Ansiba Hassan: അതിജീവിതയെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ മറുപടി ഞെട്ടിച്ചു; അൻസിബ ഹസ്സൻ

Ansiba Hassan Slams AMMA: അതിൽ ഏറ്റവും വലിയ തമാശയായി തനിക്ക് തോന്നിയത് അമ്മയുടെ ഇലക്ഷൻ നടന്നത് ഒരു ഹോട്ടലിൽ വച്ചായിരുന്നു അവിടെവച്ച് തന്നെയായിരുന്നു ആദ്യത്തെ മീറ്റിംഗ്. അതു കഴിഞ്ഞ് അടുത്ത മീറ്റിംഗ് സംഘടിപ്പിച്ചത് അമ്മയുടെ ഓഫീസിൽ നിന്ന് തന്നെയാണ്. അപ്പോൾ താൻ അടക്കം വലിയ പ്രതീക്ഷയിലായിരുന്നു അതിജീവിതയെ തിരിച്ചെടുക്കുന്നതുമായി......

Ansiba Hassan: അതിജീവിതയെ തിരിച്ചെടുക്കുന്നതിനെക്കുറിച്ചുള്ള പ്രസിഡന്റിന്റെ മറുപടി ഞെട്ടിച്ചു; അൻസിബ ഹസ്സൻ

Ansiba Hassan, Shwetha Menon

Published: 

26 May 2026 | 11:41 AM

അമ്മയിലെ വനിതാ താരങ്ങൾക്ക് ഈ നേതൃത്വത്തിൽനിന്നും ഒരിക്കലും നീതി ലഭിക്കില്ല എന്ന് നടി അൻസിബ ഹസൻ. ഇത് താൻ ഒരിക്കലും വിശ്വസിക്കുന്നില്ല എന്നും പറഞ്ഞ് അൻസിബ അതിന്റെ കാരണമായി അതിജീവിതയെ തിരിച്ചെടുക്കുന്നതിന്റെ ഉദാഹരണമാണ് ചൂണ്ടിക്കാണിച്ചത്. ഈ പുതിയ അമ്മ സംഘടന മത്സരിച്ച് വിജയിച്ചു വന്നപ്പോൾ പ്രസിഡന്റ് ആയ ശ്വേതാ മേനോൻ പറഞ്ഞത് ഇനി അമ്മയ്ക്ക് ഒരു നാഥൻ ഉണ്ടായി എന്നും അമ്മയിലേക്ക് അതിജീവിത അടക്കമുള്ള ആളുകളെ തിരിച്ചു കൊണ്ടുവരാനുള്ള നടപടികൾ ആരംഭിക്കും എന്നുമാണ്. പ്രസിഡന്റിന്റെ ആദ്യത്തെ പ്രഖ്യാപനമായിരുന്നു അത്.

എന്നാൽ പിന്നീട് ആരെങ്കിലും അതിനെക്കുറിച്ച് സംസാരിക്കുന്നത് നിങ്ങൾ കണ്ടോ? നിങ്ങൾ അടക്കമുള്ള മാധ്യമപ്രവർത്തകരിൽ ആരും അതിനെക്കുറിച്ച് പിന്നീട് ഒരു ചോദ്യം ഉന്നയിക്കുന്നതും താൻ കണ്ടിട്ടില്ല എന്ന് അൻസിബ ഹസൻ പറയുന്നു. ഒരു ചാനലിൽ നിന്നും ഒരു റിപ്പോർട്ടർ പോലും അതിജീവിതയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടുള്ള ഒരു കാര്യങ്ങളും ചോദിക്കുന്നത് കണ്ടിട്ടില്ല. അത് കണ്ടു താനും ഞെട്ടിയിട്ടുണ്ട് എന്തുകൊണ്ട് ആരും ഒന്നും ചോദിക്കുന്നില്ല എന്ന്.

