Dhyan Sreenivasan: എന്നോട് നിർമ്മാതാവ് പറഞ്ഞ ആ മോശം കഥ ധ്യാനെ വെച്ച് ചെയ്യാനിരിക്കുകയാണ്, വിവാദങ്ങളോട് അഖിൽ മാരാർ

Dhyan Sreenivasan's Controversial Comment : കള്ളപ്പണം വെളിപ്പിക്കാൻ വേണ്ടിയിട്ടാണ് സിനിമ എടുക്കുന്നതെങ്കിൽ എങ്ങനെയാണ് സിനിമയിലൂടെ കള്ളപ്പണം വെളിപ്പിക്കുന്നത് ആരോപണം ഉന്നയിക്കുന്ന ആൾ തന്നെ വ്യക്തമാക്കണം

Dhyan Sreenivasan: എന്നോട് നിർമ്മാതാവ് പറഞ്ഞ ആ മോശം കഥ ധ്യാനെ വെച്ച് ചെയ്യാനിരിക്കുകയാണ്, വിവാദങ്ങളോട് അഖിൽ മാരാർ

Dhyan Sreenivasan Akhil Maraar

Published: 

01 Mar 2025 13:23 PM

കൊച്ചി: അഭിമുഖത്തിനിടയിൽ ധ്യാൻ ശ്രീനിവാസനുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ആപ് കൈസേ ഹോ എന്ന ചിത്രത്തിൻ്റെ പ്രമോഷൻ ചടങ്ങുകൾക്കിടയിൽ ധ്യാൻ ശ്രീനിവാസനോട് കള്ളപ്പണം വെളുപ്പിക്കാൻ വേണ്ടിയാണോ അദ്ദേഹത്തെ തന്നെ നായകനാക്കി പടമെടുക്കുന്നതെന്ന മാധ്യമ പ്രവർത്തകൻ്റെ ചോദ്യത്തോടാണ് ധ്യാൻ ശ്രീനിവാസൻ രൂക്ഷമായി പ്രതികരിച്ചത്.  പിന്നാലെ ഇത് സംബന്ധിച്ചുള്ള ചർച്ചകളും സോഷ്യൽ മീഡിയയിൽ സജീവമായി കഴിഞ്ഞു. ഇപ്പോഴിതാ വിഷയത്തിൽ തൻ്റെ അഭിപ്രായം വ്യക്തമാക്കിയിരിക്കുകയാണ് സംവിധായകനും ബിഗ് ബോസ്  ജേതാവുമായ അഖിൽ മാരാർ.

ബിഗ് ബോസ് കഴിഞ്ഞ് ഇറങ്ങിയ സമയത്ത്  തൻ്റെ അടുത്ത് ഒരു മോശം കഥയുമായി ഒരു നിർമ്മാതാവ് സമീപിച്ചിരുന്നെന്നും അപ്പോൾ തന്നെ ആ കഥ ഒരിക്കലും സിനിമയാക്കരുതെന്ന് പറഞ്ഞിരുന്നെന്നും അഖിൽ പറയുന്നു. എന്നാൽ ആ ചിത്രം ധ്യാൻ ശ്രീനിവാസനെ കൊണ്ട് ചെയ്യിക്കാനുള്ള ശ്രമത്തിലാണ് ആ നിർമ്മാതാവെന്നും അഖിൽ മാരാർ വ്യക്തമാക്കുന്നുണ്ട്. കള്ളപ്പണ ആരോപണ തർക്കത്തെ പറ്റിയും അഖിൽ മാരർ പറയുന്നു.

കളളപ്പണ ഇടപാട് എങ്ങനെയെന്ന് അറിയോ? നിങ്ങൾ ആർക്കെങ്കിലും അറിയാമോ?  കള്ളപ്പണം വെളിപ്പിക്കാൻ വേണ്ടിയിട്ടാണ് സിനിമ എടുക്കുന്നതെങ്കിൽ എങ്ങനെയാണ് സിനിമയിലൂടെ കള്ളപ്പണം വെളിപ്പെടുത്തുന്നതെന്ന് ആദ്യം ഒരു വീഡിയോ ചെയ്യ്. നമ്മൾ ഒരാളുടെ മുഖത്ത് നോക്കിയിട്ട് ഈ രാജ്യത്ത് കുറ്റകരമാകുന്ന ഒരു ആരോപണം ഉന്നയിക്കുകയാണ്. കള്ളപ്പണം വെളിപ്പെടുക്കുക, ഹവാല ഇടപാട് നടത്തുക ഇതൊക്കെ ഒരു രാജ്യത്ത് രാജ്യദ്രോഹപരമായ വിഷയങ്ങളാണ്. അപ്പോ അത് നിങ്ങളുടെ ഒപ്പം എപ്പോഴും നിൽക്കുന്ന, ഇരിക്കുന്ന ഒരു നടനെതിരെ നിങ്ങൾ ഉന്നയിക്കുമ്പോൾ എന്തെങ്കിലും അധികാരികത വേണം.

ധ്യാൻ എത്ര രൂപ ആ സിനിമയ്ക്ക് വാങ്ങിയിട്ടുണ്ട്?  10 ലക്ഷം രൂപയേ വാങ്ങിയിട്ടുള്ളൂ. 25 ലക്ഷം വാങ്ങിയിട്ടുണ്ടോ? 50 ലക്ഷം വാങ്ങിയിട്ടുണ്ടോ? ഈ വാങ്ങിച്ചതിൽ എത്ര രൂപ അക്കൗണ്ടിൽ വാങ്ങി? അക്കൗണ്ടിൽ വാങ്ങിയതിന് അദ്ദേഹം ജിഎസ്റ്റി അടച്ചിട്ടുണ്ടോ? ഐടി റിട്ടേൺ ഫയൽ ചെയ്തിട്ടുണ്ടോ? ബാക്കി ലിക്വഡ് ആയിട് വാങ്ങിയിട്ടുണ്ടോ? ഇതൊക്കെ അന്വേഷിച്ച് നോക്കണം. ഇതൊക്കെ അറിഞ്ഞിട്ട് ഒരാളുടെ മുഖത്ത് നോക്കിയിട്ട് വളരെ മോശമായ ഒരു ആരോപണം ഉന്നയിക്കേണ്ടത്.

നമ്മൾ ഒരു ആരോപണം ഉന്നയിക്കുന്നത് നല്ലതാണ്. പക്ഷേ അധികാരികത വേണം. അതിനു സാധൂകരിക്കാനുള്ള ബോധം ഉണ്ടാവണം. അതുകൊണ്ട് കള്ളപ്പണം എങ്ങനെ സിനിമയിൽ വെളിപ്പെടുക്കാം എന്നുള്ളത് നിങ്ങൾ ആർക്കെങ്കിലും അറിയാമെങ്കിൽ നിങ്ങൾ ഒരു വീഡിയോ ചെയ്ത് കൃത്യമായി ഇടുക. ഏത് രീതിയിലാണ് മലയാള സിനിമയിൽ കള്ളപ്പണം വെളിപ്പിക്കപ്പെടുന്നത് എന്ന് നിങ്ങൾ കൃത്യമായി പറയുമ്പോൾ ജനത്തിന് മനസ്സിലാകും- അഖിൽ മാരാർ പറയുന്നു.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