“എന്നെ കാസ്റ്റ് ചെയ്യാൻ പിന്നീട് ആളുകൾ ഭയപ്പെട്ടു”; കിംഗ് ഓഫ് കൊത്തയുടെ പരാജയം കരിയറിനെ ബാധിച്ചുവെന്ന് ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi Opens Up About Career Struggles After King of Kotha: ചില വിമർശനങ്ങളെല്ലാം ശരിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ട് എന്ന് ഐശ്വര്യ ലക്ഷ്മി സമ്മതിക്കുന്നുണ്ട്. വൈകാരിക രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ താൻ പരിമിതികൾ നേരിട്ടിരുന്നു. എന്നാൽ അത്തരം ഒരു വിമർശനം ഉയർന്ന ഘട്ടത്തിൽ താൻ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകി

“എന്നെ കാസ്റ്റ് ചെയ്യാൻ പിന്നീട് ആളുകൾ ഭയപ്പെട്ടു”; കിംഗ് ഓഫ് കൊത്തയുടെ പരാജയം കരിയറിനെ ബാധിച്ചുവെന്ന് ഐശ്വര്യ ലക്ഷ്മി

ഐശ്വര്യ ലക്ഷ്മി രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ നിന്നും

Published: 

07 Sep 2026 | 08:44 PM

മലയാളി പ്രേക്ഷർ വലിയ പ്രതീക്ഷയോടെ കാത്തിരുന്ന സിനിമയായിരുന്നു ദുൽഖർ സൽമാനും ഐശ്വര്യ ലക്ഷ്മിയും പ്രധാന വേഷങ്ങളിൽ എത്തിയ കിംഗ് ഓഫ് കൊത്ത. ജോഷിയൂടെ മകൻ അഭിലാഷ് ജോഷിയാണ് സിനിമ സംവിധാനം ചെയ്തത്. വേഫറർ ഫിലിംസിൻ്റെ ബാനറിൽ ദുൽഖർ സൽമാൻ തന്നെയായിരുന്നു സിനിമ നിർമ്മിച്ചത്. മലയാളത്തിലെ ഒരു ബിഗ് ബജറ്റ് ചിത്രമായി എത്തിയ സിനിമക്ക് പക്ഷേ പ്രതീക്ഷിച്ച സ്വീകാര്യത നേടാനായില്ല. മാത്രമല്ല വലിയ വിമർശനങ്ങളും സിനിമ നേരിട്ടു. ചിത്രത്തിൻ്റെ പരാജയം തൻ്റെ കരിയറിനെ തന്നെ ബാധിച്ചു എന്ന് തുറന്നു പറയുകയാണ് ഇപ്പോൾ ഐശ്വര്യ ലക്ഷ്മി.

കിംഗ് ഓഫ് കൊത്തക്ക് ശേഷം തന്നെ മറ്റൊരു മലയാള സിനിമയിലേക്ക് കാസ്റ്റ് ചെയ്യാൻ ആളുകൾ ഭയപ്പെട്ടു എന്ന് രഞ്ജിനി ഹരിദാസിന് നൽകിയ അഭിമുഖത്തിൽ താരം വെളിപ്പെടുത്തി. കൊവിഡ് മുതലാണ് മാറ്റങ്ങളുടെ തുടക്കം, എന്നാൽ 2024-ൽ കിംഗ് ഓഫ് കൊത്ത പുറത്തുവന്നതോടെയാണ് കാര്യങ്ങൾ ആകെ മാറി മറിയുന്നത് എന്നും ഐശ്വര്യ ലക്ഷ്മി പറയുന്നു.

കൊവിഡ് മുതലങ്ങോട്ട് ഏകദേശം മുന്ന് വർഷത്തേക്ക് എല്ലാം സ്ലോവായിരുന്നു. താൻ ആഗ്രഹിച്ചതുപോലെ കാര്യങ്ങൾ മുന്നോട്ടുപോകുന്നുണ്ടായിരുന്നില്ല. എങ്കിലും ധാരാളം സിനിമകൾ അപ്പോഴും ഉണ്ടായിരുന്നു. പിന്നീടാണ് 2024-ൽ ‘കിംഗ് ഓഫ് കൊത്ത’ റിലീസാകുന്നത്. വലിയ ഹൈപ്പോടുകുടിയാണ് സിനിമ തീയറ്ററുകളിൽ എത്തിയത്. ആ സിനിമ ഉണ്ടാക്കിയ റിയാക്ഷൻ തൻ്റെ കരിയറിനെ തന്നെ ബാധിച്ചു. “ മലയാളത്തിൽ പിന്നീട് എന്നെ കാസ്റ്റ് ചെയ്യാൻ ആളുകൾ പേടിക്കുന്നതുപോലെ തോന്നി” ഇത് തൻ്റെ തോന്നലാകാമെന്നും ഐശ്വര്യ ലക്ഷമി കൂട്ടിച്ചേർക്കുന്നുണ്ട്.

