Meera Jasmine: ‘പണവും പ്രശസ്തിയുമായപ്പോൾ സ്വഭാവത്തിൽ മാറ്റം വന്നു, മീരയ്ക്ക് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞത് കമൽ’

Alleppey Ashraf's Comments on Meera Jasmine: ചില സത്യങ്ങളുണ്ടെന്നാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് പറയുന്നത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് നടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ആലപ്പി അഷ്റഫ് പങ്കുവെച്ചത്.

Meera Jasmine: പണവും പ്രശസ്തിയുമായപ്പോൾ സ്വഭാവത്തിൽ മാറ്റം വന്നു, മീരയ്ക്ക് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞത് കമൽ

Meera Jasmine

Published: 

30 May 2025 | 08:05 PM

മലയാളി പ്രേക്ഷകർക്ക് ഏറെ പ്രിയങ്കരിയായ താരമാണ് നടി മീര ജാസ്മിൻ. സൂത്രധാരനിലൂടെ അഭിനയ ലോകത്തേക്ക് എത്തിയ താരം പിന്നീട് ജനമനസ്സ് കീഴടക്കുകയായിരുന്നു. ചുരുങ്ങിയ സമയം കൊണ്ട് മികച്ച നടിയായി താരം വളർന്നു. എന്നാൽ കഴിഞ്ഞ കുറച്ച് വർഷങ്ങളായി മീരയെ സിനിമ ലോകം കൈവിട്ട മട്ടാണ്. നല്ലൊരു വേഷം മീരയ്ക്ക് ലഭിച്ചിട്ട് നാളുകൾ ഏറെയായി.

മീര പലപ്പോഴും ഒപ്പം പ്രവർത്തിക്കുന്നവർക്ക് ഒരു തലവേദനയായിരുന്നുവെന്ന തരത്തിലുള്ള റിപ്പോർട്ടുകൾ ഉയർന്നിരുന്നു. എന്നാൽ ഇതിൽ ചില സത്യങ്ങളുണ്ടെന്നാണ് സംവിധായകനും നടനുമായ ആലപ്പി അഷ്റഫ് പറയുന്നത്. സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവച്ച പുതിയ വീഡിയോയിലാണ് നടിക്കൊപ്പം പ്രവർത്തിച്ചപ്പോഴുള്ള അനുഭവം ആലപ്പി അഷ്റഫ് പങ്കുവെച്ചത്.

ലോഹിതദാസ് മലയാളത്തിന് സമ്മാനിച്ച വരദാനമായിരുന്നു മീര ജാസ്മിൻ എന്നാണ് അഷ്റഫ് പറയുന്നത്. അഭിനയം എന്തെന്ന് പോലും അറിയാതെ സിനിമയിലേക്ക് വന്ന മീരയാണ് പിന്നീട് ഇന്ത്യയിലെ ഏറ്റവും മികച്ച നടിക്കുള്ള പുരസ്കാരം രാഷ്ട്രപതിയിൽ നിന്ന് ഏറ്റുവാങ്ങിയത്. പാഠം ഒന്ന് ഒരു വിലാപം എന്ന സിനിമയിലെ പ്രകടനത്തിനാണ് മീരയ്ക്ക് അവാർഡ് ലഭിച്ചത്. അവരുടെ കുറഞ്ഞ സിനിമ ജീവിതത്തിനിടെയിൽ അവാർഡുകളുടെ ഒരു പെരുമഴ കാലം തന്നെ ഉണ്ടായി എന്നാണ് അഷ്റഫ് പറയുന്നത്.

മലയാള സിനിമയ്ക്ക് ഒരു നായിക വസന്തം തന്നെ സമ്മാനിച്ച ചിത്രങ്ങളായിരുന്നു ​ഗ്രാമഫോൺ, സ്വപ്നക്കൂട്, രസതന്ത്രം, അച്ചുവിന്റെ അമ്മ, കസ്തൂരിമാൻ തുടങ്ങിയ സൂപ്പർ​ ഹിറ്റ് സിനിമകൾ. ഇതിനു പുറമെ തമിഴിലും തെലുങ്കിലും മീരയ്ക്കായി തിരക്ക് കൂട്ടി. പിന്നീട് ഇവിടെ നിന്ന് മാധവൻ, വിജയ്, അജിത്ത്, വിശാൽ തുടങ്ങിയവരുടെ നായികയായി തമിഴിൽ തിളങ്ങുകയായിരുന്നു.

Also Read: ‘സമയപരിധി അവസാനിച്ചു’; കമൽഹാസന്റെ ‘തഗ്‌ ലൈഫി’ന് കര്‍ണാടകയില്‍ നിരോധനം

സൗത്ത് ഇന്ത്യയിലെ എല്ലാ ഭാഷകളിലും നിറഞ്ഞാടിയ ആദ്യ നടിയെന്ന് വേണമെങ്കിൽ മീരയെ വിശേഷിപ്പിക്കാമെന്നും അഷ്റഫ് പറയുന്നു. എന്നാൽ പലപ്പോഴും താരം വിവാദങ്ങളിൽ ഇടംപിടിച്ചു. ‘അമ്മ’ നിർമ്മിച്ച ട്വന്റി ട്വന്റി സിനിമയിൽ അഭിനയിക്കാൻ നടി വിസമ്മതിച്ചതിന് മീരയ്ക്കെതിരെ അപ്രഖ്യാപിത വിലക്കുണ്ടായിരുന്നു. അതിന് അവർ പുല്ലുവില പോലും കൽപ്പിച്ചില്ല എന്നതായിരുന്നു സത്യം.

