AMMA Election : പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതിനാലാണ് തനിക്കെതിരെയുള്ള കേസ് – ശ്വേത മേനോൻ
Swetha Menon reaction: ഈ മാസം 15 ന് അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകാൻ സാധ്യത ഉണ്ടായിരുന്ന തന്നെ അപകീർത്തിപ്പെടുത്താനാണ് ഇപ്പോൾ ഈ പരാതി എന്നും ശ്വേത ഹർജിയിൽ പറയുന്നു.

Swetha Menon
കൊച്ചി: അമ്മ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കുന്നതു കൊണ്ടാണ് തനിക്കെതിരെ കേസുണ്ടായിരുന്ന നടി ശ്വേതാ മേനോൻ. കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ നൽകിയ ഹർജിയിലാണ് ശ്വേതാ മേനോൻ ഇക്കാര്യം വ്യക്തമാക്കിയത്. കേസ് അന്വേഷണം സ്റ്റേ ചെയ്യണമെന്നും പരാതിക്കാരന്റെ വിശ്വാസ്യത അന്വേഷിക്കണമെന്നും ശ്വേതാ ഹർജിയിൽ പറഞ്ഞു.
ഈ മാസം 15 ന് അമ്മയുടെ പുതിയ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. അമ്മയുടെ ചരിത്രത്തിലെ ആദ്യത്തെ വനിതാ പ്രസിഡന്റ് ആകാൻ സാധ്യത ഉണ്ടായിരുന്ന തന്നെ അപകീർത്തിപ്പെടുത്താനാണ് ഇപ്പോൾ ഈ പരാതി എന്നും ശ്വേത ഹർജിയിൽ പറയുന്നു. ആരോപണങ്ങൾ അടിസ്ഥാനരഹിതവും ദുരുദ്ദേശപരവും ആണെന്നും അവർ കൂട്ടിച്ചേർത്തു. പരാതിയിൽ പറഞ്ഞ കാര്യങ്ങളിൽ വാസ്തവം ഉണ്ടോ എന്ന് പരിശോധിക്കാതെയാണ് കേസ് രജിസ്റ്റർ ചെയ്യാൻ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതെന്നും ശ്വേത ഹർജിയിൽ ചൂണ്ടിക്കാട്ടി.
അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് ഒരു വനിത വരണം എന്ന കാര്യത്തിൽ ഏറെക്കുറെ സമവായമുണ്ടായിരുന്നു. താൻ മത്സരിക്കാൻ തീരുമാനിച്ചതിനാലാണ് പത്രിക പിൻവലിക്കാതിരുന്നത്. പിൻവലിക്കേണ്ട അവസാന തീയതിയായ ജൂലൈ 31നാണ് തനിക്കെതിരെ പരാതി നൽകിയത് ഈ പരാതിയിലാണ് ഈ മാസം അഞ്ചിന് എഫ് ഐ ആർ രജിസ്റ്റർ ചെയ്തതെന്നും ശ്വേത ഹർജിയിൽ പറയുന്നു.