അമ്മയിലുള്ള മെമ്പേഴ്സിൽ ചിലർക്ക് ഒന്നും അതിനു താൽപര്യമില്ല

അതിൽ ഏറ്റവും വലിയ തമാശയായി തനിക്ക് തോന്നിയത് അമ്മയുടെ ഇലക്ഷൻ നടന്നത് ഒരു ഹോട്ടലിൽ വച്ചായിരുന്നു അവിടെവച്ച് തന്നെയായിരുന്നു ആദ്യത്തെ മീറ്റിംഗ്. അതു കഴിഞ്ഞ് അടുത്ത മീറ്റിംഗ് സംഘടിപ്പിച്ചത് അമ്മയുടെ ഓഫീസിൽ നിന്ന് തന്നെയാണ്. അപ്പോൾ താൻ അടക്കം വലിയ പ്രതീക്ഷയിലായിരുന്നു അതിജീവിതയെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ട് എന്തെങ്കിലും സംസാരിക്കും അതുമായി ബന്ധപ്പെട്ട എന്തെങ്കിലും തീരുമാനം ഉണ്ടാകുമെന്നും അല്ലെങ്കിൽ താൻ അതിനെക്കുറിച്ച് ചോദിക്കണമെന്നും കരുതിയിരുന്നതാണ്.

ALSO READ:എന്നെയും ജിഹാദിയെന്ന് വിളിച്ചു; അൻസിബയെ ഒറ്റപ്പെടുത്തുകയാണ്; നടി ഉഷ

എന്നാൽ താൻ അത് ചോദിക്കാൻ ഉദ്ദേശിക്കുമ്പോൾ അതിനു മുന്നോടിയായി തന്നെ മീറ്റിംഗ് തുടങ്ങിയ ഉടനെ പ്രസിഡന്റായ ശ്വേതാ മേനോൻ ആ വിഷയം അവിടെ എടുത്തിട്ടു. ശേഷം പ്രതികരിച്ചത് ഇങ്ങനെ… ” പിന്നെ അതിജീവിതയെ കൊണ്ടുവരുന്ന കാര്യം ഞാൻ പറഞ്ഞായിരുന്നു എന്നാൽ അത് നമ്മുടെ അമ്മയിലുള്ള മെമ്പേഴ്സിൽ ചിലർക്ക് ഒന്നും അതിനു താൽപര്യമില്ല ” എന്ന്. അതായത് അമ്മയിലെ ചില മെമ്പേഴ്സ് പ്രസിഡന്റിനെ പേഴ്സണലായി വിളിച്ചിട്ട് തങ്ങൾക്ക് അതിജീവിതയെ തിരിച്ചെടുക്കുന്നതിൽ താൽപര്യമില്ല എന്ന് പറഞ്ഞു എന്നാണ് അൻസിബ പറയുന്നത്.

എന്നാൽ ഏത് മെമ്പേഴ്സിനാണ് താല്പര്യക്കുറവ് എന്ന കാര്യം അവിടെയുള്ള താൻ അടക്കം ഒരാൾ പോലും ചോദിച്ചില്ല എന്നും അൻസിബ പറയുന്നു. താൻ മനസ്സിലാക്കിയടത്തോളം അമ്മയിലെ ഒരു സാധാരണ മെമ്പേഴ്സും അങ്ങനെ പറയില്ല പ്രസിഡന്റ് ആളുകളെ മുന്നിൽ വച്ച് കളിപ്പിക്കുകയാണ്. മാത്രമല്ല ഇനി കൂടാനിരുന്ന ജനറൽബോഡിയിൽ വച്ച് താൻ ഇതേ കാര്യം ആർക്കാണ് താല്പര്യം കുറവ് എന്ന അടക്കമുള്ള ചോദ്യങ്ങൾ ഉന്നയിക്കാൻ ഇരുന്നതാണ് അതിനിടയാണ് രാജിവച്ചത്.

നിർബന്ധിച്ചു രാജിവെപ്പിച്ചു

യഥാർത്ഥത്തിൽ താൻ ഈ മീറ്റിംഗ് കൂടി കഴിഞ്ഞിട്ട് രാജിവെക്കാം എന്നായിരുന്നു കരുതിയത് മാത്രമല്ല സെക്രട്ടറി തന്നെ വിളിച്ചിട്ട് അതിനുശേഷം രാജിവച്ചാൽ മതിയെന്നും സെക്രട്ടറിയുടെ നിർദ്ദേശപ്രകാരമാണ് താൻ അങ്ങനെ ചെയ്യുന്നത് എന്നും അയയ്ക്കുന്ന മെയ്ലിൽ സൂചിപ്പിക്കാനായി പറഞ്ഞു. അത് പ്രകാരം താൻ ഈ എക്സിക്യൂട്ടീവ് കമ്മിറ്റി കഴിഞ്ഞതിനുശേഷം രാജിവെക്കാം എന്ന് അയച്ചു എന്നാൽ അതിനു മുന്നേ തന്നെ അവർ ഒരു മീറ്റിംഗ് കൂടി അവിടെ വച്ച് തന്നെ ഫോണിൽ വിളിച്ചു ചോദിച്ചു അൻസിബ നിങ്ങളുടെ രാജി ഞങ്ങൾ സ്വീകരിച്ചിട്ടുണ്ട് രാജിവയ്ക്കുകയല്ലേ എന്ന് ചോദിച്ചു.

