Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി

Aishwarya Lekshmi: ജീവിതത്തിൽ തന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ട് എന്നും ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി അല്ലാതിരുന്നിട്ട് കൂടി ആ വ്യക്തിയിൽ നിന്നും ചതി നേരിട്ടു. ഒരു വ്യക്തി തന്നെ എളുപ്പത്തിൽ ചതിച്ചപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് നടി പറയുന്നത്. ആ ബന്ധം എല്ലാം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്. ഒരു പെൺകുട്ടി തന്നെ വന്ന് എനിക്കൊരു കഥ പറയാനുണ്ടെന്ന്...

Aishwarya Lekshmi: ജീവിതത്തിൽ ഏറെ വിശ്വസിച്ച ആ പുരുഷൻ എന്നെ ചതിച്ചു; ഐശ്വര്യ ലക്ഷ്മി

Man Drinking From Water Bottle Outdoors, Low Angle View

Published: 

10 Sep 2026 | 02:20 PM

ജീവിതത്തിൽ ഏറെ വിശ്വസിച്ച ഒരു വ്യക്തിയിൽ നിന്നും താൻ ചതിക്കപ്പെട്ടിട്ടുണ്ടെന്ന് നടി ഐശ്വര്യ ലക്ഷ്മി. താൻ അങ്ങനെ ആർക്കു മുന്നിലും പെട്ടെന്ന് വീണുപോകുന്ന ഒരു വ്യക്തിയല്ല എന്നിട്ട് കൂടി തനിക്ക് ആ ബന്ധത്തിൽ നിന്നും മോശമായിട്ടുള്ള ഒരു സാഹചര്യം ആണ് ഉണ്ടായത് എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. ജീവിതത്തിൽ തന്നെ ഒരു പുരുഷൻ ചതിച്ചിട്ടുണ്ട് എന്നും ആരേയും പെട്ടെന്ന് വിശ്വസിക്കുന്ന ഒരു വ്യക്തി അല്ലാതിരുന്നിട്ട് കൂടി ആ വ്യക്തിയിൽ നിന്നും ചതി നേരിട്ടു.

ആങ്ങനെ ഒരു വ്യക്തി തന്നെ എളുപ്പത്തിൽ ചതിച്ചപ്പോൾ അത് തന്നെ വല്ലാതെ വേദനിപ്പിച്ചു എന്നാണ് നടി പറയുന്നത്. ആ ബന്ധം എല്ലാം അവസാനിച്ച ശേഷമാണ് ഞാൻ കാര്യങ്ങൾ അറിയുന്നത്. ഒരു പെൺകുട്ടി തന്നെ വന്ന് എനിക്കൊരു കഥ പറയാനുണ്ടെന്ന് പറഞ്ഞുകൊണ്ട് എന്നോട് കാര്യങ്ങൾ പറയുകയായിരുന്നു.

ആ കുട്ടിയോട് ദേഷ്യവും ഒന്നും തോന്നിയില്ല…

പക്ഷെ തനിക്ക് ആ കുട്ടിയോട് ദേഷ്യവും ഒന്നും തോന്നിയില്ല കാരണം അത് അവളുടെ തെറ്റല്ലായിരുന്നു എന്നാണ് ഐശ്വര്യ ലക്ഷ്മി പറയുന്നത്. മാത്രമല്ല തനിക്കെതിരെ വരുന്ന വ്യാജ വാർത്തകളെക്കുറിച്ചും ​ഗോസിപ്പുകളെ കുറിച്ചും നടി പ്രതികരിച്ചു.തനിക്കെതിരെ വരുന്ന വ്യാജവാർത്തകൾ എല്ലാം തന്നെ ആദ്യം കാണുന്നത് അച്ഛനാണ്.

ALSO READ:തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?

കാരണം അച്ഛനാണ് ഇപ്പോൾ 24 മണിക്കൂറും യൂട്യൂബിലും സോഷ്യൽ മീഡിയയിലും സജീവമായിരിക്കുന്നത്. ഒരു വീഡിയോയിൽ തന്റെ മാതാപിതാക്കൾ കല്യാണത്തിന് വേണ്ടി ഒരു കിലോ സ്വർണ്ണം വാങ്ങി എന്ന ഒരു രീതിയിൽ ഒരു വാർത്ത പ്രചരിച്ചിരുന്നത്. എന്നാൽ ആ വാർത്തകളെയും ഇപ്പോൾ താരം തള്ളിക്കളയുകയാണ്. രഞ്ജിനി ഹരിദാസിന് നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യത്തെക്കുറിച്ച് മനസ്സ് തുറന്നത്.

