Actress Usha Haseena: എന്നെയും ജിഹാദിയെന്ന് വിളിച്ചു; അൻസിബയെ ഒറ്റപ്പെടുത്തുകയാണ്; നടി ഉഷ
Actress Usha Haseena slams AMMA:ആദ്യമെല്ലാം കരുതിയത് അമ്മയ്ക്കുള്ളിൽ രണ്ടു ഗ്രൂപ്പാണ് എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നത് മൂന്ന് ഗ്രൂപ്പ് ഉണ്ടെന്നാണ്. ശ്വേതാ മേനോൻ, ടിനി ടോം അങ്ങനെ ഒരു ഗ്രൂപ്പ്. കുക്കു പരമേശ്വരൻ, നീനാ കുറുപ്പ് അങ്ങനെ വേറെ ഒരു ഗ്രൂപ്പ്. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ജയൻ, ജോയ് മാത്യു തുടങ്ങിയവരുടെ മറ്റൊരു ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ്........

Usha Haseena, Ansiba Hassan
അമ്മ സംഘടനയ്ക്കെതിരെ തുറന്നടിച്ച് നടി ഉഷാ ഹസീന. അൻസിബയ്ക്ക് പിന്തുണ നൽകിക്കൊണ്ട് ഗുരുതരമായ കാര്യങ്ങളാണ് ഉഷ ഹസീന മാധ്യമങ്ങളോട് തുറന്നു പറഞ്ഞത്. ആദ്യമെല്ലാം കരുതിയത് അമ്മയ്ക്കുള്ളിൽ രണ്ടു ഗ്രൂപ്പാണ് എന്നാണ്. എന്നാൽ ഇപ്പോൾ മനസ്സിലാകുന്നത് മൂന്ന് ഗ്രൂപ്പ് ഉണ്ടെന്നാണ്. ശ്വേതാ മേനോൻ, ടിനി ടോം അങ്ങനെ ഒരു ഗ്രൂപ്പ്. കുക്കു പരമേശ്വരൻ, നീനാ കുറുപ്പ് അങ്ങനെ വേറെ ഒരു ഗ്രൂപ്പ്. ഇതെല്ലാം കേട്ടുകൊണ്ട് നിൽക്കുന്ന ജയൻ, ജോയ് മാത്യു തുടങ്ങിയവരുടെ മറ്റൊരു ഗ്രൂപ്പ് എന്നിങ്ങനെ മൂന്ന് ഗ്രൂപ്പുകളാണ് ഇപ്പോൾ അമ്മ സംഘടനയിൽ പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത് എന്നാണ് ഉഷ ഹസീന പറയുന്നത്.
അവളെ മാത്രമല്ല എന്നെയും ജിഹാദി എന്ന് വിളിച്ചിട്ടുണ്ട്
അൻസിബയെ ഒറ്റപ്പെടുത്തുന്ന വിവരം ഒക്കെ ആദ്യമേ തന്നെ അറിയാം. കൂടാതെ അൻസിബയെ ജിഹാദി എന്ന് വിളിച്ചിട്ടുണ്ട് എന്ന വിവരം എന്നോടും നീന കുറുപ്പ് പറഞ്ഞിട്ടുണ്ട്. അവളെ മാത്രമല്ല എന്നെയും ജിഹാദി എന്ന് വിളിച്ചിട്ടുണ്ട്. ഞാനും ജിഹാദി ആണെന്ന് പറഞ്ഞതായി അറിഞ്ഞിട്ടുണ്ട്. എന്നെ ആരാണ് വിളിച്ചത് എന്നും എന്നോട് ആരാണ് പറഞ്ഞത് എന്നുള്ള കാര്യങ്ങളൊക്കെ ഞാൻ അമ്മയുടെ മീറ്റിംഗിൽ തന്നെ പറയും. എക്സിക്യൂട്ടീവ് അംഗമായിട്ടുള്ള ഒരാൾ തന്നെയാണ് എന്നെയും ഇത്തരത്തിലുള്ള പരാമർശങ്ങൾ നടത്തിയത് എന്നും ഉഷാ ഹസീന തുറന്നടിച്ചു.
