AMMA Election: ‘അമ്മ’ തെരഞ്ഞെടുപ്പ്; പ്രസിഡന്റ് സ്ഥാനത്തേക്ക് 6 പേര്‍, വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നവ്യ നായരും ലക്ഷ്മിപ്രിയയും
AMMA Election 2025: വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജ് പത്രിക നൽകി.

Amma Election
മലയാള സിനിമ താരസംഘടനയായ ‘അമ്മ’യിൽ തിരഞ്ഞെടുപ്പ്. ആഗസ്റ്റ് 15ന് നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ ഇതുവരെ മത്സരിക്കാൻ 74 പേർ പത്രിക നൽകി. പത്രികകളുടെ സൂക്ഷമ പരിശോധന ഇതിനകം ആരംഭിച്ചിട്ടുണ്ട്. ഈ മാസം 31 വരെ പത്രിക പിൻവലിക്കാൻ അവസരമുണ്ട്. ഇതും കൂടി കഴിഞ്ഞാൽ അന്തിമ ചിത്രമാകൂ. പ്രസിഡന്റ് സ്ഥാനത്തേക്ക് വനിതകൾ ഉൾപ്പെടെ ആറ് പേരാണ് പത്രിക നൽകിയത്.
ജഗദീഷ്, ശ്വേതാ മേനോൻ, ദേവൻ, ജയൻ ചേർത്തല, അനൂപ് ചന്ദ്രൻ, രവീന്ദ്രൻ എന്നിവരാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് പത്രിക നൽകിയിട്ടുള്ളത്. മത്സരരംഗത്തുള്ള ഏറ്റവും സീനിയർ അംഗങ്ങൾ ജഗദീഷും ദേവനുമാണ്. വിജയരാഘവൻ പ്രസിഡന്റ് സ്ഥാനത്തേക്കു മത്സരിക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നെങ്കിലും പത്രിക നൽകിയില്ല. പ്രസിഡന്റ് സ്ഥാനത്തേക്കു ജോയ് മാത്യു നൽകിയ പത്രിക തള്ളുകയായിരുന്നു. എന്നാൽ എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്കു ജോയ് മാത്യുവിന്റെ പത്രിക സ്വീകരിച്ചിട്ടുണ്ട്.
Also Read: ‘എല്ലാത്തിനും ഒരു ലിമിറ്റ് നല്ലതാണ്, ആ വിഷയം സംസാരിക്കാതിരിക്കാം’; പാറുക്കുട്ടിയെ ഓർത്ത് വിതുമ്പി നിഷ!
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് ആശ അരവിന്ദ്, ലക്ഷ്മിപ്രിയ, നവ്യനായർ, കുക്കു പരമേശ്വരൻ, നാസർ ലത്തീഫ്, ഉണ്ണി ശിവപാൽ എന്നിവരും പത്രിക നൽകി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്കു ബാബുരാജ് പത്രിക നൽകി. ട്രഷറർ സ്ഥാനത്തേക്കു വിനു മോഹൻ, ടിനി ടോം, കുക്കു പരമേശ്വരൻ, സുരേഷ് കൃഷ്ണ, കൈലാഷ് എന്നിവരും പത്രിക നൽകി.
ഇതോടെ ‘അമ്മ’യിലെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്ന മത്സരം കടുക്കുമെന്ന് വിവരം. എല്ലാവരും ഏറെ ആകാംഷയിലാണ്, കാരണം ആദ്യമായി സംഘടനയുടെ തലപ്പത്തേക്ക് രു സ്ത്രീ കടന്നു വരുമോ എന്നതാണ് എല്ലാവരും ഉറ്റുനോക്കുന്നത്.