Meenakshi Raveendran: കോപ്പിയടിച്ചു കിട്ടിയ രണ്ടു മാർക്ക് 80-ൽ; കലോത്സവം കഴിഞ്ഞു ക്ലാസ്സിൽ ചെന്നപ്പോൾ പിന്നെ
അതും കോപ്പിയടിച്ചു കിട്ടിയ രണ്ടു മാർക്കും. പക്ഷെ ഞാൻ പേപ്പർ നിറയെ എഴുതിയിട്ടുണ്ടായിരുന്നു. സ്റ്റെപ്പ് എഴുതാതെ ആൻസർ എഴുതിയാൽ മതി ആൻസർ ചെയ്തിട്ടുണ്ടെങ്കിൽ അതിനു ഒരു മാർക്ക് കിട്ടും. പക്ഷെ മിസ്സ് ആ മാർക്ക് തരില്ല,

അവതാരകയായി മിനി സ്ക്രീനിലേക്ക് എത്തിയ താരമാണ് മീനാക്ഷി രവീന്ദ്രൻ. നിരവധി ചിത്രങ്ങളിലും മീനാക്ഷി ഇതിനോടകം വേഷമിട്ടു. 2018-ൽ ഇറങ്ങിയ തട്ടും പുറത്ത് അച്യുതൻ എന്ന ചിത്രത്തിലൂടെയാണ് മീനാക്ഷി സിനിമയിലേക്ക് എത്തുന്നത്. എയർ ഹോസ്റ്റസായും ജോലി ചെയ്തിരുന്ന മീനാക്ഷി ജെറ്റ് എയർലൈൻസിൽ കുറച്ചു കാലം ജോലി ചെയ്തിട്ടുണ്ട്. സ്കൂൾ പഠന കാലത്തെ തൻ്റെ അനുഭവങ്ങൾ പങ്കു വെക്കവെ തൻ്റെ പഠന കാലത്ത് പരീക്ഷക്ക് ലഭിച്ച മാർക്കിനെ പറ്റി പറയുകയാണ് മീനാക്ഷി. ജിഞ്ചർ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് മീനാക്ഷി സംസാരിച്ചത്.
മീനാക്ഷി പറയുന്നതിങ്ങനെ
ഞാൻ തോറ്റു എന്ന് എവിടുന്നോ ഒരു കരക്കമ്പി കേട്ടു. കലോത്സവത്തിന് പങ്കെടുക്കാൻ വന്നിരിക്കുകയായിരുന്നു. ഒപ്പം വോളണ്ടിയർ ആയിട്ടൊരു ടീച്ചർ ഉണ്ടാവും. മിസ്സ് ഞാൻ തോറ്റത് മാത്രമെ അറിയുള്ളു. അഞ്ചിന് താഴെ എന്തോ ആണ് മാർക്ക്. അപ്പോ ക്ലാസിലേക്കൊരു തിരിച്ചു പോകൽ ഇല്ലെന്ന് മനസ്സിലായി. പക്ഷെ കോമ്പിറ്റീഷനിൽ വമ്പൻ പെർഫോമൻസ്. ടീച്ചർ പക്ഷെ എൻ്റെ മാർക്ക് ഒന്നും അറിയുന്നില്ല, ഇവരെന്നെ കണ്ടിട്ട് മുഖം ഒന്നും കാണിക്കുന്നില്ല. അപ്പൊ എനിക്ക് ടെൻഷൻ ആയി. ചില ടീച്ചേഴ്സ് ഉണ്ടല്ലോ മറ്റേ സൈലൻ്റ് ട്രീറ്റ്‌മെന്റ് തരും. അപ്പൊ ഞാൻ മിസ്സ് എന്നൊക്കെ പറഞ്ഞിട്ട് എന്നൊക്കെ പറഞ്ഞിട്ട് മുഖത്തു ചിരിച്ചു കാണിക്കും. സംഭവം ടീച്ചർ മറന്നതായിരുന്നു. കലോത്സവം കഴിഞ്ഞു ക്ലാസ്സിൽ ചെന്നിട്ട് പേപ്പർ ഡിസ്ട്രിബ്യൂട്ട് ചെയ്തു. അപ്പൊ ഞാൻ നോക്കുമ്പോൾ പിള്ളേര് പറഞ്ഞത് ശരിയാ.
രണ്ടു മാർക്ക് എൺപതിൽ.അതും കോപ്പിയടിച്ചു കിട്ടിയ രണ്ടു മാർക്കും. പക്ഷെ ഞാൻ പേപ്പർ നിറയെ എഴുതിയിട്ടുണ്ടായിരുന്നു. സ്റ്റെപ്പ് എഴുതാതെ ആൻസർ എഴുതിയാൽ മതി ആൻസർ ചെയ്തിട്ടുണ്ടെങ്കിൽ അതിനു ഒരു മാർക്ക് കിട്ടും. പക്ഷെ മിസ്സ് ആ മാർക്ക് തരില്ല, അല്ലെങ്കിൽ ഇപ്പൊ എന്തെങ്കിലും അവിടുന്ന് ഇവിടെ നിന്ന് ഒക്കെ എഴുതിവെച്ചുണ്ടെങ്കിൽ എൻ്റെ ധാരണയിൽ ഒരു മാർക്ക് രണ്ടു മാർക്ക് കിട്ടും എന്നാണ്.
പക്ഷേ ഞാൻ മറ്റെല്ലാം ലാവിഷ് ആയിട്ടാണ് കണക്ക് കിട്ടുന്നത്. ജയിച്ചു യെസ് സെറ്റ്. ഞാൻ വീട്ടിൽ ചെന്ന് പറയും ഞാൻ ജയിക്കും. എന്തായാലും ജയിക്കും എന്ന് പറയും. പക്ഷേ ജയിക്കില്ല. മാർക്ക് ഞാൻ ഇട്ടു എന്റെ എൻ്റെ ഇമേജിനേഷനിൽ പോലും ഇല്ല രണ്ടു മാർക്ക് കിട്ടിയത്-മീനാക്ഷി പറയുന്നു. പ്രേമലുവിന് ശേഷം മമ്മൂട്ടിയുടെ ബസൂക്കയാണ് മീനാക്ഷിയുടെ വരാനിരിക്കുന്ന ചിത്രം.