Urvashi: ‘വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവ് നോക്കും, എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം’; വിവാഹ ജീവിതത്തെക്കുറിച്ച് ഉർവശി
വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവാണ് നോക്കുന്നതെന്നാണ് ഉർവശി പറയുന്നത്. തന്റെ ഭർത്താവ് വലിയ സപ്പോർട്ടാണെന്നും താനെന്റെ ഇഷ്ടത്തിന് ഉറങ്ങുമെന്നാണ് പറയുന്നത്. ഗോബിനാഥുമായുള്ള പുതിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്.
മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് നടി ഉർവശി. അഭിനയത്തിൽ ഉർവശിക്ക് പകരക്കാരിയില്ലെന്നാണ് പ്രേക്ഷകർ പറയുന്നത്. നിരവധി ചിത്രങ്ങളിലൂടെ മികച്ച കഥാപാത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച താരത്തിന് മികച്ച സഹനടിക്കുള്ള ഈ വർഷത്തെ ദേശീയ പുരസ്കാരം ലഭിച്ചിരുന്നു. ഉർവശിയുടെ സിനിമ കരിയറിൽ വലിയ പിന്തുണ നൽകിയത് താരത്തിന്റെ ഭർത്താവ് ശിവപ്രസാദ് ആണ്. 2013 ലാണ് ശിവപ്രസാദും ഉർവശിയും വിവാഹിതരായത്.
വീട്ടിലെ എല്ലാ കാര്യങ്ങളും ഭർത്താവാണ് നോക്കുന്നതെന്നാണ് ഉർവശി പറയുന്നത്. തന്റെ ഭർത്താവ് വലിയ സപ്പോർട്ടാണെന്നും താനെന്റെ ഇഷ്ടത്തിന് ഉറങ്ങുമെന്നാണ് പറയുന്നത്. ഗോബിനാഥുമായുള്ള പുതിയ അഭിമുഖത്തിലാണ് ഉർവശി ഇക്കാര്യം പറഞ്ഞത്. ഷൂട്ടിംങില്ലെങ്കിൽ താൻ എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കും. വീട്ടിലെ ഒരു കാര്യത്തിലും താൻ തലയിടില്ലെന്നാണ് താരം പറയുന്നത്. നടി ഒറ്റയ്ക്ക് നിന്ന് സമയത്തെ കുറിച്ചും താരം തുറന്നുപറഞ്ഞു.
Also Read:മമ്മൂട്ടി എപ്പോഴാണ് നിങ്ങളെ വിളിച്ചത്? സാന്ദ്രാ തോമസിനോട് 7 ചോദ്യങ്ങളുമായി നിർമാതാവ്
എല്ലാ നോക്കി നടത്തേണ്ടി വന്ന സമയം ഉണ്ടായിരുന്നുവെന്നാണ് ഉർവശി പറയുന്നത്. ഇതും കടന്ന് പോകും എന്ന് അമ്മ പറയുമെന്നും നമ്മളെ നമ്മൾ തന്നെ വിശ്വസിക്കുന്നത് വലിയ കാര്യമാണെന്നും നടി പറയുന്നു. താൻ ദൈവത്തെ വിശ്വസിക്കുന്നു. ഇതുവരെ ദെെവം തന്നെ മുന്നോട്ട് കൊണ്ട് പോയി. സിനിമയിലെ തിരിച്ചടി നേരിട്ട് മുന്നോട്ട് പോകാം. എന്നാൽ ജീവിതത്തിലുണ്ടാകുന്ന തിരിച്ചടികൾ നേരിടുക എളുപ്പമല്ല.
അതേസമയം നടിയുടെ രണ്ടാം വിവാഹമാണ് ഇത്. നടൻ മനോജ് കെ ജയനാണ് ഉർവശിയുടെ ആദ്യ ഭർത്താവ്. ഇവർക്ക് പിറന്ന മകളാണ് തേജാലക്ഷ്മി. മകളും അമ്മയ്ക്ക് പിന്നാലെ സിനിമയിൽ അരങ്ങേറ്റം കുറിക്കാൻ ഒരുങ്ങുകയാണ്.