AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Dhyan Sreenivasan: നരിവേട്ട കണ്ടെന്ന് നടൻ, ഇഷ്ടമായെന്ന് പറഞ്ഞാൽ ആളെ വിട്ട് തല്ലിക്കുമെന്ന് ധ്യാൻ; ആളെ പിടികിട്ടിയെന്ന് സോഷ്യൽ മീഡിയ

Dhyan Sreenivasan Indirect Troll on Unni Mukundan: സിനിമ ഇഷ്ടമായെന്ന് പറഞ്ഞാൽ താൻ ആളെ വിട്ട് തല്ലിക്കുമെന്നുമാണ് ധ്യാൻ അമീനിനോട് പറഞ്ഞത്. നടൻ ഉണ്ണി മുകുന്ദൻ തന്റെ മാനേജരെ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ധ്യാനിന്റെ ട്രോൾ.

Dhyan Sreenivasan: നരിവേട്ട കണ്ടെന്ന് നടൻ, ഇഷ്ടമായെന്ന് പറഞ്ഞാൽ ആളെ വിട്ട് തല്ലിക്കുമെന്ന് ധ്യാൻ; ആളെ പിടികിട്ടിയെന്ന് സോഷ്യൽ മീഡിയ
ധ്യാൻ ശ്രീനിവാസൻ, അമീൻ Image Credit source: Social Media
nandha-das
Nandha Das | Updated On: 31 May 2025 08:39 AM

ധ്യാൻ ശ്രീനിവാസനെ നായകനാക്കി ഇരട്ട സംവിധായകരായ രാഹുൽ ജി, ഇന്ദ്രനീൽ ജി കെ എന്നിവർ ചേർന്നൊരുക്കിയ ചിത്രമാണ് ‘ഡിറ്റക്റ്റീവ് ഉജ്ജ്വലൻ’. മെയ് 23ന് തീയേറ്ററുകളിൽ എത്തിയ ചിത്രം മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. വീക്കെൻഡ് ബ്ലോക്ക്ബസ്റ്റർസ് ഒരുക്കിയ ചിത്രത്തിൽ ധ്യാനിനൊപ്പം സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധ നേടിയ അമീൻ അൽ, നിഹാൽ എന്നിവരും അഭിനയിച്ചിട്ടുണ്ട്.

ഡിറ്റക്റ്റീവ് ഉജ്ജ്വലന്റെ പ്രൊമോഷന്റെ ഭാഗമായി നടത്തിയ അഭിമുഖത്തിലെ ഒരു ഭാഗമാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഡിറ്റക്ടീവ് ഉജ്ജ്വലൻ തിയേറ്ററിൽ പോയി കണ്ടതിന് പിന്നാലെ താൻ ‘നരിവേട്ട’യും കണ്ടിരുന്നെന്ന് അമീൻ പറഞ്ഞു. ഇതിന് ധ്യാൻ ശ്രീനിവാസൻ നൽകിയ മറുപടിയാണ് സോഷ്യൽ മീഡിയ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്.

സിനിമ ഇഷ്ടമായെന്ന് പറഞ്ഞാൽ താൻ ആളെ വിട്ട് തല്ലിക്കുമെന്നുമാണ് ധ്യാൻ അമീനിനോട് പറഞ്ഞത്. നടൻ ഉണ്ണി മുകുന്ദൻ തന്റെ മാനേജരെ മർദിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആയിരുന്നു ധ്യാനിന്റെ ട്രോൾ. ഇതിനകം നിരവധി സോഷ്യൽ മീഡിയ പേജുകൾ ധ്യാനിന്റെ മറുപടി ഏറ്റെടുത്തു കഴിഞ്ഞു. തമാശ രൂപേണയാണ് ധ്യാൻ ഇക്കാര്യം പറഞ്ഞത്.

സ്വന്തം ടീമിന്റെ സിനിമ കാണാതെ ‘നരിവേട്ട’ കണ്ടെന്ന് പറഞ്ഞാൽ ഇടി കിട്ടുമെന്ന് നടന്മാരായ സിജു വിൽസണും റോണി ഡേവിഡും തമാശയായി പറയുന്നതും വീഡിയോയിൽ കാണാം. കഴിഞ്ഞ വർഷത്തെ വിഷു ക്ലാഷിന് ധ്യാൻ ‘ആവേശം’ സിനിമയെ കുറിച്ച് ഇത്തരത്തിൽ തമാശരൂപത്തിൽ നടത്തിയ പരാമർശവും വൈറലായിരുന്നു.

ALSO READ: ‘പണവും പ്രശസ്തിയുമായപ്പോൾ സ്വഭാവത്തിൽ മാറ്റം വന്നു, മീരയ്ക്ക് മറ്റൊരു മുഖവും മോശപ്പെട്ട സ്വഭാവങ്ങളുമുണ്ടെന്ന് തുറന്ന് പറഞ്ഞത് കമൽ’

നേരത്തെ ഉണ്ണി മുകുന്ദൻ്റെ മുൻ മാനേജർ വിപിൻ കുമാർ, തന്നെ നടൻ മർദിച്ചെന്ന് ആരോപിച്ച് നൽകിയ പരാതിയിൽ പോലീസ് കേസെടുത്തിരുന്നു. ‘നരിവേട്ട’യെ പ്രശംസിച്ച് സാമൂഹ മാധ്യമങ്ങളിൽ കുറിപ്പ് പങ്കുവെച്ചതിനാണ് ഉണ്ണി മുകുന്ദൻ തന്നെ മർദിച്ചത് എന്നായിരുന്നു വിപിൻ്റെ പരാതി.

അതേസമയം, നവാഗതരായ ഇന്ദ്രനീൽ ജി.കെ, രാഹുൽ ജി, എന്നിവർ തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ഡിറ്റക്ടീവ് ഉജ്ജ്വലൻ’ കോമഡിയുടെ പശ്ചാത്തലത്തിൽ കഥ പറയുന്ന ഒരു ഇൻവെസ്റ്റിഗേഷൻ ചിത്രമാണ്. പ്ലാച്ചിക്കാവ് എന്ന സാങ്കല്പിക ഗ്രാമത്തിലാണ് കഥ അരങ്ങേറുന്നത്. ഗ്രാമത്തിന്റെ ഉറക്കം കെടുത്തുന്ന സൈക്കോ കില്ലറുടെയും അയാളെ പിടികൂടാൻ ശ്രമിക്കുന്ന ഉജ്ജ്വലൻ എന്ന ഡിറ്റക്ടീവിന്റെയും കഥയാണ് ചിത്രം പറയുന്നത്. ധ്യാൻ ശ്രീനിവാസന് പുറമെ കോട്ടയം നസീർ, സിജു വിൽസൺ, റോണി ഡേവിഡ്, സീമ ജി നായർ തുടങ്ങിയവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.