AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Meera Anil: ‘സ്വകാര്യ നിമിഷങ്ങൾക്കാണ് പെെസ കൂടുതൽ, മലയാളികൾക്ക് അത് കാണാനാണ് ഇഷ്ടം’; മീര അനിൽ

Meera Anil on Social Media Content: സോഷ്യൽ മീഡിയയിൽ സ്വകാര്യ നിമിഷങ്ങൾക്കാണ് കൂടുതൽ പൈസ കിട്ടുകയെന്നാണ് മീര അനിൽ പറയുന്നത്.

Meera Anil: ‘സ്വകാര്യ നിമിഷങ്ങൾക്കാണ് പെെസ കൂടുതൽ, മലയാളികൾക്ക് അത് കാണാനാണ് ഇഷ്ടം’; മീര അനിൽ
മീര അനിൽImage Credit source: Meera Anil/Facebook
nandha-das
Nandha Das | Updated On: 18 Sep 2025 09:09 AM

മലയാളികൾക്ക് ഏറെ സുപരിചിതയാണ് അവതാരിക മീര അനിൽ. വർഷങ്ങളായി ടെലിവിഷൻ രംഗത്ത് നിറഞ്ഞുനിൽക്കുന്ന മീര കോമ‍ഡി സ്റ്റാർസ് എന്ന ഷോയിലൂടെയാണ് ജനശ്രദ്ധ നേടുന്നത്. ഇപ്പോഴിതാ, തന്റെ കരിയറിനെ കുറിച്ചും വ്യക്തി ജീവിതത്തെ കുറിച്ചുമെല്ലാം സംസാരിക്കുകയാണ് താരം. ജീവിതത്തിൽ സ്വകാര്യത വേണമെന്ന് ആഗ്രഹിക്കുന്നയാളാണ് താനെന്നാണ് മീര പറയുന്നത്. വെറൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ആയിരുന്നു മീര അനിൽ മനസുതുറന്നത്‌.

സോഷ്യൽ മീഡിയയിൽ സ്വകാര്യ നിമിഷങ്ങൾക്കാണ് കൂടുതൽ പൈസ കിട്ടുകയെന്നാണ് മീര അനിൽ പറയുന്നത്. മലയാളത്തിലെ ഏത് വ്ലോഗർമാരെ എടുത്താലും അവർ കൂടുതലും പങ്കുവയ്ക്കുന്നത് സ്വകാര്യ വിവരങ്ങളാണെന്നും, ഇത്തരം കണ്ടന്റുകളാണ് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്നതെന്നും താരം പറയുന്നു. മലയാളി പ്രേക്ഷകർക്ക് ഇത്തരം ഉള്ളടക്കങ്ങൾ കാണാൻ ഇഷ്ടമാണ്. ഭർത്താവുണ്ടല്ലോ, നിങ്ങൾക്കും ക്യാമറ വച്ച് ഷൂട്ട് ചെയ്തു കൂടെ എന്ന് പലരും ചോദിക്കാറുണ്ടെന്നും മീര പറഞ്ഞു.

സ്വാകാര്യത വേണമെന്ന് ആഗ്രഹിക്കുന്ന ആളാണ് താനെന്നും താരം പറയുന്നു. നിശബ്ദമായി ജോലി ചെയ്യാനും തന്റെ വിജയം തനിക്ക് വേണ്ടി സംസാരിക്കാനുമാണ് താൻ ആഗ്രഹിക്കുന്നത്. അതേസമയം, വേറൊരാൾ അവരുടെ ലൈഫ് സ്റ്റൈൽ പ്രേക്ഷകരുമായി പങ്കുവയ്ക്കുന്നതിനോട് തനിക്ക് യാതൊരുവിധ വിരോധവുമില്ലെന്നും മീര അനിൽ വ്യക്തമാക്കി.

മീര അനിലിന്റെ അഭിമുഖം:

ALSO READ: ‘ആ വിമാനത്തിൽ സൗന്ദര്യക്കൊപ്പം ഞാനും ഉണ്ടാവേണ്ടതായിരുന്നു; ഇപ്പോഴും അതൊരു പേടിയാണ്’; വെളിപ്പെടുത്തി മീന

അവതരണം മാത്രമല്ല തന്റെ വരുമാന മാർഗമെന്നും താരം പറയുന്നു. കഴിഞ്ഞ ഒമ്പത് വർഷക്കാലമായി ബിൽഡിംഗ് റെന്റൽ ബിസിനസ് ചെയ്യുന്നുണ്ട്. ഭർത്താവ് വിഷ്ണു തന്നെയാണ് ബിസിനസ് പാർട്ണർ. കഴിഞ്ഞ ദിവസം തന്റെ മൂന്നാമത്തെ ബിൽഡിംഗിന്റെ ഉദ്ഘാടനമായിരുന്നു. മെെനസിൽ നിന്ന് തുടങ്ങിയ തനിക്ക് ഇതൊന്നും പേടിക്കേണ്ടതില്ലെന്നും തന്റേതായൊരു വഴി താൻ സ്വയം വെട്ടിയെടുക്കുമെന്നും മീര കൂട്ടിച്ചേർത്തു.