AQI
5
Latest newsKeralaIndiaEntertainmentBusinessEducationSportsShort VideosLifestyleWorldTechnologyReligionWeb StoryPhoto

Kalabhavan Navas: ‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ നേരത്തെ ചെയ്തേനെ, വൈകിപ്പോയതിൽ വിഷമമുണ്ട്’; കുറിപ്പുമായി നവാസിന്‍റെ മക്കള്‍

Kalabhavan Navas's movie 'Izha': വാപ്പച്ചിയും ഉമ്മച്ചിയും അഭിനയിച്ച ഇഴ സിനിമ യൂട്യൂബിൽ റിലീസായിട്ടുണ്ടെന്നും വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും കുറിപ്പിലുണ്ട്.

Kalabhavan Navas: ‘വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ നേരത്തെ ചെയ്തേനെ, വൈകിപ്പോയതിൽ വിഷമമുണ്ട്’; കുറിപ്പുമായി നവാസിന്‍റെ മക്കള്‍
Kalabhavan Navas Image Credit source: Instagram
sarika-kp
Sarika KP | Published: 18 Sep 2025 06:41 AM

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് പ്രശസ്ത നടനും മിമിക്രി കലാകാരനുമായ കലാഭവൻ നവാസ് അപ്രതീക്ഷിതമായി മരിക്കുന്നത്. മിമിക്രി വേദികളിലെ നിറസാന്നിധ്യമായിരുന്നു കലാഭവൻ നവാസ് സമീപകാലത്ത് സിനിമയില്‍ വീണ്ടും സജീവമായിരുന്നു. ഇതിനിടെയിലാണ് ഹൃദയാഘാതത്തെ തുടർന്ന് നവാസിന് ജീവൻ നഷ്ടപ്പെട്ടത്.

പ്രിയതമ രഹനയ്ക്കൊപ്പം കലാഭവന്‍ നവാസ് അഭിനയിച്ച ‘ഇഴ’ എന്ന ചിത്രം വിയോഗത്തിന് പിന്നാലെ യുട്യൂബില്‍ നിര്‍മ്മാതാക്കള്‍ റിലീസ് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതുമായി ബന്ധപ്പെട്ട അപ്ഡേറ്റ് നടന്റെ ഫെയ്​സ്ബുക്കിലൂടെ പങ്കുവെച്ചിരിക്കുകയാണ് അദ്ദേഹത്തിന്റെ മക്കൾ. വാപ്പച്ചിയും ഉമ്മച്ചിയും അഭിനയിച്ച ഇഴ സിനിമ യൂട്യൂബിൽ റിലീസായിട്ടുണ്ടെന്നും വാപ്പച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ് ചെയ്യുമായിരുന്നുവെന്നും കുറിപ്പിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം

പ്രിയരേ,
വാപ്പിച്ചിയുടേയും ഉമ്മിച്ചിയുടേയും “ഇഴ” സിനിമ യൂട്യൂബിൽ റിലീസായത് ഇതിനകം എല്ലാരും അറിഞ്ഞുകാണുമെന്നു വിശ്വസിക്കുന്നു….
വാപ്പിച്ചി ഉണ്ടായിരുന്നെങ്കിൽ ഇതിനകം പോസ്റ്റ്‌ ചെയ്യുമായിരുന്നു.
പോസ്റ്റ്‌ ചെയ്യാൻ ഏറെ വൈകിപ്പോയതിൽ വിഷമമുണ്ട്.
എല്ലാരും സിനിമ കാണണം

Also Read:ദിഷാ പഠാനിയുടെ വീടിന് നേരെ ഉണ്ടായ വെടിവെപ്പ്; പോലീസ് ഏറ്റുമുട്ടലില്‍ പ്രതികള്‍ കൊല്ലപ്പെട്ടു

അതേസമയം ചിത്രം റിലീസ് ചെയ്ത് ഇതിനോടകം ഇരുപത് ലക്ഷത്തിന് മുകളില്‍ ആളുകള്‍ സിനിമ കണ്ടുകഴിഞ്ഞു. സലീം മുതുവമ്മല്‍ നിര്‍മിച്ച ചിത്രം എഴുതി സംവിധാനം ചെയ്തത് സിറാജ് റെസയാണ്. റെസ എന്‍റര്‍ടെയ്ന്‍‍മെന്‍റ്സ് എന്ന യുട്യൂബ് ചാനലിലൂടെ ഇന്നലെയാണ് ചിത്രം എത്തിയത്. രഹന ഏറെ നാളുകൾക്ക് ശേഷം നായികയായി എത്തുന്നുവെന്ന പ്രത്യേകതയും ഉണ്ട്. ഭാര്യാഭര്‍ത്താക്കന്മാരായാണ് ഇരുവരും സിനിമയിലും അഭിനയിച്ചത്. നിരവധി പുതുമുഖങ്ങളും അണിനിരന്ന ചിത്രമാണ് ഇത്.