AQI
TV9 NETWORK LOGO
Default Image
Sign In

By signing in or creating an account, you agree with Associated Broadcasting Company's Terms & Conditions and Privacy Policy.

5
Latest newsKeralaCricketIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnology

AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു

AMMA Governing Body Resigns: പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള നിലവിലെ ഭരണസമിതിയാണ് ഒന്നടങ്കം രാജി അറിയിച്ചിരിക്കുന്നത്. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ഉടൻ തന്നെ പുതിയ കമ്മറ്റിയെ തീരുമാനിക്കും. ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളും വാഗ്വാദങ്ങളുമാണ് ഒടുവിൽ കൂട്ടരാജിയിലേക്ക് നയിച്ചത്.

AMMA Association Crisis: ജനറൽ ബോഡിയിലെ തർക്കം മൂർച്ഛിച്ചു; ‘അമ്മ’ ഭരണസമിതി രാജിവെച്ചു
Amma Association Image Credit source: Facebook (Amma Association )
Neethu Vijayan
Neethu Vijayan | Updated On: 21 Jun 2026 | 05:07 PM

കൊച്ചി: മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയായ ‘അമ്മ’യിൽ വീണ്ടും അപ്രതീക്ഷിത നീക്കങ്ങൾ. വാർഷിക ജനറൽ ബോഡി യോഗത്തിൽ വലിയ തർക്കങ്ങളും നാടകീയ രം​ഗങ്ങളുമാണ് അരങ്ങേറിയത്. വാർഷിക ബോഡിയിലെ തർക്കത്തിന് പിന്നാലെ അമ്മയുടെ ഭരണസമിതി രാജിവെച്ചു. പ്രസിഡന്റ് ശ്വേത മേനോൻ, ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ എന്നിവരുൾപ്പെടെയുള്ള നിലവിലെ ഭരണസമിതിയാണ് ഒന്നടങ്കം രാജി അറിയിച്ചിരിക്കുന്നത്. തുടർന്ന് അമ്മയിൽ വീണ്ടും അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ച് ഉടൻ തന്നെ പുതിയ കമ്മറ്റിയെ തീരുമാനിക്കും. ജനറൽ ബോഡി യോഗത്തിൽ അംഗങ്ങൾ തമ്മിലുണ്ടായ കടുത്ത അഭിപ്രായവ്യത്യാസങ്ങളും വാഗ്വാദങ്ങളുമാണ് ഒടുവിൽ കൂട്ടരാജിയിലേക്ക് നയിച്ചത്.

ഇന്ന് രാവിലെ മുതലാണ് ‘അമ്മ’യുടെ ജനറൽ ബോഡി യോഗം ആരംഭിച്ചത്. യോഗത്തിൽ വാർഷിക റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും പാസാക്കുന്നതിനെച്ചൊല്ലി വൻ തർക്കവും നാടകീയ രംഗങ്ങളുമാണ് അരങ്ങേറിയതെന്നാണ് റിപ്പോർട്ട്. തർക്കം രൂക്ഷമായതോടെ അധ്യക്ഷ സ്ഥാനത്ത് നിന്നും രാജിവെക്കുകയാണെന്ന് ശ്വേത മേനോൻ വൈകാരികമായി പ്രഖ്യാപിക്കുകയായിരുന്നു. യോഗത്തിനിടെ സ്റ്റേജിൽ കയറിയാണ് ശ്വേത മേനോൻ തൻ്റെ രാജി അറിയിച്ചത്.

ALSO READ: നടൻ ടിനി ടോമിനെതിരെ അൻസിബ ഹസൻ നൽകിയ പരാതിയിൽ കേസെടുക്കില്ല; കാരണങ്ങൾ നിരത്തി പോലീസ്

തനിക്ക് യാതൊരുവിധ രാഷ്ട്രീയവുമില്ലെന്നും എന്നാൽ തന്നെ ബിജെപിക്കാരിയാക്കാൻ ബോധപൂർവമായ ശ്രമം സംഘടനയ്ക്കുള്ളിൽ നടക്കുന്നുണ്ടെന്നും കടുത്ത അമർഷത്തോടെയാണ് രാജിക്ക് മുമ്പ് ശ്വേത വെളിപ്പെടുത്തിയത്. തുടർന്ന് സ്റ്റേജിൽ നിന്നും ശ്വേത ഇറങ്ങിപോകുന്ന സ്ഥിവിശേഷം ഉണ്ടായി. പിന്നാലെ നടൻ ബാബുരാജിന്റെ നേതൃത്വത്തിൽ മുതിർന്ന അംഗങ്ങൾ ചേർന്ന് ശ്വേതയെ അനുനയിപ്പിക്കാനും തിരികെ വിളിക്കാനും ശ്രമിച്ചിരുന്നു. ഇതിന് ശേഷമാണ് ഭരണസമിതി ഒന്നാകെ രാജി വയ്ക്കുന്നതായി അറിയിച്ചത്.

ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ വരവ് ചെലവ് കണക്കുകളിൽ വ്യക്തതയില്ലെന്നാണ് സംഘടനയിലെ മുതർന്നവരുടെ ആരോപണം. നടൻ സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരടങ്ങുന്ന പ്രമുഖരാണ് റിപ്പോർട്ട് പാസാക്കാൻ സമ്മതിക്കാതെ രംഗത്തെത്തിയത്. കണക്കുകളിൽ പിഴവുകളുള്ള റിപ്പോർട്ട് അംഗീകരിക്കാൻ കഴിയില്ലെന്നും രഞ്ജി പണിക്കരും വ്യക്തമാക്കി. ഇതോടെയാണ് യോഗത്തിൽ തർക്കങ്ങൾ ഉടലെടുത്തത്. തുടർന്ന് വിഷയം പഠിക്കാൻ 45 ദിവസത്തെ സമയം വേണമെന്ന് പ്രസിഡന്‍റ് ശ്വേത മേനോൻ ആവശ്യപ്പെട്ടു. തർക്കത്തെത്തുടർന്ന് ഉച്ചയ്ക്ക് ശേഷവും റിപ്പോർട്ട് പാസാക്കാനുള്ള തീവ്രശ്രമങ്ങൾ തുടരുന്നതിനിടെയാണ് ഭരണസമിതി രാജി പ്രഖ്യാപിച്ചത്.

English Summary:

Association of Malayalam Movie Artists (AMMA) Executive Committee has resigned amid dramatic turn on annual general body meeting. President Swetha Menon and General Secretary Kukku Parameswaran officially announce their resignation.

 

 

 

 

Follow Us