ഇതിനുപുറമെ ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി തളിപ്പറമ്പിൽ എത്തിയപ്പോൾ അവിടുത്തെ രാജരാജേശ്വരി ക്ഷേത്രത്തിൽ മീര കയറി തൊഴുതതും വിവാദത്തിനും പ്രതിഷേധത്തിനും വഴിയൊരുക്കിയിരുന്നു. പണവും പ്രശസ്തിയുമായതോടെ നടിയുടെ സ്വഭാവത്തിൽ മാറ്റം വന്നുവെന്നാണ് അഷ്റഫ് പറയുന്നത്. മീര ജാസ്മിന് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് ആദ്യം പുറം ലോകത്തോട് വിളിച്ച് പറഞ്ഞത് സംവിധായകൻ കമലാണെന്നും സംവിധായകൻ പറയുന്നു.

ഒരിക്കൽ ലോക്കെഷനിൽ വച്ച് ദേഷ്യപ്പെട്ട് ഡ്രസ് കീറി വലിച്ചെറിഞ്ഞുവെന്നും ശേഷം മീരയെ കൊണ്ട് താൻ ക്ഷമ പറയിപ്പിച്ചുവെന്നും എന്നാൽ അക്കാരണത്താൽ പിന്നെ മീര തന്നോട് മിണ്ടിയില്ലെന്നും അഷ്റഫ് പറഞ്ഞു. ആ സിനിമയിൽ താനും അഭിനയിച്ചിട്ടുണ്ടെന്നും ഇങ്ങനെ ഇരിക്കെ ഒരു ദിവസം യാതൊരു മുന്നറിയിപ്പുമില്ലാതെ മീര സെറ്റിൽ നിന്നും പോയി. അതോടെ ഷൂട്ടിങ് നിർത്തിവെക്കേണ്ടി വന്നു. അന്ന് തനിക്കും തോന്നി മീരയെ കുറിച്ച് മറ്റുള്ളവർ പറയുന്നതിൽ ചില സത്യങ്ങളുണ്ടെന്നും ആലപ്പി അഷ്റഫ് പറയുന്നു.

Related Stories
Catherine O’Hara: പ്രശസ്ത ഹോളിവുഡ് താരം കാതറിൻ ഒഹാര അന്തരിച്ചു
ലത മങ്കേഷ്‌കർ പാട്ട് നിർത്തണമെന്ന് പറഞ്ഞു, അദ്ദേഹം 80-ാം വയസ്സിലും പാടുന്നു; യേശുദാസിനെതിരെ ശാന്തിവിള ദിനേശ്
C J Roy Death: മോഹൻലാലിന്റെ പ്രമുഖ സിനിമകൾ, ഭാവനയുടെ 90ാം സിനിമ! മലയാള സിനിമയ്ക്ക് നഷ്ടമായത് പ്രിയങ്കരനായ നിർമ്മാതാവിനെ
Mammootty: ‘മമ്മൂട്ടി പത്മഭൂഷൻ കിട്ടാൻ അർഹനാണ്, പാവങ്ങളുടെ കണ്ണീർ ഒപ്പിയതിനാണ് നമുക്ക് അംഗീകാരം’: വെള്ളാപ്പള്ളി നടേശൻ
Tamil Nadu State Film Awards: ‘പേരൻപിന് ഒരു അവാർഡ് പോലുമില്ലേ?’; ചലച്ചിത്ര പുരസ്കാരത്തിൽ മമ്മൂട്ടിയെ തഴഞ്ഞതിരെ വിമർശനം
Tamil Nadu State Film Awards: തമിഴ്നാട് ചലച്ചിത്ര പുരസ്കാരത്തിൽ മലയാളിത്തിളക്കം; മികച്ച നടിമാരായി മഞ്ജുവും അപർണയും ലിജോമോളും
ഉരുളക്കിഴങ്ങ് പാകം ചെയ്യുമ്പോൾ ഈ അബദ്ധങ്ങൾ ഒഴിവാക്കണേ
തണ്ണിമത്തൻ ഫ്രിഡ്ജിൽ വെക്കുന്നത് അപകടമോ? സത്യം ഇതാ
ഗ്രീൻ ടീയിൽ നാരങ്ങ ചേർത്താൽ മരുന്നാകുമോ?
പ്രഭാതഭക്ഷണത്തിനുമുണ്ട് ഒരു പ്രത്യേക സമയം
തടാകത്തിലേക്ക് വീണ പാരാഗ്ലൈഡേഴ്‌സിനെ എസ്ഡിആര്‍എഫ് രക്ഷിക്കുന്നു; ഉത്തരാഖണ്ഡില്‍ സംഭവിച്ചത്‌
റോഡിലെ മഞ്ഞുനീക്കുന്നത് കണ്ടോ? ഹിമാചലിലെ ദൃശ്യങ്ങള്‍
പട്ടിക്കുട്ടനൊപ്പം ഉറങ്ങുന്ന രണ്ട് സുഹൃത്തുക്കൾ
9,500 അടി ഉയരത്തിൽ തീയണക്കാൻ എയർഫോഴ്സ്