5
Latest newsKeralaIndiaEntertainmentBusinessEducationSportsLifestyleWorldTechnologyReligionWeb StoryPhoto

Ranya Rao: ഡിജിപിയുടെ മകൾ, സൂപ്പർ താരങ്ങളുടെ നായിക; ദുബായ് യാത്ര ‘പണിയായി’, പിടിച്ചെടുത്തത് കോടികളുടെ സ്വർണം!

Ranya Rao: ഏകദേശം 14.8 കിലോ സ്വർണമാണ് കന്നട നടി രന്യ റാവുവിൽ നിന്ന് പിടിച്ചെടുത്തത്. 15 ദിവസത്തിനുള്ളിൽ നടത്തിയ നാല് ദുബായ് യാത്ര നടിക്ക് പണിയായി. സ്വർണക്കടത്ത് റാക്കറ്റുമായി നടിക്ക് ബന്ധമുണ്ടോയെന്നും അന്വേഷണസംഘത്തിന് സംശയമുണ്ട്.

Ranya Rao: ഡിജിപിയുടെ മകൾ, സൂപ്പർ താരങ്ങളുടെ നായിക; ദുബായ് യാത്ര ‘പണിയായി’, പിടിച്ചെടുത്തത് കോടികളുടെ സ്വർണം!
ranya raoImage Credit source: TV9
nithya
Nithya Vinu | Published: 05 Mar 2025 16:29 PM

സ്വർണം കടത്താൻ ശ്രമിക്കുന്നതിനിടെ യുവ നടി പിടിയിലായത് കന്നട സിനിമാ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ഏകദേശം 14.8 കിലോ സ്വർണമാണ് കന്നട നടി രന്യ റാവുവിൽ നിന്ന് പിടിച്ചെടുത്തത്. ഇതോടെ രന്യ റാവു എന്ന നടിയും അവരുടെ ജീവിതവും സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായിരിക്കുകയാണ്.

ആരാണ് രന്യ റാവു?

കർണാടകയിലെ ചിക്കമം​ഗളൂരാണ് രന്യയുടെ സ്വദേശം. കർണ്ണാടക കേഡർ ഐപിഎസ് ഉദ്യോഗസ്ഥനും, നിലവിൽ ഡിജിപിയുമായ  രാമചന്ദ്ര റാവു ഐപിഎസിൻ്റെ മകൾ. എഞ്ചിനീയറിം​ഗ് പൂർത്തിയാക്കിയെങ്കിലും അഭിനയമായിരുന്നു രന്യയുടെ ഇഷ്ടമേഖല. പഠനം പൂർത്തിയാക്കിയ ശേഷം മോഡലായി കരിയറിന് തുടക്കമിട്ടു. സിനിമയ്ക്ക് മുമ്പ് ചില പരസ്യചിത്രങ്ങളിലും രന്യ അഭിനയിച്ചിരുന്നു. 2014ൽ കിച്ചാ സുദീപിനൊപ്പം മാണിക്യ എന്ന ചിത്രത്തിലൂടെയാണ് സിനിമാ ലോകത്തേക്ക് പ്രവേശിക്കുന്നത്. പ്രഭാസ് അഭിനയിച്ച തെലുങ്ക് ചിത്രം മിർച്ചിയുടെ റീമേക്കായിരുന്നു ഇത്. രണ്ട് വർഷത്തിനുശേഷം വിക്രം പ്രഭുവിനൊപ്പം വാ​ഗ എന്ന ചിത്രത്തിലൂടെ തമിഴിൽ അരങ്ങേറ്റം കുറിച്ചു.

മാണിക്യം ഒരു ബ്ലോക്ക് ബസ്റ്റർ ആയിരുന്നെങ്കിലും വാ​ഗക്ക് പ്രതീക്ഷിച്ച പോലെ വിജയം നേടാൻ കഴിഞ്ഞില്ല. തുടർന്ന് 2017ൽ ആക്ഷൻ കോമഡി ചിത്രമായ പടകിയിലൂടെ അവർ കന്നട സിനിമയിലേക്ക് തിരിച്ചു വന്നു. തെലുങ്ക് ചിത്രമായ പട്ടാസിന്റെ റീമേക്കായിരുന്ന ഈ ചിത്രത്തിൽ സംഗീത എന്ന കഥാപാത്രത്തെയാണ് രന്യ അവതരിപ്പിച്ചത്. പ്രശസ്ത കന്നഡ നടൻ ഗണേഷ് ആയിരുന്നു നായകൻ. പടകിയിലായിരുന്നു രന്യ അവസാനമായി വേഷമിട്ടത്. ചുരുങ്ങിയ ചിത്രങ്ങളിലൂടെ തന്നെ ചലച്ചിത്ര മേഖലയിൽ ശക്തമായ സാനിധ്യം അറിയിക്കുന്നതിനിടെയാണ് സ്വർണ കടത്തിൽ നടി അറസ്റ്റിലാവുന്നത്.

ALSO READ: അമിത ഡോസ് ഉറക്കഗുളികകൾ കഴിച്ച് മരിക്കാൻ ശ്രമം; ഗായിക കൽപ്പന ആശുപത്രിയിൽ

15 ദിവസത്തിനുള്ളിൽ നടത്തിയ നാല് ദുബായ് യാത്രയാണ് നടിയെ കുടുക്കിയത്. ചെറിയകാലയളവിനുള്ളിൽ തുടർച്ചയായി നടത്തിയ ദുബായ് യാത്ര ഡിആർഐയുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഈ വർഷം മാത്രം 10 വിദേശ യാത്രകളാണ് 32കാരിയായ രന്യ നടത്തിയത്. വളരെ കുറച്ച് സമയം മാത്രം ചെലവഴിച്ച ശേഷം നാട്ടിലേക്ക് മടങ്ങുന്നതും സംശയം ഇരട്ടിച്ചു. ഏറ്റവും ഒടുവിൽ എമിറേറ്റ്സ് വിമാനത്തിൽ ബെം​ഗളൂരിൽ വന്നിറങ്ങിയതോടെ നടിയെ പരിശോധിക്കാൻ ഉദ്യോ​ഗസ്ഥർ തീരുമാനിക്കുകയായിരുന്നു. അവർക്ക് തെറ്റിയില്ല, 14 കോടിയോളം വിലമതിക്കുന്ന സ്വർണമാണ് ബെൽറ്റിലും മറ്റ് ശരീരഭാ​ഗങ്ങളിലുമായി നടി കടത്താൻ ശ്രമിച്ചത്.

അറസ്റ്റിന് ശേഷം മജിസ്ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ നടിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. ബാംഗ്ലൂരിലെ ലാവൈല്ലെ റോഡിലുള്ള നടിയുടെ വസതിയിലും ഡിആർഐ ഉദ്യോഗസ്ഥർ പരിശോധന നടത്തി. ഇവിടെ നിന്ന് 2.06 കോടിയുടെ സ്വർണാഭരണങ്ങളും 2.67 കോടി രൂപയും പിടിച്ചെടുത്തു. സമീപകാലത്ത് ബാംഗ്ലൂ‍ർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നടന്ന ഏറ്റവും വലിയ സ്വർണം വേട്ടകളിൽ ഒന്നാണിത്. കുറച്ച് മാസങ്ങളിലായി ബെം​ഗളൂരുവിൽ സജീവമായ സ്വർണക്കടത്ത് റാക്കറ്റുമായി നടിക്ക് ബന്ധമുണ്ടോ എന്ന സംശയത്തിലാണ് അന്വേഷണസംഘം.