Gayathri Suresh: ‘ബിക്കിനി റൗണ്ട് ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് അന്ന് അത് വേണ്ടെന്ന് വച്ചു, ഇപ്പോള്‍ ഖേദിക്കുന്നു’
Gayathri Suresh reveals the reason behind not competing in Miss India: തെലുങ്കില്‍ പോയപ്പോള്‍ അത്ര സന്തോഷമുണ്ടായിരുന്നില്ല. മലയാളത്തില്‍ തന്നെ അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ ചെന്ന് ചെയ്തു തുടങ്ങിയപ്പോഴാണ് അത് വളരെ നല്ല ഇന്‍സ്ട്രിയാണെന്ന് മനസിലായതെന്നും താരം
2014ല്‍ നേടിയ മിസ് കേരള കിരീടമാണ് ഗായത്രി സുരേഷിന്റെ കരിയറില്‍ വഴിത്തിരിവായത്. ഇതിന് പിന്നാലെ ജമ്‌നാപ്യാരി എന്ന സിനിമയിലൂടെ താരം ചലച്ചിത്രലോകത്തെത്തി. മിസ് കേരളയില്‍ മത്സരിച്ചതിന്റെയും, മിസ് ഇന്ത്യയില്‍ മത്സരിക്കാത്തതിന്റെ കാരണം താരം അടുത്തിടെ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി. താന്‍ എല്‍കെജിയിലോ യുകെജിയിലോ പഠിക്കുന്ന സമയത്ത് മിസ് കേരളയായത് തന്റെ കുടുംബസുഹൃത്തിന്റെ മകളായിരുന്നുവെന്നും, അത് കാണാന്‍ പോയപ്പോഴാണ് ഈ ആഗ്രഹം മനസില്‍ കയറിയതെന്നും ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ഗായത്രി വെളിപ്പെടുത്തി.
നടി റിമാ കല്ലിങ്കല്‍ പങ്കെടുത്ത മിസ് കേരള മത്സരം ടിവിയില്‍ കണ്ടപ്പോള്‍ ഇതുപോലെ തനിക്കും പോകണമെന്ന് അന്ന് ചിന്തിച്ചിട്ടുണ്ടെന്നും ഗായത്രി പറഞ്ഞു. എങ്ങനെയെങ്കിലും ജയിച്ചാല്‍ പേപ്പറില്‍ നമ്മുടെ ഫോട്ടോ വരും. സംവിധായകര്‍ ശ്രദ്ധിക്കാന്‍ സാധ്യതയുണ്ടെന്ന് വിചാരിച്ച് പോയതാണ്. ഭാഗ്യത്തിന് വിജയിച്ചു. 2015ല്‍ സിനിമയിലുമെത്തി. മിസ് കേരളയില്‍ ജയിച്ചതുകൊണ്ട് മിസ് ഇന്ത്യയിലേക്കും കിട്ടുമായിരുന്നു. അതില്‍ ബിക്കിനി റൗണ്ട് ഉണ്ടെന്ന് പറഞ്ഞതുകൊണ്ട് വേണ്ടെന്ന് വച്ചു. പക്ഷേ, അതില്‍ ഇപ്പോള്‍ അതില്‍ ഖേദിക്കുന്നുവെന്നും ഗായത്രി വ്യക്തമാക്കി.




തെലുങ്ക് സിനിമയിലെ അനുഭവം
തെലുങ്കില്‍ പോയപ്പോള്‍ അത്ര സന്തോഷമുണ്ടായിരുന്നില്ല. മലയാളത്തില്‍ തന്നെ അറിയപ്പെടണമെന്നായിരുന്നു ആഗ്രഹം. പക്ഷേ, അവിടെ ചെന്ന് ചെയ്തു തുടങ്ങിയപ്പോഴാണ് അത് വളരെ നല്ല ഇന്‍സ്ട്രിയാണെന്ന് മനസിലായത്. രാവിലെ ആറിന് ഷൂട്ടിങ് തുടങ്ങിയാല്‍ വൈകുന്നേരം ആറാകുമ്പോള്‍ അത് തീരും. ചില ദിവസങ്ങളില്‍ മാത്രമാണ് നൈറ്റ് ഷൂട്ടിങ് നടക്കുന്നത്. തെലുങ്ക് സിനിമയില്‍ അഭിനയിക്കുന്നത് ഒരു ഓഫീസില്‍ പോകുന്നതു പോലെയാണെന്നും താരം പറഞ്ഞു.