അതേസമയം ആലപ്പി അഷ്റഫ് ആയിരുന്നു അദ്ദേഹത്തിന്റെ യൂട്യൂബ് ചാനൽ വഴി ഐശ്വര്യ ലക്ഷ്മിയെ കുറിച്ച് ഇത്തരത്തിൽ ഒരു വ്യാജവാർത്ത പ്രചരിപ്പിച്ചത്. നടിയുടെ മാതാപിതാക്കൾ അവരുടെ വിവാഹത്തിനുവേണ്ടി ഒരു കിലോ സ്വർണം അടക്കമുള്ളവ കരുതിയിരുന്നു എന്നാൽ അവർ അതിനൊന്നും അനുസരിക്കാതെ സിനിമയിലേക്ക് കടന്നു വരികയായിരുന്നു എന്നായിരുന്നു ആലപ്പി അഷ്റഫിന്റെ വാർത്ത. ഐശ്വര്യയുടെ ഒരു ബന്ധു വെളിപ്പെടുത്തി എന്നായിരുന്നു ആലപ്പി അഷ്റഫ് അവകാശപ്പെട്ടിരുന്നത് മാത്രമല്ല താരം വാങ്ങി നൽകിയ സാരി വരെ അമ്മ നിരസിച്ചു എന്നും ഐശ്വര്യ സിനിമയെ ഒരുപാട് സ്നേഹിക്കുമ്പോൾ അവരുടെ മാതാപിതാക്കൾ അത്രത്തോളം സിനിമയെ വെറുക്കുന്നുണ്ടെന്ന് ആയിരുന്നു ആലപ്പി അഷ്റഫ് അന്ന് പറഞ്ഞത്.

ENGLISH SUMMARY

Actress Aishwarya Lekshmi has revealed that she was betrayed by someone she trusted deeply. She notes that she is not the type of person to let her guard down easily or fall for someone quickly; yet, despite this, she ended up in a distressing situation due to that relationship. She shared that a man betrayed her, and she suffered this deception even though she is not someone who places her trust in others easily.

Loading...
Unable to load recommendations.
Follow Us
Related Stories
“അന്നും സ്റ്റാർ അവളാണ്”; കൽപ്പനയുടെ പഴയ കുസൃതികൾ ഓർത്തെടുത്ത് ഉർവ്വശി
“ആരാണ് അവർക്കതിനുള്ള സ്വാതന്ത്ര്യം കൊടുക്കുന്നത്, ടിനി ടോം ആ ചെയ്തത് തെറ്റ്”; വിമർശനവുമായി ഉർവ്വശി
Big Boss Malayalam Season 8: തിരിച്ചെടുക്കുമെന്ന് പറഞ്ഞ് ബിഗ് ബോസും ജസീലയും ചേർന്ന് മറ്റു മത്സരാർത്ഥികളെ പറ്റിച്ചോ? ഗായത്രിയെ ചതിച്ചു പുറത്താക്കിയതോ?
Mohanlal – Jude Antony : L 370 നമ്മൾ ഒന്നൊന്നര പൊളി പൊളിക്കും! മോഹൻലാൽ – ജൂഡ് ആന്റണി കോംബോയിൽ പുതിയ പടം ഓൺ
Bigg Boss Malayalam Seoson 8 : മട്ടനും മീനും കിട്ടും… ‌പക്ഷേ ഒരുപാട് പഠിച്ചു, ജയിൽ അനുഭവങ്ങൾ വിവരിച്ച് വിക്കി ത​ഗ്
Big Boss Malayalam Season 8: ” yes im evicted..!” പ്രാങ്ക് ആകുമെന്ന് കരുതി, ഇത് ന്യായമാണോ? ; വീഡിയോയുമായി ഗായത്രി സുരേഷ്
നിന്നുകൊണ്ടാണോ വെള്ളം കുടിക്കാറ്?
ഗോള്‍ഡ് സ്‌കീമല്ല, ഈ തന്ത്രമാണ് ഇപ്പോള്‍ സ്വര്‍ണം വാങ്ങാന്‍ ബെസ്റ്റ്‌
യൂറോപ്പ് പോലെ ഇനി ഗൾഫും; ആറ് രാജ്യങ്ങളിലേക്ക് ഒറ്റ വിസയുമായി ജി.സി.സി
രണ്ട് നോട്ട് പ്രോ 5G സ്മാർട്ട്ഫോണുകൾ വരുന്നുണ്ട്!
പെട്രോൾ അടിച്ച് തീരൂം മുമ്പ് കാർ എടുത്തൂ, വയോധികന് ഗുരുതര പരിക്ക്
Viral Video | ജോലി പൂർത്തിയാക്കിയ കെഎസ്ആർടിസി ഉദ്യോഗസ്ഥൻ
കാറിടിച്ച് പരിക്കേറ്റ പുലി വനംവകുപ്പുകാരെ ആക്രമിച്ചു
നീലഗിരി ഗൂഡലൂർ ടൗണിൽ കാട്ടാന ഇറങ്ങിയപ്പോൾ