ഫോണിൽ സ്പീക്കറിൽ ഇട്ടിട്ടാണ് സംസാരിച്ചത് അപ്പോൾ അവിടെ നിന്നും നീനാ കുറിപ്പ് ചേച്ചി ചോദിക്കുന്നുണ്ട് അൻസിബ എക്സിക്യൂട്ടീവ് മീറ്റിംഗ് കഴിഞ്ഞിട്ടാണ് രാജിവെക്കുന്നത് എന്നല്ലേ പറഞ്ഞത് എന്ന്. അപ്പോൾ പ്രസിഡന്റ് പറയുന്നുണ്ട് അങ്ങനെ പറ്റില്ല അത് മോശമാണ് എക്സിക്യൂട്ടീവ് മീറ്റിങ്ങിൽ വെച്ച് രാജി വെക്കുന്നത് മോശമായതിനാൽ എന്ന് പറഞ്ഞു. അത്തരത്തിൽ തന്നെ നിർബന്ധിച്ചു രാജിവെപ്പിക്കുക കൂടെയാണ് ചെയ്തത് എന്നും അൻസിബ തുറന്നടിച്ചു. റിപ്പോർട്ടർ ചാനലിന് നൽകിയ അഭിമുഖത്തിലാണ് കാര്യങ്ങൾ എല്ലാം തുറന്നു പറഞ്ഞത്.

ENGLISH SUMMARY

Ansiba hassan says amma president Shwetha Menon’s response to the revival of the survivor actress to amma in dileep assault case was shocking. she says some of the members not interest on that.

Follow Us
Related Stories
Basil joseph – Allu Arjun: ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ അല്ലു അർജുൻ ? വൈറലായി സോഷ്യൽ മീഡിയ പോസ്റ്റ്
Actess Uma shankari: ദിലീപ് ചിത്രത്തിലെ നായിക ഉമ ശങ്കരിക്ക് സ്തനാർബുദം; കീമോയ്ക്ക് ശേഷമള്ള ചിത്രം പങ്കുവച്ച് നടി
Suresh Gopi : സുരേഷ് ഗോപി വീണ്ടുമെത്തുന്നു, ഗരുഡന് ശേഷം ലിസ്റ്റിന്‍ സ്റ്റീഫനുമായി അടുത്ത പ്രൊജക്ട്
“ഇങ്ങനെ അഭിനയിച്ചാൽ അധികം വൈകാതെ ഫീൽഡ് ഔട്ടാകും”; വിമർശനവും, മകളുടെ ചോദ്യവും വിവരിച്ച് അജു വർഗീസ്
Vismaya Mohanlal : പ്രണവിനേക്കാൾ പൊളിയെന്ന് സോഷ്യൽ മീഡിയ, തുടക്കത്തിൽ വിസ്മയമോ? മോഹൻലാലിന്റെ മകൾക്ക് വലിയ വരവേൽപ്
ലൈവ് സ്ട്രീമിനിടെ യുവതിയെ അപമാനിച്ച കേസ്; ‘തൊപ്പി ഗ്യാങ്’ അംഗം മമ്മു അറസ്റ്റിൽ
വണ്ണം കുറയ്ക്കണോ? ഈ ചായ കുടിച്ചാൽ മതി
ഐശ്വര്യം ഇല്ലാതാകും! വീട്ടിൽ ടിവി ഈ ദിശയിലാണോ?
നല്ല മൊരിഞ്ഞ ദോശ എങ്ങനെ വീട്ടിലുണ്ടാക്കാം, ഇത്തിരി പഞ്ചസാര മതി
ഉലുവ വെള്ളം ദിവസവും കുടിച്ചാൽ... ഗുണമോ ദോഷമോ?
ഞെട്ടിത്തരിച്ച് ജനം, തകർന്നത് കാറല്ല
DGP കടന്നുപോകുമ്പോൾ പൂച്ച ഓടി, അതും പോലീസ് നായയുടെ മുന്നിലുടെ
രക്ഷപ്പെട്ടത് ഒറ്റ കാരണം കൊണ്ട്, ഹൈവേയിലെ അപകടം
പന്തളത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചപ്പോൾ