Alleppey Ashraf: ‘ശ്വേത മേനോനെതിരേ ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ? തീരുമാനം തെറ്റിയാൽ ‘അമ്മ’ സംഘടനയുടെ പതനം’: ആലപ്പി അഷ്റഫ്

Alleppey Ashraf on AMMA Election: ശ്വേത മോനോനെ ബി​ഗ് ബോസിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ചും അഷ്റഫ് പറയുന്നുണ്ട്. കല്ലുവെച്ച നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ട് പിടിച്ച് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത് മോഹൻലാലാണ്.

Alleppey Ashraf: ശ്വേത മേനോനെതിരേ ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ? തീരുമാനം തെറ്റിയാൽ ‘അമ്മ’ സംഘടനയുടെ പതനം: ആലപ്പി അഷ്റഫ്

ആലപ്പി അഷ്റഫ്, ശ്വേത മേനോൻ, ജഗദീഷ്.

Published: 

30 Jul 2025 11:40 AM

മലയാള സിനിമ താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ് അടുക്കുന്നു. ഓഗസ്റ്റ് 15ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംഘടനയുടെ തലപ്പത്ത് ഇനിയാര് എന്ന ചോദ്യത്തിനുള്ള ഉത്തരമാകും. മുൻ വർഷങ്ങളിൽ കാണത്ത രീതിയിലുള്ള മത്സരമാണ് സംഘടനയ്ക്ക് അകത്ത് ഇത്തവണ ഉണ്ടാകുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത് . എന്നാൽ ഇതിനിടെയിൽ വലിയ തരത്തിലുള്ള വിവാദങ്ങളും ഉയരുന്നുണ്ട്. നടൻ ബാബുരാജ് ജനറല്‍ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിക്കുന്നതാണ് വിവാദങ്ങൾക്ക് കാരണം.

ഇപ്പോഴിതാ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേതാ മേനോനെയും ജ​ഗ​ദീഷിനെയും കുറിച്ച് ആലപ്പി അഷ്റഫ് പറഞ്ഞ വാക്കുകളാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. സത്യസന്ധനായ ഒരാൾ അമ്മയുടെ തലപ്പത്തേക്ക് വന്നില്ലെങ്കിൽ സംഘടന വീണ്ടും പതനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് അഷ്റഫ് പറയുന്നത്. ശ്വേതാ എത്തുന്നതോടെ അമ്മ സംഘടനയ്ക്ക് ഒരു വിവാദ നായിക കൂടി തലപ്പത്ത് വന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂവെന്നാണ് അഷ്റഫ് പറയുന്നത്.

സംഘടനയുടെ തലപ്പത്തേക്ക് എത്തുന്നയാളുടെ ജീവിതം സത്യസന്ധമായിരിക്കണം. ആ ആളുടെ ഇടപെടൽ മ​ഹത്വമുള്ളതായിരിക്കണം. ഇത്തരം ​ഗുണങ്ങളാൽ സമ്പന്നനായ ഒരാളായിരിക്കണം അമ്മയുടെ തലപ്പത്തും വരേണ്ടതെന്നും ഇങ്ങനെ സംഭവിച്ചില്ലെങ്കിൽ സംഘടന വീണ്ടും ഒരു പതനത്തിലേക്ക് കൂപ്പുകുത്തുമെന്നാണ് അഷ്റഫ് പറയുന്നത്. ഇതിൽ പ്രസിഡന്റ് സ്ഥാനം പ്രധാനമാണെന്നും . സംഘടനയിലെ ഒരോ അം​ഗവും വളരെ ​ഗൗരവമായി ചിന്തിച്ച് ചെയ്യേണ്ട കാര്യമാണ് ഇതെന്നുമാണ് അദ്ദേഹം പറയുന്നത്. അം​ഗങ്ങൾക്ക് തെറ്റ് പറ്റിയാൽ സംഘടനയുടെ പതനം മാത്രമല്ല നൂറ് കണക്കിന് ആളുകൾക്ക് ലഭിക്കുന്ന പെൻഷനും മറ്റ് ആനുകൂല്യങ്ങളും എല്ലാം ഇല്ലാതാകും.

Also Read:അമ്മ തെരഞ്ഞെടുപ്പ് അന്തിമ മത്സര ചിത്രം നാളെ അറിയാം, മത്സരിക്കാൻ ഉറച്ച് ബാബുരാജ്! അമ്മ’യുടെ തലപ്പത്ത് ആരെത്തും?

നടി മാലാ പാർവതി ജ​ഗദീഷിനെ കുറിച്ച് പറഞ്ഞതിനെതിരെയും അഷ്റഫ് വീഡിയോയിൽ പറയുന്നുണ്ട്. ​ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വരട്ടെയെന്നാണ് ജ​ഗദീഷ് പറഞ്ഞതെന്നും ഇതായിരിക്കും ഒരുപക്ഷെ മാലാ പാർവതിയെ ചൊടിപ്പിച്ചതെന്നുമാണ് അഷ്റഫ് പറയുന്നത്. അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്ന ശ്വേത മേനോന് എതിരെ ഇതിനേക്കാൾ ​ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിട്ടില്ലേ എന്നാണ് അഷ്റഫ് ചോദിക്കുന്നത്.

ശ്വേത മോനോനെ ബി​ഗ് ബോസിൽ നിന്ന് പുറത്താക്കിയതിനെ കുറിച്ചും അഷ്റഫ് പറയുന്നുണ്ട്. കല്ലുവെച്ച നുണകൾ ആവർത്തിച്ച് ആവർത്തിച്ച് പറഞ്ഞതിന്റെ പേരിലാണ്. അത് കണ്ട് പിടിച്ച് തെളിവ് സഹിതം പുറത്തുകൊണ്ടുവന്നത് മോഹൻലാലാണ്.ഏത് പ്രശ്നത്തിൽ ഇടെപട്ടാലും വിവാ​ദം കൂടപ്പിറപ്പാണ് ശ്വേത മേനോന്. ഇത് അവർ തന്നെ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. വിവാദങ്ങൾ കൊണ്ട് പൊറുതി മുട്ടിയ അമ്മ സംഘടനയ്ക്ക് ഒരു വിവാദ നായിക കൂടി തലപ്പത്ത് വന്നാലുള്ള സ്ഥിതി ഒന്ന് ആലോചിച്ച് നോക്കൂ.

Related Stories
ഈന്തപ്പഴം നെയ് പുരട്ടി കഴിക്കൂ; പൊളിയാണ്, ഗുണങ്ങളും ഏറെ
കളങ്കാവലിനായി മമ്മൂട്ടി വാങ്ങിയ പ്രതിഫലം?
മഞ്ഞള്‍പ്പൊടിയിലെ മായം കണ്ടെത്താന്‍ ഒരു ഗ്ലാസ് വെള്ളം മതി
ആപ്പിൾ ഇങ്ങനെ കഴിച്ചാൽ മരണം! ഉള്ളിലുള്ളത് സയനൈഡ്
കൊല്ലം കൊട്ടിയത്ത് ദേശീയപാത ഇടിഞ്ഞു വീണു
ശബരിമല സ്വർണക്കൊള്ളയ്ക്ക് പിന്നിൽ രാജ്യാന്തര സംഘങ്ങൾ
ശബരിമലയിൽ സുരക്ഷ ശക്തമാക്കുന്നു
ബൈക്കിൽ പോകുന്നയാളുടെ കയ്യിൽ