Also Read: Helen of Sparta: “നിയമത്തിൻ്റെ വഴിയെ പോയി എൻ്റെ ചെരിപ്പ് തേഞ്ഞു”; തെറി പറയുന്നതിൽ ഹെലൻ ഓഫ് സ്പാർട്ടയുടെ വിശദീകരണം ഇങ്ങനെ

സിനിമക്കെതിരെ വലിയ വിമർശനം സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ഉയർന്നു. താൻ മാത്രമല്ല ദുൽഖർ സൽമാനും, സംവിധായകനും മറ്റു അണിയറ പ്രവർത്തകരുമെല്ലാം ട്രോളുകൾ നേരിടേണ്ടതായി വന്നു. തൻ്റെ ഡയലോഗ് ഡെലിവറിയെ കുറിച്ചായിരുന്നു മറ്റൊരു വിമർശനം. അഭിനയതാവ് എന്ന നിലയിൽ തന്നെ ചോദൂം ചെയ്യപ്പെട്ടു എന്നും താരം തുറന്നു പറയുന്നു.

എന്നാൽ വിമർശനങ്ങളെ സ്വാഗതം ചെയ്യാറുണ്ടെന്നും ചില വിമർശനങ്ങളെല്ലാം ശരിയാണെന്ന് തനിക്ക് തന്നെ തോന്നിയിട്ടുണ്ട് എന്നും ഐശ്വര്യ ലക്ഷ്മി സമ്മതിക്കുന്നുണ്ട്. വൈകാരിക രംഗങ്ങൾ അഭിനയിച്ച് ഫലിപ്പിക്കുന്നതിൽ താൻ പരിമിതികൾ നേരിട്ടിരുന്നു. എന്നാൽ അത്തരം ഒരു വിമർശനം ഉയർന്ന ഘട്ടത്തിൽ താൻ അക്കാര്യത്തിൽ കൂടുതൽ ശ്രദ്ധ നൽകുകയും അഭിനയം മെച്ചപ്പെടുത്തുകയും ചെയ്തു എന്നും ഐശ്വര്യ ലക്ഷ്മി ആത്മവിശ്വാസത്തോടെ പറയുന്നു.

English Summary

Actress Aishwarya Lekshmi revealed that the box-office failure and heavy criticism of King of Kotha severely affected her career, making filmmakers hesitant to cast her in Malayalam movies afterwards.

Loading...
Unable to load recommendations.
Follow Us
Related Stories
Urvashi – Silk Smitha: “എനിക്കുവേണ്ടി കോസ്റ്റ്യൂം ഡിസൈൻ ചെയ്യണമെന്ന് സ്മിത പറയുമായിരുന്നു”; സിൽക്ക് സ്മിതയുമായി ഉണ്ടായിരുന്ന അടുപ്പത്തെ കുറിച്ച് ഉർവ്വശി
Helen of Sparta: “നിയമത്തിൻ്റെ വഴിയെ പോയി എൻ്റെ ചെരിപ്പ് തേഞ്ഞു”; തെറി പറയുന്നതിൽ ഹെലൻ ഓഫ് സ്പാർട്ടയുടെ വിശദീകരണം ഇങ്ങനെ
Mammootty: പ്രായം 75, പക്ഷെ വർക്കൗട്ടിലും ഡയറ്റിലും ഒരു വിട്ടുവീഴ്ചയുമില്ല; മമ്മൂട്ടിയുടെ ഒരു ദിവസത്തെ ഡയറ്റ് പ്ലാൻ അറിയാം!
Mammootty : ധനുഷ് വരെ സൈഡായി, എജ്ജാതി സ്വാ​ഗ് ! ഓം ടീസറിൽ മമ്മൂട്ടിയുടെ വിളയാട്ടം
Jayam Ravi-Kenisha Viral Video: ഒരുമിച്ചിരുന്ന് പുകവലിച്ച് ജയം രവിയും കെനീഷയും ? കഞ്ചാവ് എന്ന് ആരോപണം
Big Boss Malayalam’s Season 8: അദ്ദേഹം ക്രിമിനലാണെന്ന് ആരു പറഞ്ഞു? പുരുഷ കമ്മീഷൻ വരട്ടെയെന്ന് ശ്രീലക്ഷ്മി അറക്കൽ; തമ്മിലടിച്ച് റിനിയും രാഹുലും
PCOD ലക്ഷണങ്ങൾ എന്തെല്ലാം?
പുതിയ ബലെനൊ വില 6.09 ലക്ഷം മുതൽ, കിടിലൻ ലുക്കും കൂടുതൽ ഫീച്ചേഴ്സും
പ്രമേഹത്തിന്റെ ഈ 'സൈലന്റ്' ലക്ഷണങ്ങൾ നിങ്ങൾ അറിയാതെ പോകരുത്
എല്ലാദിവസവും സോപ്പ് തേച്ച് ആണോ കുളിക്കുന്നത്?
ഡൽഹിയിൽ കുട്ടികളുടെ ഹോസ്റ്റൽ തകർന്നു വീണപ്പോൾ
Viral Video | ആ 21 വയസ്സുകാരൻ ലോക ശ്രദ്ധ നേടിയത്
Thrissur Accident Video | 8 പേർ മരിച്ച കയ്പമംഗലത്തെ അപകടം
കോഴിക്കോട് വാഹനം നിർത്തി PSC ഉദ്യോഗാർഥികളെ നേരിൽ കണ്ട് മുഖ്യമന്ത്രി