Bougainvillea: തീയറ്ററിൽ കൊടുങ്കാറ്റായി ബോഗയ്‍ൻവില്ല; ഓപ്പണിംഗില്‍ നേടിയത് ഞെട്ടിക്കുന്ന കളക്ഷൻ, തുക പുറത്ത്
Bougainvillea Collection Report: ആദ്യ ദിനം തന്നെ ആറ് കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കുഞ്ചാക്കോ ബോബൻ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്.
അമൽ നീരദ് സംവിധാനത്തിൽ കുഞ്ചാക്കോ ബോബന്‍, ജ്യോതിര്‍മയി, ഫഹദ് ഫാസില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നിർമ്മിച്ച ‘ബോഗയ്‌ന്‍വില്ല’ തീയറ്ററിൽ ഗംഭീര പ്രകടനം കാഴ്ചവച്ച് മുന്നേറുകയാണ്. മികച്ച അഭിപ്രായമാണ് തീയറ്ററിൽ നിന്ന് പുറത്തിറങ്ങുന്നവർ പറയുന്നത്. വ്യാഴാഴ്‌ച തിയേറ്ററുകളില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനത്തില്‍ തന്നെ മികച്ച ഓപ്പണിംഗ് ആണ് ലഭിച്ചത്. ഇപ്പോഴിതാ ‘ബോഗയ്‌ന്‍വില്ല’യുടെ ആദ്യദിന കളക്ഷന്‍ പുറത്തു വന്നിരിക്കുകയാണ്.
ആദ്യ ദിനം തന്നെ ആറ് കോടിക്ക് മുകളിൽ കളക്ഷൻ ലഭിച്ചുവെന്നാണ് റിപ്പോർട്ട്. കുഞ്ചാക്കോ ബോബൻ സോളോ നായകനായ ചിത്രത്തിന് റിലീസിന് ഇങ്ങനെ തുക ലഭിക്കുന്നത് ആദ്യമായിട്ടാണ് എന്നും സൂചനകളുണ്ട്. ചിത്രത്തില്‍ ഫഹദും ഷറഫുദ്ദീനും നിര്‍ണായക കഥാപാത്രങ്ങളായുണ്ടെങ്കിലും ജ്യോതിര്‍മയിയെ ചുറ്റിപ്പറ്റിയാണ് ബോഗൻവില്ലയില്‍ എന്ന സിനിമയുടെ സഞ്ചാരമെന്നതും പ്രത്യേകതയാണ്. അമല്‍ നീരദിന്‍റെ ഇതുവരെ കാണാത്ത തരത്തിലുള്ള സൈക്കോളജിക്കല്‍ മിസ്‌റ്റി ത്രില്ലറില്‍ ഒരുക്കിയ ഈ ചിത്രം ലോകോത്തര നിലവാരത്തിലുള്ളതാണെന്ന അഭിപ്രായവുമുണ്ട്. ട്രാക്കര്‍മാരായ സാക്നില്‍സിന്‍റെ കണക്കു പ്രകാരം ആഗോളതലത്തില്‍ 6.5 കോടി രൂപ ആദ്യ ദിനത്തില്‍ ബോക്‌സ് ഓഫീസില്‍ നേടിയെന്നാണ് വിലയിരുന്നത്. കേരളത്തില്‍ 3.25 കോടിയാണ് ബോഗയ്‌ന്‍വില്ലയുടെ ആദ്യ ദിന കളക്ഷന്‍. ആഗോളതലത്തില്‍ തന്നെ മികച്ച പ്രകടനമാണ് ചിത്രം കാഴ്‌ച വച്ചത്. രണ്ടാം ദിനത്തില്‍ കേരളത്തില്‍ നിന്ന് 2.11 കോടിയാണ് നേടിയത്. ഇതോടെ 5.41 കോടി ബോഗയ്‌ന്‍വില്ല ബോക്‌സ് ഓഫീസില്‍ നേടി. നെറ്റ് 5.41 കോടി രൂപയും ഗ്രോസ് കളക്ഷന്‍ 3.85 കോടി രൂപയുമാണ്.
Also read-Bougainvillea Movie: റീതു എന്ന മൂർച്ചയേറിയ ആയുധം; ഓരോ അഭിനേത്രിയും ചെയ്യാൻ കൊതിച്ച വേഷം
അതേസമയം ചിത്രത്തിന്റെ ബുക്ക് മൈ ഷോ്യിലൂടെ 95.31K ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. നടി ജ്യോതിര്‍മയിയുടെ 11 വര്‍ഷങ്ങള്‍ക്ക് ശേഷം അഭിനയിച്ച സിനിമയാണ് ബോഗയ്‌ന്‍വില്ല. ഇത് ചിത്രത്തിനു വലിയ ഹൈപ്പ് നല്‍കിയിട്ടുണ്ട്. ആരാധകരെ പൂര്‍ണമായും തൃപ്‌തിപ്പെടുത്തുന്ന തരത്തിലുള്ള ട്രീറ്റ്മെന്‍റാണ് ചിത്രത്തിന് അമല്‍നീരദ് നല്‍കിയിട്ടുള്ളത്.