ALSO READ:അൻസിബയല്ലാതെ സാധാരണക്കാർ അവിഹിതം എന്നൊക്കെ പറയുമോ? നീനാ കുറുപ്പ് പറഞ്ഞറിവല്ലേ ഉള്ളൂ; ലക്ഷ്മിപ്രിയ
അമ്മ എന്ന് പറയുന്നത് മതേതര സംഘടനയാണ്
കഴിഞ്ഞ കുടുംബ സംഗമത്തിലാണ് ഇതെല്ലാം തുടങ്ങിയത്. അന്ന് സ്പോൺസർഷിപ്പുമായി ബന്ധപ്പെട്ട് ഒരു അമ്പലത്തിന്റെത് വന്നപ്പോൾ അവൾ പറഞ്ഞു ഒരു മതം സ്ഥാപനങ്ങളുടെയും സ്വീകരിക്കേണ്ടതില്ല എന്ന്. അമ്മ എന്ന് പറയുന്നത് മതേതര സംഘടനയാണ് എന്നും ഇതിനകത്തേക്ക് രാഷ്ട്രീയമോ മറ്റോ മതപരമായ കാര്യങ്ങളോ കൊണ്ടുവരരുത് എന്ന് അവൾ പറഞ്ഞിരുന്നു. അത് ശരിയല്ല എന്ന് പറഞ്ഞതിന്റെ പേരിലാണ് അൻസിപ്പൽക്കെതിരെ ഗൂഢാലോചനകൾ നടന്നത് എന്നും ഉഷാ ഹസീന വ്യക്തമാക്കി.
കഴിഞ്ഞ ദിവസങ്ങളിലായി താര സംഘടനയായ അമ്മ വീണ്ടും വിവാദങ്ങളിൽ ആണ്. നടി അൻസിബാ ഹസൻ രാജിവച്ചതിന് പിന്നാലെ തനിക്ക് അമ്മ സംഘടനക്കുള്ളിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്നു പറഞ്ഞതാണ് അമ്മയെ വീണ്ടും പ്രതിസന്ധിയിലാക്കിയിരിക്കുന്നത്. നടൻ ടിനി ടോം തന്നെ ജിഹാദി എന്ന് വിളിച്ചു. മറ്റ് നടന്മാരുമായി ചേർത്ത് അവിഹിതം പറഞ്ഞു പരത്തി എന്നൊക്കെയായിരുന്നു അൻസിബ വെളിപ്പെടുത്തിയത്. മാത്രമല്ല അമ്മയിലെ ഒരു എക്സിക്യൂട്ടീവ് അംഗം തനിക്കെതിരെ വ്യാജ പരാതി നൽകിയതിനെ തുടർന്ന് മൂന്നു മണിക്കൂറോളം തൃപ്പൂണിത്തറ പോലീസ് സ്റ്റേഷനിൽ താൻ അപമാനിക്കപ്പെട്ടു എന്നും പറഞ്ഞു.
ഇതിന് പിന്നാലെ നടി ലക്ഷ്മിപ്രിയ താനാണ് അൻസിബയ്ക്ക് എതിരെ പരാതി നൽകിയ ആ എക്സിക്യൂട്ടീവ് അംഗമെന്ന് പറഞ്ഞുകൊണ്ട് രംഗത്തെത്തിയിരുന്നു. തനിക്ക് അൻസിബ അയച്ച ഒരു മെസ്സേജ് കാരണം കുടുംബത്തിൽ പ്രശ്നങ്ങൾ ഉണ്ടായി എന്നും ആ മെസ്സേജിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ചോദിച്ചു വിളിച്ചപ്പോഴും അതിനെ പ്രതികരിക്കാൻ തയ്യാറല്ലാതെ തിരക്കാണെന്ന് പറഞ്ഞു ഒഴിഞ്ഞു. അതിന് പിന്നാലെയാണ് താൻ പരാതി നൽകിയത് എന്നാണ് ലക്ഷ്മിപ്രിയ ഇതിന് നൽകുന്ന വിശദീകരണം. മാത്രമല്ല തന്നെയും ടിനിടോമിനെയും എല്ലാം ഇവർ ലക്ഷ്യം വയ്ക്കുകയാണ് എല്ലാവരെയും രാജിവെപ്പിക്കുക എന്ന ഉദ്ദേശമാണ് അൻസിബയ്ക്കും നീനക്കുറിപ്പിനും. അൻസിബയെ ജിഹാദി എന്ന് വിളിച്ചത് അവൾ കേട്ടിട്ടില്ലല്ലോ നീനാക്കുറിപ്പ് പറഞ്ഞ അറിവല്ലേ ഉള്ളൂ എന്നീ ന്യായങ്ങളാണ് ലക്ഷ്മി പ്രിയ നിരത്തുന്നത്.
ENGLISH SUMMARY
Actress Usha Hasina has openly spoken out against the AMMA organization. I know about the isolation of Ansiba firsthand. In addition, Nina Kurup has also told me that Ansiba has been called a jihadi. Not only her, I have also been called a jihadi. I have also come to know that I have been called a jihadi.