഴിയിലേക്ക് വീണ കഥ പറഞ്ഞ് നിർമ്മാതാവ്
ഈ കോംബോ വർക്കാകും.. പക്ഷേ പാട്ട് കണക്ട് ആവുന്നില്ലല്ലോ… ബെത്ലഹേം കുടുംബയൂണിറ്റിലെ പാട്ടിന് തല്ലും തലോടലും
Actress Padmapriya : ആരും അറിഞ്ഞില്ല, അറിയിച്ചുമില്ല… 46-ാം വയസ്സില്‍ അമ്മയായി പത്മപ്രിയ
‘ഞാൻ പെണ്ണാണ്, ഞാൻ നേരിട്ട അബ്യൂസെല്ലാം ആണുങ്ങളിൽ നിന്നുമാണ്’; വിവാദമായ വരികളെ കുറിച്ച് ഗൗരി ലക്ഷ്മി
എല്ലാത്തിലും അഭിപ്രായം പറയണം എന്ന നിർബന്ധം ശരിയല്ല; സി.ജെ.പി പ്രതിഷേധത്തിൽ പ്രതികരണവുമായി കുഞ്ചാക്കോ ബോബൻ
Major Ravi: വിദ്യാർത്ഥി പ്രക്ഷോഭത്തിനെതിരായ പരാമർശം പിൻവലിച്ചു മാപ്പ് പറയണം! മേജർ രവിക്ക് പ്ലസ് ടു വിദ്യാർത്ഥിനിയുടെ വക്കിൽ നോട്ടീസ്
വെള്ളരിക്ക ദിവസവും കഴിക്കാൻ മടിക്കല്ലേ... ​ഗുണങ്ങൾ ഏറെ
ഉറക്കക്കുറവ് അമിതവണ്ണത്തിന് കാരണമാകുന്നത് എങ്ങനെ?
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ എന്ത് സംഭവിക്കും? അറിയാം
തേനീച്ചയോ കടന്നലോ കുത്തിയാൽ ഉടൻ ചെയ്യേണ്ടത്!
രാഹുൽ ഗാന്ധിയെ പോലീസ് അറസ്റ്റ് ചെയ്യുന്നു
ലോകകപ്പ് ഫൈനൽ കാണാൻ മോഹൻലാൽ എത്തിയപ്പോൾ
Video | ഇങ്ങനെയും ചോളം എടുക്കാം
Video | നായ കുടുങ്ങി പോയി, രക്ഷകൻ എത്തി